Kambikuttan Malayalam

Sex stories Kambikuttan kambikathakal

Masterpiece

അവൾ ആ കഴുത്തിനുള്ളിലൂടെ ഒഴുകുന്ന വൈൻ നോക്കിയിരുന്നു… അവൾ ടേബിളിന് മുകളിൽ നിറഞ്ഞുനിന്ന അടുത്ത ഗ്ലാസ് കൈയിലെടുത്തു..

വൈൻ കുടിച്ചുകൊണ്ടു തന്നെ ഒരു കൈകൊണ്ട് അവന്റെ തോളിൽ പിടിച്ചു അവന്റെ മടിയിലേക്കിരുന്നു….ശേഷം അവൾ ഗ്ലാസ്സുകൾ വാങ്ങി കട്ടിലിനരികിലെ മേശയിൽ വച്ചു……

ഒരു തുള്ളി വൈൻ അവളുടെ ചുണ്ടുകളിൽ നിന്നു രക്ഷപ്പെട്ടു താഴെക്കൊഴുകുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു……

അതു ഇപ്പോൾ അവളുടെ താടിയിൽ നിന്നു
താഴേക്കു ചാടാൻ കാത്തുനിൽക്കയാണ്..

അവൻ അവളോട് അനുവാദം പോലും ചോദിക്കാതെ ആ ഫ്രഞ്ച് രുചി നാവിലേക്ക് പടർത്തി……

ചുണ്ടിൽ നിന്ന് താടിയിലേക്കുള്ള യാത്രയിൽ
ആ തുള്ളി നഷ്ടപ്പെടുത്തിയതു മുഴുവൻ
അവൻ നാവുകൊണ്ട് സ്വന്തമാക്കി, ചുണ്ടുകൾ
പിടിച്ചടക്കാൻ തുടങ്ങുമെന്നായപ്പോൾ അവൾ
അവനെ കട്ടിലിലേക്ക് തള്ളിയിട്ടു…..

അവർക്കിടയിൽ തടസമായി നിന്ന ഓരോ കഷ്ണം തുണിയും സ്വയം പറന്നകന്നു…

അവളുടെ ശരീരത്തു തൊടാൻ അവനെ അവൾ അനുവദിച്ചിരുന്നില്ല..പകരം അവൾ അവനിലേക്ക് പടർന്നു കയറി……

അവളുടെ സ്നേഹം ഒരു വെള്ളച്ചാട്ടം പോലെ
അവനിലേക്ക് ഒഴുകിയിറങ്ങി.. അതിൽ അവൻ
നിലയില്ലാതെ ഒഴുകിനടന്നു.. പട്ടു വിരികൾ
നനഞ്ഞു കുതിർന്നു, അവൻ ഒന്നു വിറച്ചു വീണു,
അവളുടെ നെറ്റിത്തടത്തിൽ പതിയെ ചുംബിച്ചു..

ഒന്നു പുഞ്ചിരിച്ച ശേഷം അവൾ അവന്റെ
അരക്കെട്ടിലിരുന്നു, അവന്റെ മുഖം വശത്തേക്ക്
ചരിച്ചു ആ കഴുത്തിൽ കൈകൊണ്ടു തലോടി..

മേശയ്ക്കു മുകളിലേക്ക് കൈയെത്തി ഒരു
കുഞ്ഞു മൊട്ടുസൂചി കൈയിൽ എടുത്തു,
അവന്റെ കഴുത്തിൽ പതിയെ ഒന്നു തൊട്ടു…..

അതു അവന്റെ കഴുത്തിൽ തൊട്ടത് അവൻ
അറിഞ്ഞുകൂടിയില്ല, ബാഹ്യ കോശങ്ങളിൽ
വളരെ കുറച്ചെണ്ണത്തെ വകഞ്ഞുമാറ്റി അല്പം
മാത്രം ഒന്നുള്ളിലേക്ക് കടക്കാൻ മാത്രമേ
അവൾ ആ സൂചിയെ അനുവധിച്ചുള്ളൂ….

The Author

VAMPIRE

Some memories can never replaced...!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025