അപ്പോ കഥയിലെ നായിക.. അല്ല വില്ലത്തി ഇപ്പൊൾ സീനിൽ ഇല്ല എന്ന് ഷൈനിന് മനസ്സിലായി…
എല്ലാവരും ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരിക്കുകയാണ്..
ഒന്ന് തുടങ്ങി കിട്ടാൻ ഉള്ള മടിയാണ് എല്ലാവരുടെയും പ്രശ്നം എന്ന് തോന്നുന്നു…
ഷൈനിന് സത്യത്തിൽ ഇതെല്ലാം കണ്ടിട്ട് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.. പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ അനുഭവിക്കുക തന്നെ… അവസാനം ആരും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ ഷൈനിന്റെ പപ്പ തന്നെ പറഞ്ഞു തുടങ്ങി…
പപ്പ: .. എന്റെ മകൻ നിങ്ങളുടെ മകളോട് ചെയ്തത് പൊറുക്കാൻ ആകാത്ത തെറ്റ് തന്നെ ആണ്.. നിങ്ങളോട് എന്ത് പറയണം എന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ല… ഇനി നിങ്ങള് പറയുന്നതാണ് തീരുമാനം ഞങ്ങൾ എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറാണ്…
“ഈ പപ്പ ഇത് എന്ത് ഭാവിച്ചാണ്… എന്തിനാണ് സത്യം അറിയുന്നേന് മുന്നേ ഇങ്ങനെ ഒക്കെ പറയാൻ പോണത്…”
ഇതായിരുന്നു ഷൈൻ മനസ്സിൽ വിചാരിച്ചത്…
പപ്പ പറഞ്ഞ് നിർത്തിയതും മുന്നേ വന്ന ആൾ ആദ്യം ഒന്ന് മടിച്ചെങ്കിലും എന്തൊക്കെയോ ആലോചിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി…
വ്യക്തി: ജോസഫ് സാർ ക്ഷമിക്കണം.. ഒരു.. ഒരു പ്രശ്നമുണ്ട്…
“ആ അങ്ങനെ വരട്ടെ.. സത്യം തെളിയാൻ പോവുന്നു..” ഷൈനിന്റെ മനസ്സിൽ ചെറിയ ചില പ്രതീക്ഷകൾ നാമ്പിടാൻ തുടങ്ങി..
പപ്പ: എന്ത് പ്രശ്നം..?? എന്ത് പറ്റി…??
വ്യക്തി: അത്.. അത്.. എന്റെ മകൾ.. അവൾ.. ഗർഭിണി അല്ല…
ഹാവൂ… ഷൈൻ ഒന്ന് നെടുവീർപ്പിട്ടു… കാര്യങ്ങൾ ഒക്കെ കലങ്ങി തെളിയാൻ പോവുന്നു…
ഷൈൻ ആൻഡ്രുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
പപ്പ: നിങ്ങള് എന്തൊക്കെയാണ് ഈ പറയുന്നത്.. നിങ്ങളെന്താണ് ആളെ കളിയാക്കുവാണോ…??
പപ്പ അൽപം ശബ്ദം ഉയർത്തി തന്നെ ആണ് അത് ചോദിച്ചത്.. ഇന്ന് എല്ലാത്തിനും പൊടി പൂരം ആയിരിക്കും.. ഷൈൻ മനസ്സിൽ ഓർത്തു…
