അതോടെ മനു ഓക്കേ ആയി… പ്രിയ അത്രേം ധൈര്യമായി പറയുമ്പോൾ പിന്നെ എന്ത് നോക്കാൻ…. അവൻ നാളെ നേരം വെളുത്തു, പ്രിയ വിളിക്കുന്നതും കാത്തിരുന്നു….
പ്രിയയും നാളെ ചിലപ്പോൾ ഫ്രണ്ട്സ് വരും എന്ന് പറഞ്ഞു മുൻകൂർ ജാമ്യം എടുത്തു…. എന്തായാലും ഒരു വഴിക്ക് പോണതല്ലേ….
പിറ്റേന്ന് 10 മണി കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും പോകാനിറങ്ങി…. പ്രിയ അപ്പോൾ തന്നെ മനുവിന് മെസ്സേജ് അയച്ചു….
പ്രിയ പറഞ്ഞ സമയത്ത് തന്നെ മനു പ്രിയയുടെ വീട്ടിലെത്തി. അവൾ പുറത്തു തന്നെ ഉണ്ടായിരുന്നു…. മനു അവൾക്കു കൊടുക്കാൻ കൂടെ കൊറച്ചു ചോക്ലേറ്റ്, പെർഫ്യൂം, കൊച്ചിന് ഡ്രസ്സ് എന്നിവ കൊണ്ടുവന്നിരുന്നു. അതിന്റെ പാക്കറ്റ് പ്രിയയുടെ കയ്യിൽ കൊടുത്തു…
” കൊറേ ഉണ്ടല്ലോ മനു ഇത് ” അവൾ പറഞ്ഞു.
” ചേച്ചി തന്നത് വച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്…. ”
” ഓഹോ… അപ്പോൾ ഇത് പോരാതെ വരും മോനെ…. ”
” തത്കാലം ചേച്ചി ഇത് വച്ചു അഡ്ജസ്റ്റ് ചെയ്യണം…. അവൻ ചിരിച്ചു…
” മനു നീ അകത്തേക്ക് വാ… ” അവൾ വിളിച്ചു.
അവർ അകത്തേക്ക് കേറി…
” മനു നീ രാവിലെ എന്തേലും കഴിച്ചോ… ?
ദോശ ഇരിപ്പുണ്ട്… എടുക്കട്ടെ ? അവൾ ചോദിച്ചു
” ഞാൻ രാവിലെ ഫുഡ് കഴിച്ചു ചേച്ചി… മോളെവിടെ… ഒറക്കം ആണോ.. ?
” ആ അവൾ കൊറച്ചു മുന്നേ ഉറങ്ങി… “
