Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 10

പല്ലവി : ” ഈ സാജൻ ചേട്ടൻ…… അതിനെ വീണ്ടും കരയിച്ചു ”

ഞാൻ : ” എല്ലാവരും ശ്രദ്ധിച്ചു നടക്ക്. എപ്പോൾ എന്ത് എവിടെ നിന്ന് വരും എന്ന് പറയാൻ പറ്റില്ല ”

പല്ലവി അപ്പോൾ ധന്യയുടെ കണ്ണ് തുടച്ചു.

പല്ലവി : ” നമ്മളെ കൊല്ലാൻ അവിടെ ആൾകാർ റെഡി ആയിട്ട് ഇരിക്കുവാ. നമുക്ക് രക്ഷപ്പെടണ്ടേ, പകരം ചോദിക്കണ്ടേ. അതിന് നമ്മൾ ബൊമ്മനെ കണ്ടെത്തിയേ പറ്റു. നീ പേടിക്കണ്ട. നമ്മൾക്ക് ഒന്നും വരില്ല”

ജിജിൻ : ” ഈ ബൊമ്മൻ എന്ന് പറയുന്ന ആളിനെ നിങ്ങൾ രണ്ടാളും കണ്ടിട്ടില്ലല്ലോ…… ഒരു ആജാനബാഹു ആണ്. ഗ്രേറ്റ്‌ കാളിയുടെ അത്ര കാണും ”

ധന്യ : ” അതാരാ ”

ജിജിൻ : ” അത്…… അതാണോ ഇപ്പൊ പ്രശ്നം…. പെട്ടെന്ന് നടക്ക് ”

ഫെങ്……. !

എല്ലാവരും ഞെട്ടി.

ധന്യയുടെ തലയുടെ അടുത്ത് കൂടി ഒരു അമ്പ് പാഞ്ഞു ചെന്ന് മരത്തിൽ തറച്ച ശബ്ദം ആയിരുന്നു.

ധന്യ : ” അയ്യോ ”

ഞാൻ : ” ഒച്ച വയ്ക്കല്ലേ. ഇത് അവരാ. നമ്മളെ അറിയാവുന്ന ആൾകാർ ആണെന്ന് പ്രാർത്ഥിക്ക് ”

ഞങ്ങളുടെ മുന്നിലുള്ള പച്ചിലകൾ വകഞ്ഞു മാറ്റി ഒരു മൂന്ന് ആദിവാസികൾ പ്രത്യക്ഷർ ആയി. നല്ല കരുത്തുള്ള മൂന്ന് ചെറുപ്പക്കാർ

ഒരുത്തൻ : ” ആരാ നിങ്ങൾ എന്താ ഞങ്ങളുടെ കാട്ടിൽ ”

ഞാൻ : ” ഞങ്ങൾ പണ്ട് ഇവിടെ വന്നിട്ടുണ്ട്. നിങ്ങളുടെ തലൈവി കാളിയുടെ പരിചയക്കാർ ആണ് ”

അവൻ : ” ആരുടെ ”

ഞാൻ : ” കാളിയുടെ ”

അവൻ : ” ഓഹോ ”

അവൻ നീട്ടി ഒരു ചൂളം അടിച്ചു.

പെട്ടെന്ന് കാട് കുലുങ്ങുന്ന പോലെ ഒരു കൂട്ടം ആദിവാസി ആണുങ്ങൾ ഞങ്ങളെ ചുറ്റിനും വളഞ്ഞു. എവിടെ നിന്ന് ആണ് ഇത്രയും പേര് വന്നത് എന്ന് ഞങ്ങൾക്ക് മനസിലായില്ല.

അവൻ : ” നമ്മുടെ ശത്രുക്കൾ… പിടിച്ചു കെട്ട് അവരെ ”

ഞാൻ : ” ഹേയ് ഞങ്ങൾ ശത്രുക്കൾ അല്ല ”

പറയാൻ സാവകാശം തന്നില്ല ഞങ്ങളെ പിടിച്ചു കാട്ടുവള്ളികൾ കൊണ്ട് കയ്യും കാലും ബന്ധിച്ചു. ഞാൻ പലതും പറഞ്ഞെങ്കിലും അവർ ഒന്നും ചെവികൊണ്ടില്ല.

ഞാൻ : ” പറയുന്നത് കേൾക്കു ”

അവൻ : ” കളിയുടെ ചങ്ങാതി ആണെന്ന് അല്ലെ ”

ഞാൻ : ” അതെ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025