Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി 10

വീടിന്റെ മുന്നിലിറങ്ങി ഓട്ടോക്കാരനെയും പറഞ്ഞു വിട്ട് എന്റെ കയ്യും പിടിച് കിച്ചു വീടിന് നേരെ നടന്നു ചേട്ടനെ വിളിച്ചു.

അസമയത്തുള്ള ഞങ്ങളുടെ വരവും എന്റെ തലയിലെ ബാൻഡ് എയ്ഡ് കണ്ടിട്ട് ചേട്ടന് കാര്യമെന്തെന്ന് തിരക്കി.

വണ്ടി തട്ടിയതാണെന്ന് പറഞ് കിച്ചു തലയൂരി. ഏതയാലും അത് വിശ്വസിച്ചെന്ന് തോന്നുന്നു.

അന്ന് രാത്രി ഞങ്ങള് രണ്ട് വശത്തായിരുന്നു. കിടന്നിരുന്നത്. വേണേൽ അവന് എന്നെ വന്ന് കെട്ടിപിടിച്ചു കിടക്കുകയൊക്കെ ചെയ്യാം. എന്തോ അതിനൊന്നും മുതിർന്നില്ല. അതും ചെയ്തിരുന്നേൽ ഞാൻ വീണ്ടും ബോധം കേട്ട് വീണേനെ.

അന്നെന്തോ അവന്റെ സ്വപ്നം കണ്ട് ഞെട്ടലോ ശോസം തടസമോ ഉണ്ടായിരുന്നില്ല. ആത്മസംതൃപ്തിയിൽ

തികച്ചും നിഷ്കളങ്കനായി ഉറങ്ങുകയായിരുന്നു അവൻ. എനിക്കാണേൽ അന്ന് ഉറക്കമേ വന്നില്ല. വന്നത് മുഴുവൻ ആ ചോരയിൽ കുളിച്ചു നിൽക്കുന്ന മനുഷ്യ ജടത്തെ നോക്കി പോക്കറ്റിൽ കയ്യും തിരുകി മന്ദഹസിക്കുന്ന കിച്ചുവിനെയാണ്.

രാവിലെ ആരോ ഡോറിന് മുട്ടുന്നത് കേട്ടാണ് എണീറ്റത്. കണ്ണു തിരുമ്മി എണീറ്റിരുന്നപ്പോ കിച്ചു അപ്പോഴും കൈ കവിളിനടിയിൽ വച്ച് ഉറങ്ങുന്നുണ്ട്. ഔ എന്താ ഒരു നിഷ്കളങ്കതാ. ഡോറിന് അരികിലേക്ക് നടന്നു തുറന്നപ്പോ കണ്ടത് പുറത്ത് നിവികുട്ടൻ അവന്റെ മാമനെ എണീപ്പിക്കാൻ വന്നതാണ്. കയ്യിലൊരു ജെസിബി ഒക്കെയുണ്ട്. അതിനോണ്ടാണ് ഡോറിന് മുട്ടിയതെന്ന് തോന്നുന്നു. കാരണം സാമാന്യം നല്ല രീതിയിൽ ശബ്ദമുണ്ടാർന്നു. ഞാൻ വന്നത് അറിഞ്ഞിട്ടില്ലാത്തത് കൊണ്ട് തന്നെ എന്നെ കണ്ടപ്പോ ഒന്ന് സർപ്രൈസ് ആയി പോയി.

 

ലച്ചൂന്ന് വിളിച്ചോണ്ട് കൈകളൊക്കെ വിടർത്തി എന്റെ കാലിൽ കെട്ടിപിടിച്ചു.

 

:മാമീന്ന് വിളിക്കട

ഞാനവനെ പൊക്കിയെടുത്തോണ്ട് അവന്റെ മൂക്ക് വലിച് വിട്ട് കൊണ്ട് പറഞ്ഞു. അവനെന്നെ ലച്ചൂന്ന വിളിക്കാ. കിച്ചു വിളിക്കുന്നത് കേട്ട് വിളിക്കാണ്. ഇടക്ക് ചേച്ചി അത് മാറ്റി വിളിക്കാൻ ഉപദേശിക്കും.. പക്ഷെ ചെക്കൻ എന്നെ എപ്പോ കണ്ടാലും ലച്ചൂന്ന് തന്നെ വിളിക്കത്തുള്ളു.

 

:ലച്ചു എപ്പായ വന്നേ

 

:ഞാൻ രാത്രി വന്നു.

 

:ഇതെന്താ

അവനെന്റെ ബാൻഡ് എയ്ഡിന് നേരെ കൈ ചൂണ്ടി കൊണ്ട് ചോദിച്ചു.

 

:അത് മുറി പറ്റിയതാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025