Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി 8

ബാഗ് ഒക്കെ ഇന്നലെ രാത്രി തന്നെ ഒരുക്കി വച്ചിരുന്നതിനാൽ വേറെ ജോലിയൊന്നും ഉണ്ടായിരുന്നില്ല…

അവളൊരു ഹൂടിയും ജീൻസും ഇട്ട് വന്നു പോകാൻ റെഡി ആയി… വല്ല്യ സന്തോഷമൊന്നുമില്ല മുഖത്ത്… ഒരു ടാക്സി വിളിച്ച് ഞങ്ങളെങ്ങനെ എയർപോർട്ടും ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു… അർദ്ധരാത്രി ആയതിനാൽ വലിയ തിരക്കൊന്നും ഇല്ല റോഡിൽ അത്‌ കൊണ്ട് തന്നെ എയർപോർട്ടിൽ പെട്ടന്നെത്തി. അവളുടെ ബാഗും പുറത്ത് വച്ചു ഞങ്ങള് അവിടെയുള്ള ഇരിപ്പിടത്തിന് നേരെ നടന്നു.. എന്റെ ഒരു കയ്യിൽ തൂങ്ങിയാണ് ലക്ഷ്മി നടക്കുന്നത്…കുറച്ചു നേരം ഞങ്ങളെങ്ങനെ ഒന്നും പറയാതെ നിന്നു… ഒടുക്കം അവളെ തള്ളി ഞാൻ തന്നെ അവളെ അതിനുള്ളിലേക്ക് കയറ്റി വിട്ടു.

പോകുമ്പോ തിരിഞ്ഞു വന്നു എന്നെ കെട്ടിപിടിച്ചുകൊണ്ട് കവിളിലായി ഒരു ചുംബനവും നൽകി.

 

“ഇവിടുത്തെ മതിയാക്കി നാട്ടിലേക്ക് വരത്തില്ലേ ”

 

‘നോക്കാം ‘

 

“നോക്കാനല്ല… വരണം… ന്നാ പോട്ടെ ശെരി ”

 

‘ആ….. വിളിക്കാൻ മറക്കല്ലേ ‘

 

“ആ ”

 

ലക്ഷ്മി യങ്ങനെ ആ ബാഗും തോളിലിട്ട് എന്റെ കണ്ണിൽ നിന്നും മറഞ്ഞു പോയി..

കുറച്ചു നേരം കൂടെ ഞാനവിടെ ചുറ്റി പറ്റി നിന്നു. ഒടുക്കം അവളുടെ ഫ്ലൈറ്റ് എടുക്കേണ്ട ടൈം ആയപ്പോ ഒരു ദീർഘ നിശ്വാസവും വിട്ട് പറന്നകലുന്ന ഫ്ലൈറ്റിനെ കുറച്ചു നേരം നോക്കി നിന്നു.. അവസാനമത് മേഖങ്ങൾക്കിടയിലേക്ക് മറഞ്ഞു.

ഇനി ഞാനിവിടെ ആർകെട്ടിക്കാനാ നിൽകുന്നെ… പുറത്തിറങ്ങി ഒരു ടാക്സിയും പിടിച് നേരെ ഫ്ലാറ്റിലേക്ക് തന്നെ തിരിച്ചു പോയി.

 

ആകെ മൊത്തം ഒരു ശൂന്യത… അലമാര തുറന്നപ്പോ അതില് മുഴുവൻ ലക്ഷ്മിയുടെ ഗന്ധമായിരുന്നു.. എങ്ങനെ ഇല്ലാണ്ടിരിക്കും.. എന്റെ ഏകദെശം എല്ലാ ഡ്രെസ്സും അവളിട്ടിട്ടുണ്ട്.

അതിൽ നിന്നും ഒരു ബോക്സിറെടുത്തിട്ട് ഹാളിൽ പോയി ടീവി കണ്ടോണ്ടിരുന്നു.. അവള് അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്…. അതോണ്ട് ഇങ്ങനെ ടീവിടെ മുന്നിലിരുന്നു… പക്ഷെ അതിനിടക്ക് ഉറങ്ങി പോയത് വേറെ കാര്യം…. ഫോണിന്റെ റിങ് ടൂൺ കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണരുന്നത്… നോക്കിയപ്പോ നാലര… ലക്ഷ്മിയാണ് വിളിക്കുന്നത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025