Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 04

ഷൈന്‍ മറുപടി പറയാന്‍ നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ ആണ്ട്രു ഇടയില്‍ കയറിക്കൊണ്ട് പറഞ്ഞു..

” ഒന്നുല്ല മിസ്സ്‌ അത് ഡസ്ക് ഒന്ന് നീങ്ങിയതാ….”

വേറെ തിരക്കുകളില്‍ ആയിരുന്നത് കൊണ്ട് മിസ്സ്‌ അതിനെ അത്ര സീരിയസ് ആയി കണ്ടില്ല….

“ശരി ശരി….”

മിസ്സ് വീണ്ടും മറ്റു ജോലികളിൽ മുഴുകി.. എന്നാൽ മിസ്സിന്റെ കൂടെ നിന്നിരുന്ന അരവിന്ദ് ഇതിനോടകം ഷൈനിനെ കണ്ടിരുന്നു… ഷൈനിനെ നേരിൽ കണ്ടതും അരവിന്ദും ഒന്ന് ഞെട്ടി…

ഷൈനിന്റെ അസ്വസ്ഥത കണ്ടത് കൊണ്ട് ആൻഡ്രൂ ചോദിച്ചു.. വിഷ്ണുവും കൂടെ ഉണ്ടായിരുന്നു….

ആൻഡ്രൂ: എന്താടാ… ഇത് അവളുടെ അനിയൻ അല്ലേ..??

ഷൈൻ: അതെ… അവൻ തന്നെ…

വിഷ്ണു: ഷൈൻ ബ്രോടെ ജാതകം ഒന്ന് നോക്കുന്നത് നല്ലതാണ് എന്ന് തോന്നുന്നു… നല്ല ബെസ്റ്റ് ടൈം ആകും..

ആൻഡ്രൂ: അത് നേരാ.. നീ ഒരു ശത്രു സംഹാര പൂജ ഇവന്റെ പേരിൽ കഴിപ്പിക്ക്‌…

ഷൈൻ അതൊന്നും ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നു… അവന്റെ മനസ്സ് മുഴുവൻ ആകെ കലങ്ങി മറഞ്ഞിരുന്നു…
ഏത് നേരത്താ കർത്താവേ ഇങ്ങോട്ട് കെട്ടി എടുക്കാൻ തോന്നിയത്…

മറ്റ് നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി മിസ്സ് അരവിന്ദിന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു..

മിസ്: അരവിന്ദ്.. ഓകെ.. യു കാൻ ടൈക് യുവർ സീറ്റ് നൗ…

അരവിന്ദ് ഒന്ന് ചുറ്റും നോക്കി… എല്ലാ ബഞ്ചുകളും ഫുൾ ആയിരുന്നു.. എന്നാൽ പുറകിലെ ബെഞ്ചിൽ ഷൈനും ആൻഡ്രുവും വിഷ്ണുവും മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ…

അരവിന്ദിന് ഷൈനിനോട് നേരിൽ ഒന്ന് സംസാരിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു.. എന്നാൽ ഷൈൻ എങ്ങനെ പ്രതികരിക്കും എന്ന ഭയം ആയിരുന്നു അവന്റെ ഉള്ളിൽ..

തന്റെ സഹോദരി അവനോട് ചെയ്തിരിക്കുന്ന തെറ്റിന്റെ വില അരവിന്ദിന് നന്നായി അറിയാമായിരുന്നു..
യഥാർത്ഥത്തിൽ അഞ്ജലിയും ഷൈനും ഒന്നിക്കണം എന്ന് മറ്റാരേക്കാളും ആഗ്രഹിച്ചതും അരവിന്ദ് ആയിരുന്നു.. എന്നാൽ അവസാന നിമിഷം അഞ്ജലി ഇങ്ങനെ ഒരു ചതി കാണിക്കും എന്ന് അവനും സ്വപ്നത്തില് പോലും കരുതിയിരുന്നില്ല….

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025