Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദാലസമേട് 2.0 ട്രെയിലര്‍

ഇന്ന് മദാലസമേട് വികസനത്തിന്റെ പിച്ചവെക്കലിലാണ്. പ്രാചീന-ആധുനിക സംസ്‌കാരങ്ങളുടെ സമ്മിശ്രമാണ് ഇന്നിവിടുള്ളത്. കുടിയേറിയപലരും അന്യനാട്ടില്‍ നിന്ന് പലായനം ചെയ്ത് വന്നതിനാല്‍ ഒരു സമ്മിശ്രരീതിയാണ് ഇവിടെ. ശരിക്കും ഇന്ത്യ എന്ന പേര് മദാലസമേട് അന്വര്‍ത്ഥമാക്കും. നാനാജാതിമതസ്ഥര്‍ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന ഈ നാട് കേരളഭൂപടത്തില്‍ ഭാരതസംസ്‌ക്കാരത്തിന്റെ മഹിമവിളിച്ചോതുന്ന ഒന്നാണ്.

ദേശീയപാതയില്‍ നിന്ന് പഞ്ചായത്ത് കവല വഴി മദാലസമേട്ടിലേക്ക് അന്നും ഇന്നും ഒരൊറ്റ സ്വകാര്യ ബസേ സര്‍വ്വീസ് നടത്തുന്നുള്ളു. ഗിരിജാ ശാരദ. ഗിരിജാ ശാരദയാണ് മദാലസമേട്ടുകാര്‍ക്ക് പുറംലോകവുമായുള്ള ബന്ധം. ഇന്ന് പല വീടുകളിലും കാറും ബൈക്കുകളും വന്നെങ്കിലും അരമണിക്കൂര്‍ ഇടവിട്ട് മദാലസമേട്ടില്‍ നിന്നും ദേശീയപാതയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന ഗിരിജാ ശാരദതന്നെയാണ് ഇന്നും പ്രധാന യാത്രാവാഹനം.

മരുതുംകുന്ന് പള്ളി, യക്ഷിത്തറമേട്, കുറുമാടി, ചേന്നങ്കര, നീര്‍പെരുംതറ എന്നീ വാര്‍ഡുകള്‍ ചേര്‍ന്നതാണ് മദാലസമേട് ഗ്രാമപഞ്ചായത്ത്.

മദാലസമേട് കവല. തെക്കും വടക്കും രണ്ട് കുന്നുകള്‍ക്കിടയിലാണ് മദാലസമേട് കവല സ്ഥിതി ചെയ്യുന്നത്. കവലയുടെ നടുവില്‍ ഒരു വാകമരം നില്‍പ്പുണ്ട്. വാകമരത്തിന്റെ ചുവട്ടില്‍ ഉയര്‍ത്തിക്കെട്ടിയ വീതിയുള്ള ചുറ്റുമതിലിലാണ് മദാലസമേട്ടിലെ കഥകളുമായി പ്രായഭേദമന്യേ പുരുഷന്മാര്‍ ഒത്തുകൂടാറുള്ളത്. നാട്ടിലെ പലകഥകള്‍ക്ക് ആ വാകമരവും സാക്ഷിയാണ്.

******************************************************

ആ വാകമരമില്ലേ… അത് കഴിഞ്ഞ ജൂണിലെ കാലവര്‍ഷത്തില്‍ ഒടിഞ്ഞുവീണു. ഇപ്പോള്‍ വാകമരത്തിന്റെ തറമാത്രമേ മദാലസമേട് കവലയില്‍ ഉള്ളൂ.

ചരിത്രം വായിച്ചല്ലോ… അന്ന് നമ്മള്‍ ചരിത്രത്തോടൊപ്പം മദാലസമേട്ടിലെ പല മദാലസകളെയും അവരുടെ കള്ള വെടിവെപ്പുകഥകളും അറിഞ്ഞിരുന്നു… ഇന്ന്… ഇപ്പോള്‍ അതായത് ലോക്ഡൗണിന് ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2019 നവംബര്‍ 8! നോട്ട് നിരോധനത്തിന്റെ നാലാം വര്‍ഷത്തിലേക്ക് കടന്ന ദിവസം രാത്രി എട്ട് മണിക്ക് മദാലസമേട് കവലയിലെ ട്രിവാന്‍ഡ്രം ക്ലബ്ബ്ില്‍…!!!!

ട്രിവാന്‍ഡ്രം ക്ലബ്ബോ…? നെറ്റി ചുളിക്കണ്ട… മദാലസമേട് ആകെ മാറി. ഹൈടെക് പഞ്ചായത്തിനുള്ള അവാര്‍ഡ് മദാലസമേടിന് വേണ്ടി യു.ഹരിത എംഎല്‍എ ഏറ്റുവാങ്ങിയത് ബിബിസിയില്‍ വന്നില്ലെങ്കിലും കേരളത്തിലെ മിക്ക ചാനലുകളിലും വന്നതാണ്.

കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് വില്ലേജായി ഉയര്‍ന്നിരിക്കുകയാണ് നമ്മുടെ മദാലസമേട് ഇന്ന്. ടൂറിസ്റ്റുകള്‍ക്കായി കൃത്രിമ കായല്‍ വരെ നിര്‍മ്മിക്കപ്പെട്ടു.

ഇന്ന് ഇന്റര്‍ നാഷണല്‍ ടൂറിസ്റ്റ് ഭൂപടത്തില്‍ തപ്പിയാല്‍ നമുക്ക് മദാലസമേടിനെ കാണുവാന്‍ കഴിയും.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025