ഏതാണ്ട് 2.20 ആയപ്പോൾ ബസ് ടൗണിൽ എത്തി. പറഞ്ഞതു പോലെ തന്നെ കൂട്ടുകാരികൾ ഓടിവന്നു. കൂടെ മറ്റൊരു സ്ത്രീയെ കണ്ട് ചോദ്യഭാവത്തിൽ അവർ അനീറ്റയെ നോക്കി.
“ഇത് എന്റെ വീടിന്റെ അടുത്തുള്ള ചേച്ചിയാണ്, പേര് മീര. ഡെന്റിസ്റ്റിനെ കാണാൻ വന്നതാണ്. ഞാൻ ടൗണിലേയ്ക്ക് ഉണ്ട് എന്ന് കേട്ടതുകൊണ്ട് എന്റെ ഒപ്പം പോന്നു, പക്ഷേ ചേച്ചിക്ക് ഡെന്റിസ്റ്റിന്റെ അടുത്ത് കൂട്ടുപോകാൻ ഞാനും കൂടി പോയാലോ എന്നാലോചിക്കുകയാണ്.”
“അപ്പോൾ നമ്മുടെ സിനിമ?” എല്ലാവരും കൊറസ് പോലെ ചോദിച്ചു.
“സിനിമയ്ക്ക് വരണം എന്നുണ്ട്, പക്ഷേ ചേച്ചിക്ക് ഡെന്റിസ്റ്റിനെ കാണേണ്ടത് 4 മണിക്കാണ്. ചേച്ചിക്ക് ചെറിയ പേടിയുണ്ട്.”
മീര ഉടനെ പറഞ്ഞു , “ഓ അത് വേണ്ടെന്നേ, ഞാൻ തനിയെ പൊയ്‌ക്കോളാം. ഒരു തവണ പോയതാണ്. പക്ഷേ ഇന്ന് പല്ല് പറിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ആന്റീബയോട്ടിക്ക് തന്ന് വിട്ടതാണ്, ഇപ്പോൾ വേദന കുറഞ്ഞു. അപ്പോൾ ഒന്നുകിൽ റൂട്ട്കനാൽ ചെയ്യണം, അല്ലെങ്കിൽ പല്ല് എടുക്കണം. എങ്കിലും ഞാൻ തനിയെ പൊയ്‌ക്കോളാം.”
“അയ്യോ, ചേച്ചി തനിയെ പോകേണ്ട, ഞാനും കൂടി വരാം.”
അവരിരുവരും തർക്കിക്കുന്നത് കണ്ടപ്പോൾ കൂട്ടുകാരികൾ 3 പേർക്കും എന്ത് അഭിപ്രായം പറയണം എന്ന് അറിയില്ലാതായി.
അപർണ്ണ പറഞ്ഞു, “നീ ഇല്ലെങ്കിൽ പിന്നെ ഒരു രസവുമില്ല. ചേച്ചിയെ ഡെന്റിസ്റ്റിന്റെ അടുത്ത് കൊണ്ടു പോയി ഇരുത്തിയിട്ട് നിനക്ക് വരരുതോ?”
“ചേച്ചിക്ക് അത് സമ്മതമാണ്, പക്ഷേ എനിക്കൊരു മര്യാദയില്ലേ?”
അപർണ്ണയെ മാറ്റി നിർത്തി അനീറ്റ പറഞ്ഞു. കൂടാതെ ചേച്ചിയെ ഒരു പേടിതൊണ്ടിയായും അവതരിപ്പിക്കുകയും ചെയ്തു. അതോടെ അപർണ്ണ ഫ്‌ളാറ്റ്.
നിരുപമയ്ക്ക് സമയം പോകും എന്നതായിരുന്നു പ്രശ്‌നം. അവൾക്ക് ആര് സിനിമയ്ക്ക് വന്നാലും വന്നില്ലെങ്കിലും തനിക്ക് കാണെണം എന്ന ലൈൻ ആയിരുന്നു.
ഗോപിക പറഞ്ഞു, “ഇനിയും സമയം കുറെ ഉണ്ടെല്ലോ നാലു മണിയാകാൻ?”
“ഓ, ഞങ്ങൾ ഈ ബസ്റ്റാന്റിൽ ഇരുന്നോളാം.”
അപ്പോൾ നിരുപമ ആരോടെന്നില്ലാതെ പറഞ്ഞു, “ഗോപികയുടെ റൂമിൽ പോയാൽ കാറ്റുംകൊണ്ട് ഇരിക്കാം. ഡെന്റിസ്റ്റിനെ കാണാൻ പോകുമ്പോൾ താക്കോൽ കട്ടിളപ്പടിയുടെ മുകളിൽ വച്ചാൽ മതി.”
അനീറ്റ ചോദ്യഭാവത്തിൽ ഗോപികയെ നോക്കി, “ങാ, അത് നേരാണ്. നിങ്ങൾ ഈ ചൂടത്ത് ഇവിടെ ഇരിക്കേണ്ട, ചോറുണ്ടോ?”
“ഇല്ല”, മീര പറഞ്ഞു, “പക്ഷേ രാവിലെ കാപ്പികുടിച്ചതാണ്.”
“ഒരു കാര്യം ചെയ്യ്, ഞാൻ താമസിക്കുന്ന റൂമിന് കുറച്ച് മാറി ഒരു ചെറിയ ഹോട്ടലുണ്ട്, അവിടെ കയറിക്കോ.”
“അയ്യോ വേണ്ട, ഞാൻ രാവിലെ കാപ്പി കുടിച്ചിട്ടാണ് ഇറങ്ങിയത്. ഡെന്റിസ്റ്റിന്റെ അടുത്തേക്ക് പോകുന്നതിനാൽ ഇനി ഒന്നും കഴിക്കുന്നില്ല”, വീണ്ടും മീര ഒന്നുകൂടി തെളിച്ചു പറഞ്ഞു.
അത് ശരിയാണെന്ന് എല്ലാവർക്കും തോന്നി.
ഓട്ടോപിടിച്ച് പോകാനുള്ള ദൂരം ഇല്ല, പിന്നെ വെയിൽ ആയതിനാൽ ഓട്ടോ പിടിക്കാം എന്ന് തീരുമാനിച്ചു.
അപർണ്ണ പറഞ്ഞു, “ഗോപികേ, നീ കൂടി ചെല്ല്. അതേ ഓട്ടോയിൽ തിരിച്ചും പോരെ. ഞങ്ങൾ ഇവിടെ തന്നെ നിന്നോളാം.”
“വേണമെന്നില്ല,” അനീറ്റ പറഞ്ഞു
“അല്ല, ഞാനും വരാം.”
ഗോപിക കൂടി അവർ കൈകാണിച്ചു നിർത്തിയ ഓട്ടോയിൽ കയറി.
‘അനീറ്റ ആള് മോശമില്ലല്ലോ’ എന്ന് മീരയ്ക്ക് തോന്നി, ‘അവൾ മനസിൽ വിചാരിച്ചതുപോലെ തന്നെ പ്രാവർത്തീകമാക്കിയിരിക്കുന്നു!’ മീര ആശ്ചര്യപ്പെട്ടു.
റൂം എന്നത് രണ്ടാം നിലയിലെ ഒരു ഇരട്ട മുറികളായിരുന്നു. താഴെ ഉടമ ജോലിക്ക് പോയിരുന്നു. അടുക്കള കാര്യമായി ഉപയോഗിച്ചിരുന്നില്ല.
ഗോപികയുടെ കൂടെ മറ്റ് 2 പേർക്കൂടി ഉണ്ടായിരുന്നതും ജോലിക്ക് പോയിരുന്നു. ഇതെല്ലാം ഓട്ടോയിൽ വരുന്ന വഴിക്ക് ഗോപികയും, അനീറ്റയും അറിയിച്ചതാണ്.
പുറത്തുനിന്നും ഇരുമ്പിന്റെ ഗോവണി വഴി കാർപോർച്ചിന്റെ സൈഡിലൂടെയാണ് അകത്ത് പ്രവേശിക്കുന്നത്.