അതിനൊക്കെ വഴിയുണ്ട് ചേച്ചി.. കാലത്ത് തൊട്ട് അവളുടെ മനസ്സിൽ എന്നെക്കുറിച്ച് നല്ല മതിപ്പുണ്ടാക്കി കൊടുത്തിട്ടുണ്ട്.. അതിനാൽ എന്നെ അവൾക്ക് നല്ല കാര്യമായിരിക്കും… ഞാനിപ്പോൾ ഒരു നമ്പർ ഇറക്കുകയാണ് കൂടെ നിന്നോളണം..
വിഷ്ണുവിന്റെ വാക്കു കേട്ടതും സാവിത്രി തലയാട്ടി.. അവൻ നേരെ ദേവനന്ദയുടെ മുറിയിൽ ചെന്ന് അവളെ തട്ടി വിളിച്ചു..
ഞെട്ടി ഉണർന്ന ദേവു കാര്യം തിരക്കി…
എന്താ വിഷ്ണു…
നിന്നെ അമ്മ വിളിക്കുന്നു..
അവൾ എഴുന്നേറ്റ് തലമുടി കെട്ടി ഒതുക്കി പെട്ടെന്ന് തന്നെ സാവിത്രിയുടെ മുറിയിലേക്ക് ചെന്നു.. പിന്നാലെ വിഷ്ണുവും ഉണ്ടായിരുന്നു..
എന്താ എന്നെ വിളിച്ചിരുന്നൊ..
സാവിത്രി പറയാൻ മടിച്ചപ്പോൾ ദേവനന്ദയുടെ പിറകിൽ ഉണ്ടായിരുന്നു വിഷ്ണുവായിരുന്നു മറുപടി പറഞ്ഞത്..
അമ്മയ്ക്ക് ഒന്ന് കുളിക്കണം പോലും..
അതിനെന്താ ഞാൻ കുളിപ്പിച്ചു തരാല്ലോ..
അയ്യോ അത് വേണ്ട ദേവു.. ഞാൻ കുളിപ്പിച്ചോളാം..
പിറകിൽ നിന്നും വിഷ്ണുവിന്റെ മറുപടി കേട്ടതും ദേവനന്ദയ്ക്ക് തലയിൽ അടി കിട്ടിയത് പോലെ തോന്നി.. ഉടനെ സാവിത്രി വിശദീകരിച്ചു..
മോളെ ഇവൻ എനിക്ക് മോനെ പോലെയാണ്. നീ വരുന്നതിനുമുമ്പ് എൻറെ എല്ലാ കാര്യങ്ങളും ചെയ്തു തന്നിരുന്നത് ഇവനാണ്. മോളോട് പറഞ്ഞിട്ട് കുളിക്കാൻ കയറാം എന്ന് കരുതി. അതാ വിളിച്ചത്.. അല്ലെങ്കിൽ മോള് തെറ്റിദ്ധരിച്ചാലോ..
അയ്യോ… ഞാനെന്ത് തെറ്റിദ്ധരിക്കാൻ..
ദേവനന്ദ നോക്കി നിൽക്കെ വിഷ്ണു ഇരു കൈകളിലുമായി സാവിത്രിയെ എടുത്തു പൊക്കി.. പിന്നെ ആ മുറിയിലെ തന്നെ ബാത്റൂമിലേക്ക് കൊണ്ടുപോയി… അകത്ത് കിടന്നു കുളിക്കാൻ സൗകര്യമുള്ള ബെയ്സിൻ ഉണ്ടായിരുന്നു… സാവിത്രിയെ മെല്ലെ അതിലേക്ക് കിടത്തി..
എല്ലാം തരിച്ചു നിന്നു നോക്കുകയായിരുന്ന ദേവനന്ദയെ നോക്കിക്കോണ്ട് വിഷ്ണു പറഞ്ഞു..
വാതിൽ അടക്കുന്നുണ്ട്.. കുളിപ്പിച്ചു കഴിഞ്ഞാൽ ഞാൻ വിളിക്കാം..
അതും പറഞ്ഞ് വിഷ്ണു വാതിൽ ചാരി കൊളുത്തിട്ടു..
തൻറെ കണ്ണുകളെ വിശ്വസിക്കാനാവാതെ ദേവനന്ദ മുറിയിൽ നിന്ന് പുറത്തിറങ്ങി അടുക്കളയിലേക്ക് ചെന്നു..
അതെങ്ങനെ ശരിയാവും അവൻ എല്ലാം കാണില്ലെ… അവർ തമ്മിൽ ഇനി എന്തെങ്കിലും.. ച്ചേ… അങ്ങനെ വരാൻ വഴിയില്ല അവന്റെ പെരുമാറ്റം വളരെ നല്ലതാണ്. ഒന്നും പറയാതെ തന്നെ സഹായിക്കാൻ മനസ്സു കാണിക്കുന്നവനാണ്. എന്താ ദേവു…നീ വേണ്ടാത്തതൊക്കെ ചിന്തിക്കുന്നത്.. അങ്ങനെ ഹോംനേഴ്സുമാരായ പുരുഷന്മാരില്ലെ..
