Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമുല്ല 2

 

 

“ആഹ്…..ആഹ്…എന്താ ഈ കാണിക്കണേ….വിടടാ വിടാൻ….”

 

“വിടാട,…പുല്ലേ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ട് പക്ഷെ…ഒരേ ചോര ആയതുകൊണ്ടാ…

നിനക്ക് ഞാൻ ഈയൊരു അടി ഓങ്ങി വെച്ചിട്ട് കാലം കുറച്ചായി,….”

 

അവനെ തള്ളി പിടിച്ചു ഞാൻ പറയുമ്പോൾ അവൻ ഞരങ്ങുന്നുണ്ടായിരുന്നു,…

 

“എല്ലാം പോട്ടെ എന്നു കരുതി ഒതുങ്ങി നിന്നതാ ഞാൻ….പക്ഷെ ഇന്ന് നീ കാണിച്ച തന്തയില്ലാത്തരത്തിന്,…ഞാൻ നിന്നെ തല്ലിയില്ലെങ്കിൽ, ഞാൻ എന്നെ  തന്നെ ചതിക്കുന്നത് പോലെ ആവും….പിന്നെ പാവം അവളെയും….എന്തു അവകാശത്തിലാട നായെ നീ അവളെ തൊട്ടത്…..”

 

തെങ്ങിൽ നിന്നും വലിച്ചെടുത്തു അവന്റെ വയറ്റിൽ എന്റെ കൈ ഊക്കിന്‌ പതിഞ്ഞു, വേദനയിൽ കുമ്പിറ്റു നിന്ന…

അവന്റെ നടുവിന് ചവിട്ടിതെറിപ്പിച്ചു,

 

“നീ എന്നോടും അവളോടും ചെയ്തതിനു, നിന്നെ പച്ചയ്ക്ക് കൊല്ലാനുള്ള ദേഷ്യം ഉണ്ടെനിക്ക്….ചെറ്റെ….”

 

അവനെ കോളറിൽ തൂക്കിയെടുത്തു, കവിളിൽ ഞാൻ ആഞ്ഞു പൊട്ടിച്ചു,…

തെങ്ങിൽ അമർത്തിയപ്പോൾ ഉണ്ടായ മുറിവിൽ നിന്നും അവന്റെ വായിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു.

 

“ഇവിടെക്കൊണ്ടു ഞാൻ തീർക്കുവാ,ഞാനും നീയും തമ്മിലുള്ള ബന്ധവും കണക്കും….,…ഇനി ഇതിന്റെ ബാക്കി തീർക്കാൻ എന്റേയോ അവളുടെയോ പുറകെ നീ വന്നാൽ…പിന്നെ എനിക്ക് ആലോചിക്കാൻ മറ്റൊരു വഴി ഇല്ല….

ഇനി അവളുടെ നിഴൽവെട്ടത്തു പോലും, നിന്നെ ഞാൻ കാണാൻ പാടില്ല…കേട്ടല്ലോ….”

 

കുഴയുന്ന കണ്ണുമായി അവൻ എന്നെ നോക്കി…

പിന്നെ തല കുലുക്കി,…

 

“ആഹ് അപ്പൊ മക്കള് വിട്ടോ,…എവിടേലും വീണു പറ്റിയതാണെന്ന് പറഞ്ഞാൽ മതി…കേട്ടല്ലോ…എന്നാൽ ചെല്ല്…”

 

അവന്റെ കവിളിൽ തട്ടി ഞാൻ പറഞ്ഞു,…

കുഴഞ്ഞു ആടിക്കൊണ്ടു പൊട്ടിയൊലിച്ച ചോരയും തുടച്ചു, അവൻ നടന്നു നീങ്ങി.

പ്രതികാരം എന്നു പറഞ്ഞു അവൻ ഇനി വരുമോ എന്നറിയില്ല,..പക്ഷെ വന്നാലും എനിക്കൊരു പുല്ലുമില്ല…

 

അവൻ പോകുന്നതും നോക്കി ഞാൻ നിന്നു…

ചിറയിലെ മാടത്തിൽ ഇരുന്നു, ഇനിയുള്ള കാര്യങ്ങൾ കണക്കു കൂട്ടുമ്പോൾ ആയിരുന്നു,

അവന്മാര് എത്തിയത്….

 

“എന്തായി….കാര്യങ്ങൾ…”

 

 

“കുറച്ചൊക്കെ സെറ്റ് ആയി…

നീ ശെരിക്കും ആലോചിച്ചിട്ടാണോടാ…”

 

എന്റെ അടുത്തു വന്നിരുന്ന അർജ്‌ജുൻ ചോദിച്ചു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025