Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമുല്ല 2

ഞങ്ങളെ രണ്ടുപേരെയും നോക്കി ചിരിയോടെ താക്കോൽ നീട്ടിയ ടീച്ചർ പറയുമ്പോൾ എല്ലാവരുടെയും സ്നേഹം ഉള്ളു നിറക്കുന്ന സന്തോഷത്തിൽ ചാരു നേരത്തെ തന്നെ കരഞ്ഞു തുടങ്ങിയിരുന്നു.

 

“കണ്ണു തുടച്ചു ചിരിച്ചോണ്ടങ് കേറ് കൊച്ചേ…”

 

ടീച്ചർ വീണ്ടും പറഞ്ഞു ചിരിച്ചു.

 

“നിന്നെ ഒന്നു ഞെട്ടിക്കാൻ വേണ്ടി നിങ്ങള് വരുന്നേന് മുന്നേ…അകത്തുകയറി എല്ലാം സെറ്റ് ചെയ്യാൻ ആയിരുന്നു പ്ലാൻ…ബട് ഈ ടീച്ചർ നിങ്ങള് വന്നു, ആദ്യം അകത്തു നിങ്ങളയെ കയറ്റു എന്നു പറഞ്ഞു നിപ്പായിരുന്നു.

 

അകത്തു ചാരുവിനൊപ്പം ഞാൻ കയറുമ്പോൾ ഞങ്ങളുടെ പിറകെ ഓരോ സാധനങ്ങളുമായി അവന്മാരും ടീച്ചറും നിത്യയും കയറിയിരുന്നു.

 

നിത്യ ചാരുവിന്റെ കയ്യിലേക്ക് കൊടുത്ത ഒരു ശിവപാർവ്വതി ശിൽപം വീടിന്റെ ഭിത്തിയിലെ തട്ടിൽ വെച്ചു.

 

അടുക്കളയിൽ ഞാൻ രണ്ടു ദിവസം കൊണ്ടു വാങ്ങിച്ചുവെച്ച അത്യവശ്യം പാത്രങ്ങളും പെരുമാറാനുള്ള കത്തിയും കൊട്ടയും ഒക്കെ കണ്ടു ചാരു എന്നെ തുറിച്ചു നോക്കി.

 

റൂമിൽ ഒരു ഷെൽഫ് ഞാൻ സെക്കന്റ്ഹാൻഡ് കിട്ടിയപ്പോൾ വാങ്ങി വെച്ചിരുന്നു,  ഉടുപ്പും മറ്റുമെല്ലാം വെക്കാൻ ഒരു സംഭവം വേണോല്ലോ…മരത്തിൽ അത്യാവശ്യം ഉറപ്പുള്ള ഒരു കുഞ്ഞു അലമാര കൂടെ മുറിയിൽ വെച്ചപ്പോഴേക്കും അത്യവശ്യം സ്ഥലം മുഴുവൻ അവര് രണ്ടും കൂടെ കയ്യേറി ഇരുന്നു.

 

“ബെഡ് എവിടെ ഇടൂട….കട്ടിലിന്റെ കാര്യം ഞങ്ങൾ മറന്നോയി…”

 

“ഓഹ് കട്ടിൽ ഒന്നും വേണ്ടട…നിലത്തു ഒന്നടിച്ചു വാരി പായിട്ട് അതിനു മേലെ ഇപ്പോൾ ഇടാം കട്ടിൽ പതിയെ വാങ്ങാം..”

 

ഞാൻ പറഞ്ഞത് കേട്ട അവന്മാര് ബെഡ് മുറിയിലെ ഭിത്തിയിൽ ചാരി വെച്ചു.

ഹാളിലേക്കും മുറിയിലേക്കും ഫാൻ വാങ്ങി വെച്ചിരുന്നത്, കസേരയിട്ട് അപ്പോഴേക്കും അവന്മാര് പിടിപ്പിക്കാൻ തുടങ്ങി.

 

“ചാരു…താനും നിത്യയും കൂടി ചെന്ന് അടുക്കളയിൽ കേറി പാൽചായ വെച്ചു തന്നെ തുടങ്ങിക്കോ…”

 

എല്ലാം കണ്ടു ചാരുവിന്റെ മുഖം വല്ലാതെ ആയപോലെ തോന്നി….

അവൾക്കിതൊന്നും ഉൾകൊള്ളാൻ കഴിയുന്നുണ്ടാവില്ല എന്നു എനിക്ക് തോന്നി…എങ്ങനെ കഴിഞ്ഞിരുന്നവൾ ആവണം…ആലോചിച്ചപ്പോൾ എനിക്കും എന്തോ പോലെ…

 

രാത്രി ഇരുട്ടും വരെ അവന്മാരെല്ലാം ഓരോ കാര്യം പറഞ്ഞും കളിയാക്കിയും കൂടെ ഉണ്ടായിരുന്നു,…അത്രയും ബഹളത്തിനിടയിൽ ഇരുന്നിട്ട് പോലും ചാരു ആകെ ഗ്ലൂമി ആയി ഇരുന്നത് എന്നെ കുറച്ചൊന്നും അല്ല വലച്ചത്…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025