Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 05

ഇന്റർവെൽ അവസാനിച്ചപ്പോൾ ദിയയും ഷൈനും കൂട്ടുകാരും മറ്റ് കുട്ടികളും എല്ലാം തിരികെ ക്ലാസിലേക്ക് തന്നെ തിരിച്ചെത്തി..
ദിയ നോക്കിയപ്പോൾ മായ ബെഞ്ചിൽ സങ്കടപ്പെട്ടു ഇരിക്കുന്നത് കണ്ടു…
ദിയ അവളുടെ അടുത്ത് ചെന്ന് സംസാരിച്ച് തുടങ്ങി..

ദിയ: എന്താടോ പിണക്കാണോ..??

മായ മറുപടി ഒന്നും പറഞ്ഞില്ല.. പക്ഷേ ദിയ മായയുടെ തോളിൽ കൈ ഇട്ട് പറഞ്ഞ് തുടങ്ങി…

ദിയ: അപോ നീ എന്തിനാ ഈ ആവശ്യല്ലാത്ത പണിക്ക് ഒക്കെ നിന്നത്.. അതല്ലേ ഈ പ്രശ്നത്തിന് ഒക്കെ കാരണം.. ഇതിപ്പോ കോളജിൽ എല്ലാർക്കും സത്യം അറിയുന്നത് കൊണ്ട് കുഴപ്പല്ല.. ഇല്ലെങ്കിലോ… എന്തായാലും അത് പോട്ടെ.. സാരല്ല..

മായ ദിയയെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. പക്ഷേ ഈ നോവലിന്റെ ക്ലൈമാക്സ് മായയുടെ മനസ്സിൽ അപ്പോഴേ ഉണ്ടായിരുന്നു…

പിന്നീടുള്ള പിരിയെടുകളിലും പതിവിൽ കവിഞ്ഞ ഒന്നും സംഭവിച്ചില്ല.. പക്ഷേ ഇതിനോടകം കോളജിൽ നോവൽ ഇറങ്ങിയ സമയത്ത് ഉണ്ടായ ആ പ്രഭാവം നഷ്ടമായിരുന്നു.. നോവൽ എല്ലാവർക്കും നനായി ഇഷ്ടമായി.. ഷൈനും ദിയയും മായയുടെ വെറും സാങ്കൽപ്പിക കഥാപാത്രങ്ങൾ തന്നെ ആണെന്ന് എല്ലാവരും വിശ്വസിച്ചു…

അങ്ങനെ അവസാനത്തെ പിരിയഡ് കഴിഞ്ഞ് പതിവ് പോലെ എല്ലാവരും പിരിയാൻ ഒരുങ്ങി…

പാർക്കിങ്ങിൽ ചെന്ന് ഷൈനും ആൻഡ്രുവും വണ്ടിയിൽ കയറി… വിഷ്ണുവും അരവിന്ദും കൂടെ സംസാരിച്ച് നിൽക്കുന്നുണ്ടായിരുന്നു..

അരവിന്ദ്: ഷൈൻ നാളെ ഈവനിംഗ് മുതൽ നമുക്ക് പ്രാക്ടീസ് തുടങ്ങാം..

ഷൈൻ: ഓകെ.. ഞാൻ റെഡി..

അരവിന്ദ്: നിങ്ങളാരും എനിക്കിതുവരെ ആ അർജ്ജുനെ കാണിച്ച് തന്നില്ലല്ലോ..

വിഷ്ണു: ആ.. അത് മറന്നു ബ്രോ.. ഇനിയെതായാലും നാളെ ആകട്ടെ…

അരവിന്ദ്: ഓകെ…

അങ്ങനെ അവർ നാല് പേരും സംസാരിച്ച് പിരിഞ്ഞു…
🌀🌀🌀🌀🌀🌀🌀🌀🌀

എന്നാൽ കോളജിന് പുറത്ത് കാറിൽ ഇരിക്കുകയായിരുന്ന അർജുന്റെ അടുത്തേക്ക് പതിവ് പോലെ ഗൗതം ഓടിയെത്തി… എന്നിട്ട് കിതച്ച് കൊണ്ട് പറയാൻ ആരംഭിച്ചു…

ഗൗതം: അർജുൻ അവിടെ ഷൈനിന്റെ കൂടെ ഞാൻ ഒരാളെ കണ്ടു…

അർജുൻ: ആരെ..??

ഗൗതം: അരവിന്ദ്….!!!

അർജുൻ: അരവിന്തോ..??? ഏത് അരവിന്ദ്..??

ഗൗതം: നിനക്ക് ഓർമയില്ലേ പണ്ട് നിന്നെ യൂണിവേഴ്സിറ്റി കോംബട്ടീഷണിൽ തോൽപ്പിച്ച അരവിന്ദ്….

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025