Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോട്ടയം കൊല്ലം പാസഞ്ചർ 10

ജോണി , ആര്യ ദേവിക്ക് മുൻപിലേക്ക് ഒരു ഫോട്ടോ നീട്ടുന്നു , അത് ആര്യ ദേവിയുടെ കൈകളാൽ കൊല്ലപ്പെട്ട ശശി യുടെത് ആയിരുന്നു.

കഥ തുടരുന്നു ….

സബ് ഇൻസ്പെക്ടർ ജോണി എന്റെ മുന്നിലേക്ക് നീട്ടിയ ഫോട്ടോ … അത് കണ്ട നിമിഷം ഞാൻ അറിയാതെ സോഫയിൽ നിന്നും എഴുനേറ്റു. ഒരു കുറ്റവാളിയെ പോലെ അടി മുടി വിറച്ചു തുടങ്ങി.

രമയും ജോണിയും ചേർന്നുള്ള ഒരു കുരുക്ക് ആയിരുന്നോ ഇത് .. ഞാൻ ആ ചതിയിൽ പെടുക ആയിരുന്നു അല്ലേ … എല്ലാം തകർന്നു എന്ന് മനസ്സിൽ ഉറപ്പിച്ചു. ഒരു കുറ്റ വാളിയെ പോലെ എന്നെ വിലങ്ങ് വെച്ച് പുറത്തേക്ക് നടത്തുന്നത് ഞാൻ മനസ്സിൽ കണ്ടു.

“ഹേ .. നീ അവിടെ ഇരിക്കൂ ആര്യേ ..മുഴുവനും പറയട്ടെ .. “

രമ പറഞ്ഞു

നീ എന്നെ ചതിക്കുക ആയിരുന്നു രമേ …എന്ന് പറയുവാനാണ് എനിക്ക് തോന്നിയത്.

“ആര്യ ദേവി ഇരിക്കൂ .. ഞാൻ ഒന്ന് പറഞ്ഞു തുടങ്ങട്ടെ … “

ജോണി യുടെ ശബ്ദം മുഴങ്ങി. എനിക്ക് അനുസരിക്കുക അല്ലാതെ മറ്റു നിവൃത്തി ഉണ്ടായിരുന്നില്ല.

സോഫയിലേക്ക് ഇരുന്നു എങ്കിലും മുഖം , പിടിക്കപ്പെട്ട ഒരു കുറ്റവാളിയുടെതു പോലെ താഴേക്ക്‌ കുനിഞ്ഞിരുന്നു.

“നിങ്ങളുടെ വീട്ടിൽ ഇൗ ഫോട്ടോയിൽ കാണുന്ന ആൾ വന്നിട്ടുണ്ടോ ഇതിന് മുൻപ് .. നന്നായി ഒന്ന് ഓർത്ത് നോക്കിയിട്ട് മറുപടി പറയുക “

“ഇല്ല .. സാർ .. ആദ്യമായിട്ട് ആണ് ഞാൻ ഇയാളെ .. ”
എന്നെ പറഞ്ഞു മുഴുവിപ്പിക്കാതെ ജോണി പറഞ്ഞു.

“നിങ്ങളുടെ മകൻ വിനീഷിന്റെ കൂടെ ഇയാളെ കണ്ടിട്ടുണ്ടോ .. ?”

ഞാൻ ഒന്ന് ഞെട്ടി .. വിനീഷ് .. എന്റെ മകൻ .. അവനു എങ്ങനെ ഇയാളുമായി ബന്ധം.

“ഇല്ല .. സാർ .. ഞാൻ …”

എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

“ഓകെ .. നിങ്ങൾ പറഞ്ഞത് ഞാൻ വിശ്വസിക്കാം .. പക്ഷേ നിങ്ങളുടെ മകന് ഇയാളുമായി അടുത്ത ബന്ധം ഉണ്ട് .. തെങ്കാശിയിൽ നിന്നും ഡ്രസ്സ് മെറ്റീരിയൽസിന്റെ കൂടെ കഞ്ചാവ് കടത്തി കൊല്ലത്തേക്ക് കൊണ്ട് വന്ന് ഇവിടുത്തെ സ്കൂൾ-കോളേജ് കുട്ടികൾക്കും മറ്റും വിതരണം ചെയ്യുന്നതാണ് ഇയാളുടെ പണി .. ”
ജോണി പറഞ്ഞു നിർത്തി.

“സാർ എന്റെ മകൻ ഇതിൽ … ?”
കാര്യങ്ങളുടെ പോക്ക് മറ്റൊരു വഴിയിലേക്ക് ആണ് എന്ന് മനസ്സിലാക്കിയ ഞാൻ ചോദിച്ചു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025