Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 8

“ഒരിക്കൽ നിന്റെ കൂടെ ഇവിടെ വരണം എന്നുണ്ടായിരുന്നു. അത് നടന്നു കിട്ടി. ഇപ്പോൾ, ഇപ്പോൾ ഉള്ളിലൊരു സന്തോഷം തോന്നുന്നുണ്ട്.”
ജിതിൻ താൽപര്യമില്ലാത്ത മട്ടിൽ കേട്ടു നിന്നു.
“ഞാൻ പോവുകയാണ് ജിത്തൂ, ഇനി 4 ദിവസം കൂടിയുള്ളൂ. അത് കഴിഞ്ഞാൽ ഈ സ്കൂളിൽ ഞാൻ പഠിപ്പിക്കില്ല.”
ജിതിന്റെ ഉള്ളിൽ വെള്ളിടി വെട്ടി. അവൻ വിശ്വസിക്കാനാവാതെ അവളുടെ മുഖത്തേക്ക് നോക്കി. കോകില അപ്പോഴും ചിരിച്ചു കൊണ്ട് അകത്തെ രൂപത്തിൽ നോക്കി തൊഴുതു നിൽക്കുകയായിരുന്നു.
“എന്താ മിസ്സേ… ഇനി… ഇനി വരില്ലന്നോ? ഹേയ്… അത് വിശ്വസിക്കാൻ മാത്രം പൊട്ടനല്ല ഞാൻ. മിസ്സ് വന്നിട്ട് കുറച്ചു മാസമല്ലേ ആയുള്ളൂ? 6 മാസത്തെ ട്രൈനിംഗിനല്ലേ മിസ്സ് വന്നത്? തീരാൻ ഇനി കുറഞ്ഞത് 3 മാസമെങ്കിലും എടുക്കും എന്നെനിക്കറിയാം. എന്തിന്റെ പേരിലാണെങ്കിലും ഇങ്ങനെയൊക്കെ പറയണോ?”
“ഞാൻ നന്നെ പറ്റിക്കാൻ കളി പറഞ്ഞതാണെന്നു കരുതിയോ നീ? സത്യമാണ്. ഇവിടുത്തെ ഈ മൂർത്തിയാണ് സത്യം.”
“മിസ്സേ….” ജിതിൻ പിടി വിട്ടു തൊണ്ടയിടറി വിളിച്ചു പോയി. ഉള്ളിൽ ഉറഞ്ഞു കൂടുന്ന ഗദ്ഗദം, അതിന്റെ അലയൊച്ച മനസ്സാകെ ഓടി നടക്കുന്നു. അവന്റെ കയ്യും കാലും വിറച്ചു.
“ഇത്…ഇതെന്റെ തീരുമാനമാണ്. ഞാനിങ്ങനെ എല്ലാരുടെയും മുന്നിൽ പരിഹാസ കഥാപാത്രമായി… ഇനി വേണ്ട.” അവളുടെ കണ്ണു നിറഞ്ഞു.
“മിസ്സ് തന്നെയല്ലേ പറഞ്ഞത്? ഇത് പ്രഫഷൻ ആണ്, മണ്ണാങ്കട്ടയാണ്, ഇതൊക്കെ സഹിക്കും, ഇതൊന്നും പ്രശ്നമല്ല എന്നൊക്കെ, എന്നിട്ടാണോ ഇങ്ങനെ പറയുന്നത്? ഇങ്ങനെ നിന്ന് കരയാൻ നാണമില്ലേ?” അവൻ ഒച്ചയെടുത്തു.
കോകില കൈ വീശി അവന്റെ കരണത്തടിച്ചു. അവൻ അത് പ്രതീക്ഷിച്ചിരുന്നു. അതിനാൽ അവൻ തലയിൽ ബലം കൊടുത്താണ് നിന്നിരുന്നത്. അടിച്ചു കഴിഞ്ഞു കൈ നൊന്താപ്പോൾ കോകില കൈ കുടഞ്ഞു. അവൾ വിങ്ങി വിങ്ങി ഏങ്ങിക്കരയാൻ തുടങ്ങി. ജിത്തു കലിപ്പ് കയറി ഉച്ചസ്ഥാനത്തു നിൽക്കുമ്പോഴും അവളുടെ കാരച്ചിലിന് മുൻപിൽ തോറ്റ് പോയി.
“കോകില…” അവൻ വിളിച്ചു, അവൾ ഒരിക്കൽ താക്കീത് ചെയ്തിരുന്നെങ്കിലും, ഇനി തന്റെ മനസ്സിൽ ആ താക്കീതിന് സ്ഥാനമില്ല എന്നവൻ തീരുമാനിച്ചു.
“മം….” അവനെ അതിശയിപ്പിച്ചു കൊണ്ട് അവൾ ഏങ്ങിക്കൊണ്ടു വിളി കേട്ടു.
“കരയണ്ട, എനിക്കത് ഇഷ്ടമല്ല.” അവൻ ഗൗരവത്തോടെ പറഞ്ഞു. എന്നാൽ അവൾ കരച്ചിൽ നിർത്തിയില്ല.
“നിന്നോട് കരയണ്ട എന്നല്ലേ പറഞ്ഞത്? മലയാള ഭാഷ മറന്നോ താൻ?”
എന്നാൽ കോകില മുഖം കുനിച്ചു, നെഞ്ചിൽ കൈ ചുരുട്ടി വച്ച് കരച്ചിൽ തുടർന്നു

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025