“അപ്പോ പിളേളരെ ആര് നോക്കും.” തസ്ന ചോദിച്ചു.
“അവരെ ഞാൻ മുറിയിൽ കൊണ്ട് പോയിക്കൊള്ളാം”. തഹിയ പറഞ്ഞു.
അവർ രണ്ടു പേരും ഓരോ മുറികളിലായി കയറി. തഹിയ കുട്ടികളെയും കൂടെ കൊണ്ട് പോയി.
അൽപ്പ സമയത്തിനുള്ളിൽ തന്നെ ഫൈസിയും അഫ്സലും സാധനങ്ങളും മരുന്നും മേടിച്ചു തിരികെ എത്തി.
ബോട്ടിലേക്ക് കയറിയ അവരെനോക്കി സുരേഷ് പറഞ്ഞു.
“എല്ലാം റെഡി ആണ് സാറന്മാരെ. നമുക്ക് പോയേക്കാം.”
“ആയിക്കോട്ടെ.” ഫൈസി പറഞ്ഞു.
“അവർ റൂമിൽ ഉണ്ട്. സാറിന്റെ ഭാര്യ ഈ റൂം അന്ന് എടുത്തത്.” ചുറ്റും കണ്ണോടിക്കുന്ന ഫൈസിയെ നോക്കി സുരേഷ് പറഞ്ഞു.
“അപ്പോൾ നമ്മളും ഒന്ന് ഫ്രഷ് ആയി വരം അല്ലെ അഫ്സൽ”. അഫ്സലെ നോക്കി ഫൈസി പറഞ്ഞു.
“ശെരി ഇക്ക.”
“ശെരി സുരേഷ്, അപ്പോൾ നമുക്ക് പോകാം”. ഫൈസി സുരേഷിനോട് പറഞ്ഞു കൊണ്ട് റൂമിന്റെ വാതിലിൽ നിന്നും അഫ്സലിനോട് തലയാട്ടി കാണിച്ചു.
അഫ്സലും അടുത്തുള്ള മുറിയിലേക്ക് പോയി.
മുറിയിലേക്ക് കയറിയപ്പോൾ തന്നെ ഫൈസിക്ക് ഒരു ആസാദാരണമായ, മുൻപ് ഒരിക്കലും ലഭിക്കാത്ത ഒരു വല്ലാത്ത വൈബ് കിട്ടി തുടങ്ങിയിരുന്നു. റൂമിൽ അടിച്ചിരുന്ന റൂം ഫ്രസ്‌നറുടെ വാസനയുടെ പ്രഭാവം കൊണ്ടന്നോ, അതോ മറ്റു വല്ലതും കൊണ്ടാണ് എന്ന് അറിയില്ല. വല്ലാത്ത ഒരു പ്രതേകത അവനു തോന്നി.അവൻ അതും ആലോചിച്ചു കൊണ്ടു ഫൈസി അവന്റെ ടി ഷർട്ട് ഊരി മാറ്റി.
മുറിക്കു ചുറ്റും കണ്ണോടിച്ചു കൊണ്ട് അവൻ അവിടെ ഉണ്ടായിരുന്ന ഡ്രസിങ് കണ്ണാടിയിൽ തന്റെ അംഗവടിവ് നോക്കി നിന്ന് കൊണ്ട് , തന്റെ രോമാവൃതമായ മാറ് തലോടി തന്റെ തന്നെ സൗധര്യം ആസ്വദിച്ച് നിന്നു. അപ്പോൾ ആ കണ്ണാടിയുടെ പ്രതിഭിംഭത്തിൽ മുറിയിലെ ബാത്റൂമിലെ വാതിൽ തുറന്നു പുറത്തേക്കു വന്ന തഹിയയെ അവൻ കണ്ടു.
