കോളേജ് കഴിഞ്ഞും ഞങ്ങൾക്ക് ഇടയിൽ നല്ല ബന്ധം ഉണ്ടായിരുന്നു.
അങ്ങനെ എന്റെ 24 അമത്തെ വയസിൽ യാദൃശ്ചികമായി ഒരു കോൾ വന്നു രാഹുലിന്റെ.
,, ഹാലോ
,, എടാ രാഹുലെ പറയെടാ.
,, നീ പോയിട്ട് 2 വർഷം ആയില്ലേ വരുന്നില്ലേ.
,, ഉം വരണം
,, പിന്നെ ഞാൻ ഒരു കാര്യം പറയാൻ ആണ് വിളിച്ചത്.
,, എന്താടാ പൈസ എന്തെങ്കിലും വേണോ
,, അത്.
,, നിന്നോട് എത്ര വട്ടം പറഞ്ഞു ഇവിടെ ഞാൻ ഒരു ജോലി തരപ്പെടുത്താം എന്നു..
,, ആഗ്രഹം ഇല്ലാഞ്ഞിട്ട് ആണോ പെങ്ങളുടെ കല്യാണം കഴിഞ്ഞു അതിനു തന്നെ നീ ആണ് വരി കോരി സഹായിച്ചത്. വയസായ അമ്മ ഒറ്റയ്ക്ക് അല്ലെ അതാ
,, എത്രയാ വേണ്ടത്.
,, പണം അല്ലെടാ വേറെ ഒരു കാര്യം പറയാൻ ആണ്.
,, എന്താടാ
,, എടാ നമ്മുടെ നീരു ഇല്ലേ
,, ആഹ് അവളെ കാണാറുണ്ടോ.
,, ഉണ്ട്,
,, അവൾക്ക് എന്ത് ഉണ്ട്
,, അവൾ വീട്ടിൽ തന്നെ ആണ്. ജോലി കിട്ടിയിട്ടും അവളുടെ വീട്ടുകാർ പോകാൻ സമ്മതിക്കുന്നില്ല.
,, അത് അവൾ എന്നോട് പറഞ്ഞു.
,, നിനക്ക് അവളെ അറിയാമല്ലോ. അവൾക്ക് സ്വന്തമായി ജോലിക്ക് പോകണം എന്ന് ഒക്കെ ആണ് ആഗ്രഹം..
,, ഉം
,, അവൾ ഇന്നലെ വിളിച്ചപ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞു.
,, എന്താ
,, അവൾക്ക് വീട്ടിൽ കല്യാണം നോക്കുന്നുണ്ട്. ഏകദേശം ശരിയായി. വല്യ നായർ തരവട്ടകർ ആയത് കൊണ്ട് കല്യാണം കഴിഞ്ഞു ജോലിക്ക് വിടത്തൊന്നും ഇല്ല.
,, അത് ശരിയാ
,, അവൾ തമാശയ്ക്ക് ചോദിച്ചത് ആണ് ഇന്നലെ എന്നോട് അവളെ കെട്ടാൻ പറ്റുമോ എന്ന്.
അത് കേട്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു ഇടി വീണു.
