Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകുടുംബം 9

“ഒന്നുമില്ല വെറുതേ ചോദിച്ചതാ…….” അവൾ എൻ്റെ നെഞ്ചിലേക്ക് ചാരിയിരുന്ന് പറഞ്ഞു.
“അല്ല എന്തോ ഒണ്ട്……..” അവളുടെ തോളിലൂടെ കയ്യിട്ട് ഒന്നുകൂടി ചേർത്തുപിടിച്ച് ഞാൻ ചോദിച്ചു.പൂച്ചക്കുഞ്ഞിനേപ്പോലെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന അവളുടെ നെറുകയിൽ ഞാനൊരു ചുംബനം നൽകി.
“എന്താടി പെണ്ണേ……..” ഒന്നുകൂടി ചേർത്തുപിടിച്ച് ഞാൻ ചോദിച്ചു.
“ആ……….” അവളുടെ പല്ലുകൾ എൻ്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി.
“എന്തുവാടീ ഇത്………” പല്ലുകൾ പതിഞ്ഞ നെഞ്ച് തടവിക്കൊണ്ട് ഞാൻ ചോദിച്ചു.
“മ്ഛൂം…….” പുഞ്ചിരിച്ചുകൊണ്ട് പല്ലുകൾ പതിഞ്ഞ പാടിൽ അവൾ ചുണ്ടമർത്തി.
“നിനക്കെന്നെ വിശ്വാസമില്ലേ……….” ഞാൻ ചോദിച്ചു.
“ഇല്ല തീരെയില്ല………” അവൾ എൻ്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ സൈറ്റടിച്ചുകൊണ്ട് പറഞ്ഞു.
“രാത്രി പരിപാടിയൊക്കെ കഴിഞ്ഞ് റൂമീ വരണം …..” അവൾ പറഞ്ഞു.
“വരാടീ………” ഞാൻ സന്തോഷത്തോടെ പറഞ്ഞു.
“അയ്യട…കൂടുതല് സന്തോഷിക്കയൊന്നും വേണ്ട അതിനല്ല ഞാൻ വിളിച്ചത് വെറുതെ കെട്ടിപ്പിടിച്ച് കെടക്കാനാ………” അവൾ പറഞ്ഞു
നിനക്കൊരു പേടിയൊണ്ടല്ലേ ഞാൻ ആൻ്റീടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയെന്ന്……..” ഞാൻ ചോദിച്ചു.
“എനിക്കങ്ങനെയൊരു പേടിയുമില്ല……” അവളുടെ മറുപടി പെട്ടെന്നായിരുന്നു.
“പിന്നെന്തിനാടീ പരട്ടേ നേരത്തെ അങ്ങനെ ചോദിച്ചത്……..” ഞാൻ ചോദിച്ചു.
“അതോ പല പെണ്ണുങ്ങളുമായി ബന്ധപ്പെടുന്ന ആണുങ്ങൾക്ക് ഒരു പെണ്ണിനെ പെട്ടെന്ന് മടുത്തുപോവുമെന്ന് ആരോ പറഞ്ഞു……..” അവൾ എൻ്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
“എൻ്റെ പൊന്നിനോടിതാര് പറഞ്ഞ്……..” രണ്ടുകയ്യും ചേർത്ത് അവളെ ഇറുക്കിപ്പിടിച്ച് അവളെ നോക്കി ഞാൻ ചോദിച്ചു.
“ഞാനെവിടെയോ വായിച്ചതാ…….” അവൾ മുഖം എൻ്റെ നെഞ്ചിലേക്കമർത്തി പറഞ്ഞു.
“എൻ്റെ മോളേ…….ഈ ലോകത്ത് നീയും ആൻ്റിയും അങ്കിളും കഴിഞ്ഞേ എനിക്കാരെങ്കിലുമൊള്ളൂ……..” ഞാൻ പറഞ്ഞു.
അവൾ അല്പനേരം എൻ്റെ കണ്ണിലേക്ക് നോക്കി ഇരുന്നു. പിന്നെ ഭ്രാന്തുപിടിച്ചപോലെ എൻ്റെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി. കുറേനേരത്തെ സ്നേഹപ്രകടനങ്ങൾക്കുശേഷം ഞങ്ങൾ അകത്തേക്ക് നടന്നു.അപ്പോഴാണ് എൻ്റെ ഫോൺ ബെല്ലടിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025