“ഹാ ഇനി ഇപ്പൊ ചായ കിട്ടിയില്ലേലും കുഴപ്പമില്ല “അഭി അമ്മയെ നോക്കി പറഞ്ഞു.
അനുപമ കള്ളദേഷ്യത്തോടെ അവനെ കൂർപ്പിച്ചു നോക്കി.
അപ്പോഴേക്കും രവിയും അഖിലയും കേറി വന്നു.
“ഹോ ഈ മരുന്നിനോക്കെ എന്നാ വിലയാ, ഒരു വട്ടം ആശുപത്രിയിൽ കേറിയാൽ കീശ കീറിയിട്ടേ അവന്മാർ വിടൂ” ചായ എടുത്തുകൊണ്ട് രവി പറഞ്ഞു.
“ഹാ ഇതൊക്കെ ഇവിടെ ഉള്ളവന്മാർക്ക് മനസിലാവാണ്ടേ പാതിരാത്രിയിൽ വീടിന്റെ മോളിൽ കേറി കാലും ഒടിച്ചു കിടക്കുന്നത് കണ്ടില്ലേ” അവനെ നോക്കി പറഞ്ഞു.
“അവൻ അവളെ നോക്കി ചമ്മിയ ചിരി ചിരിച്ചു ”
” ആക്ച്വലി എന്തിനാ അതിന്റെ മോളിൽ വലിഞ്ഞു കേറിയേ ” അഖില ചോദിച്ചു.
” ഞങ്ങൾ ആൺപിള്ളേർക്ക് അങ്ങനെ പല സ്വകാര്യ ആവിശ്യങ്ങളും ഉണ്ടാവും അതൊന്നും പറഞ്ഞു നടക്കാൻ പറ്റില്ല ” അഖിൽ ചേട്ടന് പിന്തുണയുമായെത്തി.
“എന്തായലും ” പോവുന്നത് എന്റെ പൈസയല്ലേ രവി പോക്കറ്റിൽ കൈ വെച്ച് പറഞ്ഞു.
“എന്തായലും അച്ഛൻ അറുപിശുക്കൻ ആണെന്ന നാട്ടിൽ സംസാരം ആ പൈസ ഇങ്ങനയൊക്കെ പോട്ടെന്നേ ”
അഖിൽ വീണ്ടും കൗൺഡറടിച്ചു.
___________________________
ഹോസ്പിറ്റലിന്റെ മുൻപിൽ വീൽ ചെയറിൽ ഇരിക്കുന്ന അഭി, പിറകിൽ അനുപമ,കൂടെ അഖിലയും.
“അവർ ഇതെവിടെ പോയി “അനുപമ
” ദേ വരുന്നു ” പാർക്കിങ്കിൽ നിന്നും വരുന്ന കാർ ചൂണ്ടി അഭി പറഞ്ഞു.
കാർ അവർക്കു മുന്നിൽ വന്നു നിന്നു
അഭിയെ കൈയിൽ പിടിച്ചു അനുപമ എണീപ്പിച്ചു അഭി കൈ അമ്മയുടെ തോളത്തു ഇട്ടു പയ്യെ കാറിലേക്ക് കേറി, അഖില ഇപ്പുറത്തെ ഡോറിലൂടെ കേറി, അനുപമ വീൽചെയർ തിരികെ വെച്ചിട്ട് വന്നു കാറിൽ കേറി.
“പോവാം” അവരുടെ നടുക്കിരുന്ന് അഭി പറഞ്ഞു.
രവി കാർ മുന്നോട്ടെടുത്തു.
ഫ്രണ്ട് ഗേറ്റ് കടന്ന് മെയിൻ റോഡിലേക്ക് ഇറങ്ങി.
” പാട്ട് വെക്കച്ചാ ” അഖിൽ ബ്ലൂത്തൂറ്റ് connect ചെയ്തു കൊണ്ട് play ബട്ടൺ ഞെക്കി.
