Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോട്ടയം കൊല്ലം പാസഞ്ചർ 11

അവൻ ചോദിച്ചു.

“ഉണ്ടെങ്കിൽ ….?”

“ബീഡി വലിച്ചു കൂട്ടുന്നത് മുരളി ചേട്ടൻ ആണ് .. അയാളെ ഒരുപാട് നേരം അവിടെ നിർത്തുന്നത് ശരിയല്ല .. ആള് അത്ര ചില്ലറക്കാരൻ ഒന്നുമല്ല അറിയാമല്ലോ “

ഒരു ചെറു പുഞ്ചിരി ആയിരുന്നു ആര്യ ദേവിയുടെ മറുപടി.

“ഓ .. ഒടുവിൽ ഒന്ന് ചിരിച്ചു കണ്ടല്ലോ “

“എങ്ങനെയാ ജിജോ എനിക്ക് ചിരിക്കുവാൻ സാധിക്കുന്നത് ഞാനൊരു കൊലയാളി അല്ലേ ?”

“ദേ .. വീണ്ടും തുടങ്ങി … ചത്തവൻ ചാവേണ്ടത് ആയിരുന്നു .. അത്രയും കരുതിയാൽ മതി ..”

പടിക്കെട്ട് ഇരുന്നു കൊണ്ട് തന്നെ ആര്യ ദേവിയെ തന്നിലേക്ക് ചേർത്ത് ഇരുത്തി ജിജോ പറഞ്ഞു.

“വിനീഷ് ഇപ്പോൾ എഴുന്നേറ്റ് വന്ന് നമ്മളെ രണ്ടു പേരെയും ഇങ്ങനെ കണ്ടാൽ എന്ത് ചെയ്യും …?”
അവളുടെ കാതിൽ ജിജോ പതുക്കെ ചോദിച്ചു.

“കാണുന്നവർ കാണട്ടെ എനിക്ക് ഒരു പ്രശ്നവുമില്ല …”
ഉറച്ചതായിരുന്നു ആര്യ ദേവിയുടെ മറുപടി.

“വിനീഷ് നിന്റെ മകനാണ് ഞാൻ അവന്റെ കൂട്ടുകാരനും ..”
തെല്ലൊരു പുഞ്ചിരിയോടെ ജിജോ പറഞ്ഞു.

“നീ എന്നെ തള്ളി പറയാതെ കൂടെ നിർത്തുവാൻ തയ്യാറാണെങ്കിൽ .. ജിജോ എനിക്ക് ഈ ലോകത്ത് മറ്റാരെയും പേടിയില്ല ”
ഇരു കൈകളും അവന്റെ കവിളുകളിൽ ചേർത്തു കൊണ്ട് ആര്യാദേവി പറഞ്ഞു.

ചെറിയ ഒരു മുരടനക്കത്തോടെ തെല്ല് അപ്പുറത്തു നിന്നും മുരളി ചേട്ടന്റെ ശബ്ദം മുഴങ്ങി ,

“അതേയ് .. സമയം ഒരുപാട് ആകുന്നു .. ഇനിയും താമസിച്ചാൽ ഹൈവേയിൽ നിന്നും ലോറി കിട്ടാൻ പ്രയാസമാകും “

“ഹ .. ചേട്ടാ .. ദേ വരുന്നു ..”

പെട്ടെന്ന് ആര്യാദേവിയെ തന്റെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി പടിക്കെട്ടിൽ നിന്നും എഴുന്നേറ്റു കൊണ്ട് ജിജോ പറഞ്ഞു

“പോകട്ടെ .. പറഞ്ഞത് ഓർമയുണ്ടല്ലോ, ഞാൻ മൊബൈൽ കൊണ്ടു പോകുന്നില്ല .. നാളെ മുതൽ ഒന്നും സംഭവിക്കാത്തതു പോലെ ബാങ്കിൽ പോകണം .. “

“എങ്ങോട്ടാണ് പോകുന്നത് എന്നെങ്കിലും ഒന്ന് പറഞ്ഞു കൂടെ നിനക്ക് ”
ആര്യ ദേവി ചോദിച്ചു.

“ഒന്നും തീരുമാനിച്ചില്ല .. എങ്ങനെ എങ്കിലും ഞാൻ ബന്ധപ്പെട്ടോളാം .. ധൈര്യമായി ഇരിക്കുക “

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025