Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാസ്റ്റർ 2

“പരമ ബോറ്” ഞാമ്പറഞ്ഞു. എന്റെ പപ്പനാവാ, അവള് ചാടി എഴുന്നേറ്റ് കൈയും ചുരുട്ടി ഒരു വരവക്കം!

“വൃത്തികെട്ട മനുഷ്യാ. ഇത്രേം പാടുപെട്ടു ഞാനെഴുതിയത് പരമ ബോറോ? കൊന്നുകളേം ഞാന്‍”

എന്റെ പപ്പനാവാ ഭദ്രകാളിയെ ഞാങ്കട്ടിട്ടുണ്ടാരുന്നില്ല; പഷേ ഇപ്പം കണ്ടു.

“എന്റെടി ഞാന്‍ നീ എഴുതിയെ വായിച്ചതാ. ആണ്ടെ നോക്ക്”

ഞാനവളെ അത് കാണിച്ചു. താണ്ടെ, ഒരടിക്ക് ഭദ്രകാളി മേനകയായി. എന്താ ഒരു നാണം.

“ഞാങ്കരുതി”

“നീയെന്നെ ഇപ്പ കൊന്നേനെവല്ലോ. ഞാമ്പേടിച്ച പേടിക്കം. ങാ, ഞാന്‍ വായിച്ചു നോക്കട്ട്. നീ തല്‍ക്കാലം പോ” ഞാമ്പറഞ്ഞു.

“നന്നായി വായിക്കണേ; ആ രവിയെ കുന്നിന്റെ മോളില്‍ കണ്ടിട്ടാ ഞാന്‍ വന്നെ. ആ തെണ്ടിയവിടെ എന്തെടുക്കുകയാണെന്ന് നോക്കീട്ടു വരാം” പറഞ്ഞിട്ട് അവള്‍ കുഴമ്പ് എടുത്ത് നെറ്റിയില്‍ തേച്ചു; പിന്നെ ഒറ്റ പോക്കക്കം.

ഞാനാ മുട്ടന്‍ മരത്തിന്റെ ചോട്ടീ കുത്തിയിരുന്ന് അവളെഴുതിയത് വായിച്ചു. എല്ലാം വായിച്ചപ്പം എനിക്കൊരു മോകം; ലവന്‍ ചുണ്ട് കടിച്ചുവിട്ട രാകിണിയെ ഒന്ന് കാണണം. ഉമ്മക്കം പോയിട്ട് ഒന്ന് നോക്കിയാ കൊല്ലാന്‍ വരുന്ന ചെല്ലക്കിളികളാ അങ്ങ് തെരുവന്തോരത്ത്. കറത്ത് പെടച്ച നെറോം, എലീടെ മൊകോം ആണേലും എന്റമ്മോ എന്തര് ജാഡയാ അവക്കൊക്കെ. ഇവിടെ താണ്ട് ഒരുത്തന്‍ റോട്ടീവച്ച് പത്ത് പേരട മുമ്പീ വച്ച് ഉമ്മക്കം, അതും ചുണ്ട് കടിച്ചുമ്മക്കം കൊടുത്തവനെ അവക്ക് കെട്ടണവെന്ന്! അവളെ എനിക്കിപ്പ കാണണം. ലവള് ഉമ്മക്കം കൊടുത്തവനെ കാണാന്‍ പോയേക്കുവാ. പോട്ടെ. ഈ ആണുങ്ങളെ നമ്പക്ക് എന്തരിന്? നമ്പക്ക് നല്ല സുന്തരി ചെല്ലക്കിളികളെ മാത്രം മതി.

അപ്പം ഞാമ്പോയി കണ്ടിട്ട് കണ്ട വെവരം ഇല്ല സാറിനോട് പറഞ്ഞ് അങ്ങേരു പണ്ടാരവടക്കി തരുന്നത് ഇതിന്റെ ചൊവട്ടീ ഇട്ടേക്കാം. നിങ്കക്ക് അങ്ങേരു പറേന്നപോലെ വേണോ ഞാമ്പറേന്നപോലെ വേണോന്ന് ഇപ്പത്തീരുമാനിക്കാം. അപ്പം ഞാമ്പോവാ.. കൊഴമ്പുകുപ്പി ലവളെവിടെ വച്ചിട്ടാ പോയെ?

——————————

ആമുഹം തീര്‍ന്നു കേട്ടാ.. ലങ്ങേര് എന്നെക്കൊണ്ട് എഴുതിച്ചത് താണ്ടെ കെടക്കുന്നു..

അധ്യായം – 2

പുല്‍ത്തുമ്പുകളുടെ തലോടലിന്റെ നേര്‍ത്ത സുഖമേറ്റ് അവനവിടെ അങ്ങനെ കിടക്കുമ്പോള്‍, രാഗിണി, തലേന്ന് രവിയുടെ അധരങ്ങളുടെ ഊഷ്മളതയറിഞ്ഞ നേരം മുതല്‍ ഒരു സ്വപ്നാടകയുടെ അവസ്ഥയിലായിരുന്നു.

തീര്‍ത്തും അപ്രതീക്ഷിതമായി സംഭവിച്ച ആ ചുടുചുംബനത്തിന്റെ മാസ്മരികതയില്‍ രവിയുടെ അടിമയായി അവള്‍ കൂപ്പുകുത്തി വീണു എന്നതായിരുന്നു സത്യം. ഇത്രയേറെ ദാഹിച്ചു വലഞ്ഞിരുന്ന വേഴാമ്പലായിരുന്നോ താന്‍ എന്നവള്‍ അത്ഭുതപ്പെട്ടു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025