“ചേട്ടാ… എനിക്ക് ആ കേസിൽ താൽപ്പര്യമില്ല പകരം നിങ്ങൾക്ക് പറ്റുമെങ്കിൽ എനിക്ക് മറ്റൊരു കേസിനായി കുറച്ച് സ്ഥലം ഒന്നു ഒപ്പിക്കാമോ .. ?”
ഇവൻ എന്താണ് ഈ പറയുന്നത് എന്ന് ഒരു നിമിഷം ഞാൻ ആശ്ചര്യപ്പെട്ടു.
“നീ എന്താണ് ഈ പറയുന്നത്..?”
എനിക്ക് തോന്നിയ അതേ സംശയം
മറുതലയ്ക്കൽ ഉന്നയിച്ചു കൊണ്ട് മുരളി.
“ചേട്ടാ എൻറെ കൂടെ ഇപ്പോൾ ഒരാൾ ഉണ്ട് പക്ഷേ ഞങ്ങൾക്ക് വേണ്ടത് ഒരു സ്ഥലമാണ് സ്വസ്ഥമായി ഒന്ന് കൂടുന്നതിന്… ചേട്ടന് സ്ഥലം തരാൻ സാധിക്കും എങ്കിൽ ഞങ്ങൾ കൂടെ വരാം”
ഇവൻ എന്നെ ഉദ്ദേശിച്ചാണ് ഈ പറയുന്നത് എന്ന് എനിക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു.
ചുറ്റിലുമുള്ളവർ കേൾക്കുമെന്ന് ഒരു പേടി ഇപ്പോൾ ജിജോയുടെ സംസാരത്തിന് ഇല്ലാതെയായിരിക്കുന്നു. അത് എന്നെ കൂടുതൽ ഭയപ്പെടുത്തി.
“മിടുക്കാ .. അതു കൊള്ളാമല്ലോ. ഞാൻ പോകുന്ന സ്ഥലത്ത് നമ്മളെപ്പോലെ പത്തു പേർക്ക് പരിപാടി നടത്താനുള്ള സ്പെയ്സുണ്ട് നിനക്ക് ധൈര്യമായിട്ടു വരാം “
മുരളി പറഞ്ഞു.
എൻറെ ചങ്കിടിപ്പ് വർദ്ധിച്ചു കൊണ്ടേയിരുന്നു.
