അതാണെന്റെ ആഗ്രഹം…
ഏട്ടന് വിഷമായോ..?
വിഷമമോ…എന്തിന്…!
ഞാനവളുടെ മുഖം പിടിച്ച് എന്റെ നേരെയാക്കി… ആ വിടർന്ന് ഭംഗിയാർന്ന കണ്ണുകൾ ഈറനണിഞ്ഞിരിന്നു.
ഞാൻ വിരലുകളാൽ ആ ഇറ്റു നിന്ന കണ്ണുനീർ തുള്ളികൾ ഒപ്പിയെടുത്തു…!
“”എന്റെ പെണ്ണിന്റെ മാനസികാവസ്ഥ മനസിലാക്കാനുള്ള കഴിവെനിക്കില്ലെങ്കിൽ പിന്നെ ഞാൻ നിന്നെ സ്നേഹിച്ചതിന് എന്ത് അർത്ഥമാണുള്ളത്…””
സെക്സ് മാത്രമല്ലല്ലോ ജീവിതം.കല്യാണം കഴിഞ്ഞേ തൊടാൻ പറ്റൂ എങ്കിൽ അങ്ങനെ മതി…
“”മനസ്സിനെ ദൈവം ആരും കാണാത്ത ഒരിടത്ത് വെച്ചുപോയി… അല്ലെങ്കിൽ നിനക്ക് കാണിച്ചു തന്നേനെ അതിലൊളിപ്പിച്ച് വച്ച നിന്നോടുള്ള എന്റെ സ്നേഹം…!””
“”എല്ലാവരുടെയും അനുഗ്രഹത്തോടെ നിന്റെ കഴുത്തിൽ താലി ചാർത്തി…എല്ലാ വിശുദ്ധിയോടും കൂടി തന്നെ നിന്നെ ഞാൻ സ്വന്തമാക്കും.””
എന്റെ ജീവിതം തുടങ്ങിയത് നിന്നോടൊപ്പമല്ല. പക്ഷേ എനിക്കുറപ്പുണ്ട് എന്റെ ജീവിതത്തിന് ഒരു അവസാനമുണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും. ആ അവസാന നിമിഷം വരെ ഞാനുണ്ടാകും നിന്റെ കൂടെ…!
എനിക്ക് അറിയാം. ഏട്ടൻ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്. കൂടിപ്പോയാൽ രണ്ടോ മൂന്നോ വർഷം. അത്രയല്ലേയുള്ളൂ നമ്മുടെ കാത്തിരിപ്പിന്. അതു കഴിഞ്ഞാൽ പിന്നെ നമ്മുടെ ലോകമല്ലെ. നമ്മൾ മാത്രം ഉള്ള ഒരു “”മായാലോകം.”‘!
കാത്തിരിപ്പിന് ഒരു പ്രത്യേക സുഖമാണ് അല്ലെ?
“കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ ജീവിതത്തിന് സ്വല്പം ഭംഗി കൂടുതലാ ഏട്ടാ…”
ഞാൻ പോട്ടെ. അവളവിടെ ഒറ്റക്കാ.
ഞാൻ രാത്രി വിളിക്കാം….
ഉം ….. ശരി
ഞാൻ ഊണും കഴിച്ച് ഒന്ന് മയങ്ങി….അഞ്ച്മണി ആയപ്പോൾ എണീറ്റ് ഗ്രൗണ്ടിലേക്ക് പോയി….
കുറച്ച് നേരം കളിച്ചു….തിരിച്ചു വന്നപ്പോൾ സമയം ഏഴായി…
കുളിച്ച് ഡ്രസ് മാറി വന്നപ്പോഴേക്കും അഞ്ജുവിന്റെ കോൾ എത്തി….
‘എവിടാ…?’ തന്റെ പതിവു കുസൃതി സ്വരത്തിൽ അഞ്ജു ചോദിച്ചു
…..വീട്ടില് ഇണ്ട്…..
ഇന്നെന്താ തെണ്ടല് നേരത്തെ കഴിഞ്ഞോ?…
….ഉം…നാളെ മുതല് പ്രാക്ടീസ് തുടങ്ങാണ്….
എന്തിന്റെ?
….നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ. പൂരത്തിന്റെ തലേന്ന് ഞങ്ങളുടെ വക നാടകം ഉണ്ടെന്ന്…
അത് കാര്യമായിട്ട് പറഞ്ഞതാണോ?
…ആടി… നാടകത്തിന്റെ പേര് ലങ്കാദഹനം….ഞാൻ അതിൽ ആരാന്നറിയോ?
ആരാ ശ്രീരാമനാണോ?…
…അല്ലടി. ഞാൻ രവണനാണ്….
