ഞാൻ എന്റെ മനസ്സിനെ നിയന്ത്രിച്ചു കൊണ്ടു എഴുന്നേറ്റു.
ബാത്രൂംയിൽ പോയി കുളിച്ചു ബാക്കി പരുപാടി എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോഴും ദീപു ഉറക്കത്തിൽ തന്നെയായിരുന്നു.
അല്ലെങ്കിലും അവൾ അങ്ങനെ തന്നെയാണ് മൂട്ടിലെ വെയിൽ അടിച്ചാൽ മാത്രമേ എഴുന്നേൽക്കൂ.
പിന്നെ ഒന്നും നോക്കാതെ ഞാൻ ഡോർ തുറന്നു അടുക്കളിൽ ലേക്ക് പോയി.
അവിടെ എത്തിയപ്പോൾ അമ്മൂസ് തിരക്കിട്ട പരിപാടിയായിരുന്നു.
അമ്മുസേ ചായ.
അപ്പോൾ തന്നെ അടുക്കളയിൽ നിന്നു അമ്മുസ് വിളിച്ചു പറഞ്ഞു ചെക്കാ നിനക്കു ചായ വേണമെങ്കിൽ നിന്റെ ഭാര്യയോടെ പറ.
പിന്നെ എന്റെ സ്ഥിരം അടവ് ഞാൻ പുറത്ത് എടുത്തു അമ്മുസേ പ്ലീസ് എന്റെ ചക്കര അല്ലേ പ്ലീസ് എനിക്ക് താ ചായ.
അത് ഏതായാലും ഏറ്റു കുറച്ചു കഴിഞ്ഞ് അമ്മൂസ് എനിക്ക് ചായ ആയിരുന്നു വന്നു.
അങ്ങനെ ചായയും കുടിച്ചു ഇരുന്നപ്പോൾ ആയിരുന്നു അമ്മാവൻ വന്നത്.
