രാകേഷ് കൂടതല്‍ സംസ്സരിക്കുന്ന്തു വിക്രമിനെ പറ്റി ആയിരുന്നു .വിക്രമിനെ പറ്റി കൂടതല്‍ അറിഞ്ഞപ്പോള്‍ ദിയ ഊഹിച്ചത് ഒക്കെ ശരി ആയിരുന്നു .വിക്രം മാനേജ്മെന്ടിനു വേണ്ടപെട്ട ആള് ആയതിനു പിന്നില്‍ ഒരു കഥ ഉണ്ട് .യതാര്‍ത്ഥത്തില്‍ ഈ കോളജു വന്ന കാലത്ത് ഇവിടെത്തെ ലോക്കല്‍സ് മാനജ്മെന്റിനു വലിയ തലവേദന ആയിരുന്നു . അവിടെ ഉണ്ടായിരുന്ന പാതി മലയാളി ആയ ഒരു പ്രധാന റൌഡി ആണ് അവന് മാരെ ഒഴിപ്പിക്കാന്‍ അവരെ സഹായിച്ചുത് . പിന്നെ മറാത്തികളോട് പിടിച്ചു നില്ക്കാന് അയ്യാളെ കൂടെ കൂട്ടിയത് ആണ് മാനജെമെന്റ്റ് .പക്ഷെ കാലക്രെമേണ അയാള്‍ ആയ്യി അവിടെത്തെ പ്രധാന ആള് .ആ പഴയ റൌഡിയുടെ മകന് ആണ് വിക്രം. അന്ന് വിക്രമിന്റെ അച്ഛന് ചെറിയ റിയാല്‍ എസ്റ്റേറ്റ് പരുപാടികള്‍ ആയിരുന്നെവെങ്കില്‍ ഇന്ന് അയാള്‍ മുംബൈ പോലുള്ള സിറ്റിയിലെ പേര് അറിയാവുന്ന കോടീശ്വരന് ആണ് .ആ ഒരു അഹങ്കാരം നന്നായി വിക്രമിനും ഉണ്ട് .ബോക്സിങ്ങും പെണ്ണും ആണ് അവന്റെ പ്രധാന ദൌര്‍ബല്യം.അവന് മോഹം തോന്നിയ ആണേലും എങ്ങനെയും വളച്ചു കയ്യില്‍ ആക്കുക എന്നത് ആണ് പ്രധാന വിനോദം .ദിയ ഇതൊക്കെ ഹോസ്ടലിലെ ഗോസ്സിപ്പ് കാരില്‍ നിന്ന് ആയി അറിഞ്ഞു .
അവള് എങ്ങനെയും അയാളുടെ കണ്ണില്‍ പെടാതെ നടക്കാന്‍ ശ്രമിച്ചു . ഒരു ദിവസം നീന വന്നു ദിയയോട് ഒരു രഹസ്യം പോലെ മടിച്ചു മടിച്ചു പറഞ്ഞു .
