Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലണ്ടന്‍ ഡ്രീംസ്

ഹാ വരണം വരണം മിസ്റ്റര്‍ സക്കറിയ .ഞാന്‍ നിങ്ങള്‍ അങ്ങോട്ട് വന്നു കണ്ടു ആനയും അമ്പാരിയും ആയി സ്വീകരിച്ച് കൊണ്ട് വരണം എന്നു കരുതി ഇരിക്കുകയായിരുന്നു ..കഷ്ടം ആയി പോയി അത് ഏറ്റു വാങ്ങാന്‍ ഉള്ള യോഗം നിങ്ങള്ക്ക് ഇല്ലാതെ ആയി പോയല്ലോ .. നിറഞ്ഞ പുച്ഛത്തോടെ ഞാന്‍ അയാളെ നോക്കി പറഞ്ഞു ..

അയാള്‍ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നതെ ഉള്ളൂ ..

അത് കണ്ടപ്പോള്‍ എനിക്കു വീണ്ടും ചൊറിഞ്ഞു വന്നു ..വീണ്ടും ഞാന്‍ പറഞ്ഞു തുടങ്ങി .

എടോ കള്ള മാപ്പിളെ മാസം 6 ആയി താന്‍ അടവ് മുടക്കിയിട്ട് ..അതും ഒരു വലിയ എമൌണ്ട് ഉണ്ട് ..തനിക്ക് വല്ലതും അറിയാമോ ..ഓര്‍മ്മയുണ്ടോ ..കാണില്ല ,എനിക്കു അറിയാം …അതല്ലേ നട്ടെല്ല് ഇല്ലാത്തവനെ പോലെ 6 മാസം ആയി മുങ്ങി നടക്കുന്നതു ..അവസാനം നാട്ടില്‍ ഉള്ള തന്റെ ഭാര്യയെയും പിള്ളേരെയും എന്റെ പിള്ളേര്‍ സ്കെച്ച് ഇട്ടു എന്നറിഞ്ഞപ്പോള്‍ പൊങ്ങി അല്ലേ താന്‍ .. എന്താണ് തന്റെ തീരുമാനം ..എനിക്കു ഇപ്പോ അറിയണം ..
അല്പം പരുക്കന്‍ ആയി തന്നെ ഞാന്‍ പറഞ്ഞു നിര്‍ത്തി ..

ലുക് മിസ്റ്റര്‍ ആദി ഇയാള്‍ ദാമോദര്‍ജിക്ക് വേണ്ട പെട്ട ആളാണ് .ഇപ്പോള്‍ ആണ് ദാമോദര്‍ജി ഈദേഹത്തിന്റെ കട ബാധ്യതയെ കുറിച്ച് അറിഞ്ഞത് .. തന്റെ എല്ലാ കടവും വീട്ടാന്‍ ദാമോദര്‍ജി റെഡി ആണ് ..കൂടെ ഉള്ള തടിയന്‍ ആണ് എന്നോടു മറുപടി പറഞ്ഞത് ..

ദാമോദര്‍ജിയോ ഗോപാല്‍ജിയോ എനിക്കു അറിയണ്ട ..എനിക്കു എന്റെ കാശാണു വലുത് .പലിശ സഹിതം എനിക്കു അത് കിട്ടണം .ഒരു പുച്ഛം കലര്‍ത്തി ഞാന്‍ മറുപടി പറഞ്ഞു ..

തടിയന്റെ മുഖം കണ്ടപ്പോള്‍ തന്നെ എനിക്കു മനസിലായി ഞാന്‍ പറഞ്ഞത് അങ്ങേര്‍ക്ക് അങ്ങോട്ട് പിടിച്ചിട്ടില്ല എന്നു ..

പിന്നെ അധികം സംസാരം ഇല്ലാതെ ചര്‍ച്ച തുടങ്ങാം ..എത്രയാണ് തനിക്ക് കിട്ടാന്‍ ഉള്ളത് എന്നു പറഞ്ഞാല്‍ നമുക്ക് ആ കണക്ക് അങ്ങ് സെറ്റില്‍ ചെയ്യാം . തടിയന്‍ പറഞ്ഞു ..

ഞാന്‍ അക്കൌണ്ട്സ് ബുക്ക് എടുത്ത് മറിച്ച് നോക്കുന്ന പോലെ കുറച്ചു നേരം നോക്കിയിട്ട് പറഞ്ഞു ,
ഇത് വരെ ഇയാള്‍ തന്നു തീര്‍ത്തത് ഒഴിച്ചാല്‍ ,പലിശയും ചേര്‍ത്ത് ഒരു കോടി 30 ലക്ഷം രൂപ വരും ..

ഇത്രയും നേരം മിണ്ടാതെ ഇരുന്ന സക്കറിയ ഉടനെ ചാടി എഴുന്നേറ്റ് തടിയനെ നോക്കി പറഞ്ഞു .ഇല്ല ,ചാക്കോ ഇയാള്‍ പറയുന്നതു വിശ്വസിക്കരുത് ..എങ്ങനെ പോയാലും ഒരു കോടി അതില്‍ കൂടുതല്‍ വരില്ല എനിക്കു ഉറപ്പാണ് ..ഇത് കള്ള കണക്ക് ആണ് ..

ഡോ കോപ്പേ തന്റെ ചന്ത കച്ചവടം എന്റെ അടുത്ത് എടുക്കല്ലേ ..എന്റെ സ്വാഭാവം മാറും .,,
ഇരുന്ന കസേര ഒരു കാല് കൊണ്ട് തള്ളി ,മാറ്റി ചാടി എഴുന്നേറ്റ് ,ഇടത്തെ കയ്യ് ഡെസ്കില്‍ അടിച്ചു കൊണ്ട് ഞാന്‍ സ്വല്പം ഉച്ചയില്‍ അലറി …….

കാര്യം അയാള്‍ എനിക്കു 1 കോടിയേ തരാന്‍ ഉള്ളങ്കിലും ,അയാളുടെ കയ്യില്‍ അതിന്റെ ഒരു രേഖയും കാണില്ല എന്നു എനിക്കു ഉറപ്പ് ഉണ്ടായിരുന്നു ..പിന്നെ ചില്ലറ അല്ല അയാള്‍ കാഷ് തരാതെ എന്നെ ബുദ്ധിമുട്ടിച്ചത് ..അതാണ് മനപ്പൂര്‍വം ഒരു 30 ലക്ഷം ഞാന്‍ കേറ്റി അടിച്ചത് ..

അപ്പോള്‍ ആണ് തടിയന്‍ തന്റെ തനി സ്വരൂപം പുറത്തു എടുത്തത് ..അവസാനം അവര്‍ കണക്ക് ചോദിച്ചു റെകോര്‍ഡ്സ് ചോദിച്ചു ആകെ ബഹളം ആയി ..എന്റെ സ്റ്റാഫുകള്‍ അവരുടെ ഇരിപ്പിടങ്ങളില്‍ നിന്നു തല പൊക്കി എന്താ ഇവിടെ നടക്കുന്നെ എന്നു നോക്കുന്നത് എനിക് കാണുവാന്‍ സാധിച്ചു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025