Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുപ്പച്ച

അവള്‍, എല്ലാ കാര്യങ്ങളും നല്ല ചുറുചുറുക്കോടെയും ഉത്തരവാദിത്വത്തോടെയും ചെയ്യുമായിരുന്നു. പകല്‍, സമയം കിട്ടുമ്പോഴൊക്കെ അവള്‍, അടുക്കളയില്‍ ചെന്നു ആവിടുത്തെ ജോലികളില്‍ സഹായിക്കുമായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍, ഹോം നേഴ്സ് തിരികെ പോയി. പിന്നെ ആതിര തന്നെ എല്ലാ കാര്യങ്ങളും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അവള്‍, ആ വീട്ടിലെ ഒരംഗത്തെ പോലെ ആയി. അയാള്‍ക്കും മനസമാധാനത്തോടെ ഓഫീസില്‍ പോകാമെന്നായി.

അവളുടെ വീട്ടില്‍ അവളുടെ അമ്മയുടെ കൈയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ട്. അയാള്‍ ആതിരക്കു തന്‍റെ ഭാര്യ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ കൊടുത്തു. അതോടെ, അവള്‍ക്കും ഇടക്കൊക്കെ വീട്ടിലെ വിശേഷങ്ങള്‍ അന്വേഷിക്കാന്‍ സാധിച്ചു. അങ്ങനെ സന്തോഷകരമായ ഒരു അന്തരീക്ഷം അവിടെ ഉണ്ടായി.

രാത്രിയിലെ ഭക്ഷണം അവളാണ് അയാള്‍ക്ക് എടുത്തു കൊടുക്കുന്നത്. അയാള്‍ കഴിച്ചു കഴിഞ്ഞു പോയ ശേഷമേ അവള്‍ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ. പിന്നെ പിന്നെ, അയാള്‍ നിര്‍ബ്ബന്ധിച്ചു അവളെയും അവിടെ ഇരുത്തി കഴിക്കാന്‍ പ്രേരിപ്പിച്ചു. ആദ്യമൊക്കെ അവള്‍ ചില്ലറ തടസ്സങ്ങള്‍ പറഞ്ഞെങ്കിലും, പിന്നെ അയാളുടെ ഒപ്പം തന്നെ ഡൈനിങ്ങ്‌ ടേബിളില്‍ ഇരുന്നു കഴിക്കാന്‍ തുടങ്ങി. ഇപ്പോള്‍, അവള്‍, സങ്കോചം ഇല്ലാതെ അയാളോട് പെരുമാറുന്ന അവസ്ഥ ആയി.

ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ, അവളുടെ മുഖത്തെ വിഷാദമൊക്കെ പാടെ മാറി. അതുപോലെ തന്നെ ശരീരവും കുറേശ്ശെ പുഷ്ടിപ്പെടാന്‍ തുടങ്ങി. അപ്പോള്‍, അയാള്‍ക്കൊരു സംശയം ഉണ്ടായി…. അവളുടെ വസ്ത്രങ്ങള്‍ പാകമല്ലാതെ ആകുമോ എന്ന്. പിന്നെയും ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍, അയാള്‍ അത് അവളോട്‌ ചോദിച്ചു. അവള്‍ക്കു അത് അയാളോട് പറയാന്‍ ഒരു മടി.

അയാളുടെ മകളുടെ വസ്ത്രങ്ങള്‍ എല്ലാം അവളുടെ മുറിയിലെ അലമാരയില്‍ ഇരിപ്പുണ്ട്. അവള്‍ പോയതിനു ശേഷം അതൊന്നും ആരും എടുത്തിട്ടില്ല. മോള്‍ ഉപയോഗിച്ചിരുന്ന മുറിയിലാണ് അയാള്‍ ഇപ്പോള്‍ കിടക്കുന്നത്. അവരുടെ വീട്ടില്‍ ആകെ നാല് മുറികളാണ് ഉള്ളത്. രണ്ടു താഴെയും, രണ്ടു മുകളിലും. മുകളിലെ ഒരു മുറി അയാളുടെ മോന്‍ ഉപയോഗിച്ചിരുന്നതാണ്. ഇപ്പോള്‍, മുകളിലെ രണ്ടു മുറിയും ഒഴിഞ്ഞു കിടക്കുകയാണ്. അയാളുടെ ഭാര്യ കിടക്കുന്ന മുറിയില്‍ രണ്ടു കട്ടിലുകള്‍ ഉണ്ട്. അതിലൊന്നിലാണ് ആതിര കിടക്കുന്നത്.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025