ആ ഒരു ചോദ്യത്തിൽ തന്നെ സത്യത്തിൽ ഷൈനിന്റെ വായടഞ്ഞ് പോയിരുന്നു…
ഷൈൻ: അല്ല.. അത്.. സംസാരിക്കാൻ…
ദിയ: എന്തെങ്കിലും പറയാൻ ഉണ്ടോ..??
ഷൈൻ: പറയാൻ.. അത്… ആ.. എല്ലാവരും ചോദിക്കുന്നു കല്യാണം ഏത് മോഡൽ വേണം എന്ന്.. എന്താ തന്റെ അഭിപ്രായം..??
ദിയ: അത് പപ്പ വിളിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നല്ലോ…
ഷൈൻ: ആ പറഞ്ഞിരുന്നു…
ദിയ: പിന്നെന്താ…
ഷൈൻ: അല്ല.. ഒന്നുടെ ചോദിച്ചു ന്നേ ഒള്ളു…
ദിയ: ഓകെ ഷൈൻ… എനിക്ക് നല്ല ക്ഷീണം ഉണ്ട്.. ശരി എന്നാ ഗുഡ് നൈറ്റ്..
ഷൈൻ: അ.. അത്… ശരി ഗുഡ് നൈറ്റ്…
ദിയ തന്നെ ഫോൺ കട്ട് ചെയ്തിരുന്നു…
“പാവം ക്ഷീണം ഉണ്ടാവും… അവളിപ്പോ ഏതോ ഒരു അനാഥാലയത്തിലെ കുട്ടികളുടെ ട്രെയിനർ ആണെന്നാണ് അറിഞ്ഞത്…
അവളോടൊപ്പം അവിടെയും ഒന്ന് പോണം..”
അങ്ങനെ ഓരോന്ന് ആലോചിച്ച് ഷൈൻ ഉറക്കത്തിലേക്ക് വീണു…
🌀🌀🌀🌀🌀🌀🌀🌀🌀🌀
ദിയ ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടു….
അത് കണ്ടതും അവൾക്കരികിൽ ബെഡിൽ കിടന്നിരുന്ന മായ ചോദിച്ചു…
മായ: എന്താ അവൻ പറയുന്നത്…??
ദിയ: രാത്രി സല്ലപിക്കാൻ വേണ്ടി വിളിച്ചതാണ്…
മായ: എന്നാൽ പിന്നെ സംസാരിചൂടായിരുന്നോ…??
ദിയ: വേണ്ട… അത് ശരിയാവില്ല…
മായ: ഹാ നീ ഇത് നോക്ക്…
മായ നോവൽ എഴുതിയ പേപ്പർ ദിയക്ക് നേരെ നീട്ടി…
ദിയ അത് വാങ്ങി വായിക്കാൻ തുടങ്ങി…
ദിയ: ഹും കൊള്ളാം… പക്ഷേ കുറച്ച് മാറ്റങ്ങൾ വരുത്താനുണ്ട്… ഞാൻ പറയാം…
മായ: ഹും…
ദിയ അപ്പോഴും ഗൂഢമായി എന്തോ ആലോചിക്കുകയായിരുന്നു…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
ദിവസങ്ങൾ ശരവേഗത്തിൽ പോയിക്കൊണ്ടിരുന്നു…
ഷൈൻ എല്ലാ കാര്യത്തിലും പതിവിലും പതിന്മടങ്ങ് സന്തോഷവാൻ ആയിരുന്നു.. നല്ല ഉത്സാഹവും ഉണ്ടായിരുന്നു…
എങ്കിലും ഷൈനിൽ നിന്നും ഒരു അകലം വിട്ടാണ് ദിയ നിന്നിരുന്നത്..
അതിന് അവളുടെ പക്കൽ ന്യായങ്ങൾ ഉണ്ടായിരുന്നതിനാൽ ഷൈനിന് അതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല…
