Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാറ്റകല്യാണം 4

ശല്യം ആയി ഒന്നും വരില്ല ”

അവൻ അങ്ങനെ പറഞ്ഞിട്ടും എനിക്കു ഒന്നും തോന്നിയില്ല.. ഞാൻ അവൻ പറയുന്നത് കെട്ടിരുന്നു…

“അന്നത്തെ ആ ദിവസം ആണ് ചേട്ടാ എന്റെ ജീവിതവും നിങ്ങളുടെ ജീവിതവും എല്ലാം ഇങ്ങനെ ആകാൻ കാരണം.. അത് ഒരിക്കലും വേണമെന്ന് കരുതി ചെയ്തതല്ല… പറ്റിപോയതാണ്…. ചേട്ടന് അറിയാമോ ചേച്ചിക്ക് എന്നെ ആയിരുന്നു ഏറ്റവും ഇഷ്ടം വീട്ടിൽ.. എനിക്കു എന്തേലും പറ്റിയാൽ ചേച്ചി മുന്നും പിന്നും നോക്കതെ പ്രതികരിക്കും.. അതിന്റ കാരണം പോലും നോക്കാറില്ല.. വീട്ടിൽ അച്ചനെ കൊണ്ട് പോലും എന്നെ തല്ലാൻ സമ്മതിക്കില്ലായിരുന്നു.. അങ്ങനെ ആണ് ചേച്ചി എന്നെ നോക്കിയത്.. എന്നാൽ നിപ്പിൾ എനിക്കു ആരും ഇല്ല.. അന്നത്തെ സംഭവത്തിന്‌ ശേഷം ചേച്ചി എന്നോട് മിണ്ടിയിട്ടില്ല… എന്നെ ആ വീട്ടിൽ കയറ്റിയിട്ടില്ല.. എന്നെ ചേച്ചിയുടെ കല്യാണത്തിന് പോലും കൂട്ടിയില്ല.. ഞാൻ ഇപ്പോൾ അമേരിക്കയിൽ മാമന്റ് കൂടെ ആണ്…. ചേച്ചിക്കുപോലും എന്നെ ഇപ്പോൾ ഇഷ്ടം അല്ല ”

അവൻ അത്രയും പറഞ്ഞപ്പോൾ കണ്ണിൽ നിന്നും കണ്ണീർ വന്നു.. അത് എനിക്കു വല്ലാതെ ആയി.. അവൻ തുടർന്നു.

“ചേട്ടനെ ചേച്ചിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു.. ഇഷ്ടം അല്ല ചേച്ചിക്ക് ചേട്ടനെ ജീവൻ ആയിരുന്നു.. അന്നത്തെ സംഭവത്തിന് ശേഷം ചേച്ചി ഒരുപാട്നാൾ കരച്ചിൽ തന്നെ ആയിരുന്നു…. എന്നോട് ചേച്ചിക്ക് ഉള്ളത് ഇഷ്ടം ആണ് അന്ന് ചേച്ചി ചേട്ടനോട് ദേഷ്യപ്പെടാൻ കാരണം ആയതു…. അന്ന് ചേട്ടൻ എന്നെ അടിച്ചു അവശനാക്കി എന്ന് അറിഞ്ഞപ്പോൾ എന്നോടുള്ള വാത്സല്യം കാരണം ആണ് കാര്യം പോലും തിരക്കാതെ ചേട്ടനോട് വന്നു ദേഷ്യപ്പെട്ടതു… ചേച്ചി ഒരു പാവം ആണ്.. ഇഷ്ടം ഉള്ളവരെ പൊന്നുപോലെ നോക്കും ”

അവൻ പറഞ്ഞപ്പോൾ എനിക്കും കുറ്റബോധം തോന്നി.. അവളോട്‌ ദേശ്യപ്പെട്ടതിൽ..

“എല്ലാം എന്റെ തെറ്റാണു ചേട്ടാ…. അശ്വതിയോട് ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു… അവളെ എനിക്കു ഒരുപാട് ഇഷ്ടം ആയിരുന്നു ചേട്ടാ.. ഞാൻ അവളെ നല്ലരീതിയിൽ ആണ് സ്നേഹിച്ചത്. എന്നാൽ അവൾ എന്നെ മൈൻഡ് പോലും ചെയ്തില്ല…. എന്നാൽ അവൾ എപ്പോഴും ചേട്ടന്റ കൂടെ നടക്കുന്നതിൽ എനിക്കു ദേഷ്യം ഉണ്ടായിരുന്നു.. പിന്നെ കൂട്ടുകാർ അന്നത്തെ ദിവസം എന്നെ കൊണ്ട് നിർബന്ധിച്ചു കഞ്ചാവ് വലിപ്പിച്ചു ആ സമയം അവർ എന്നെ അവളുടെ പേരും പറഞ്ഞു കളിയാക്കിയപ്പോൾ ലഹരിയുടെ പിടിയിൽ ആണ് അങ്ങനെ ചെയ്തത് ഞാൻ…. അല്ല അവളെ ഒരിക്കലും മോശമായി പറയണം എന്നോ… അടിക്കണം എന്നോ ഞാൻ കരുതിയില്ല.. എല്ലാം ലഹരി എന്നെ കൊണ്ട് ചെയ്യിച്ചതാണ്….
ചേട്ടൻ ചോദിക്കാൻ വന്നപ്പോഴും അതിന്റെ ഹാങ്ങോവറിൽ ആണ് ഞാൻ അങ്ങനെ പെരുമാറിയത്…”

അവൻ പറഞ്ഞു നിർത്തി.. അവന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നു.. അവന്റ സംസാരത്തിൽ എനിക്കു ആത്മാർത്ഥത തോന്നി.. അവന്റ അവസ്ഥയിൽ എനിക്കു സഹതാപം തോന്നി…. അന്നത്തെ സംഭവത്തിൽ അവന്റെ ശെരിക്കും ഒറ്റപ്പെട്ടിരിക്കുന്നു.. അവനു ഇപ്പോൾ അവൻറ് ചേച്ചി പോലും ഇല്ല… വീട്ടുകാർ ഇല്ല….

അവൻ പോകാനായി എണിറ്റു.. എനിക്കു ഒന്നും പറയാൻ കഴിഞ്ഞില്ല..ഞാൻ അവനെ തന്നെ നോക്കി അവിടെ ഇരുന്നു

The Author

MR WITCHER

Love is everything 🥰❤️......
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025