ഒരു സ്ത്രീയെ ഞാൻ ആദ്യമായി ഇഷ്ടപ്പെടാൻ തുടങ്ങുന്നു . നിൻ്റെ പൊട്ടത്തരങ്ങളും എല്ലാം ഇന്ന് കേട്ടപ്പോൾ കൂടുതൽ സ്നേഹമാണ് എനിക്കുതോന്നിയതു …അറിയാനുള്ള ആഗ്രഹംകൊണ്ട് ചോദിക്കുന്നതാണ് മായ എന്നെ ഓർത്തിട്ടുണ്ടോ ? ഓർത്തിട്ടില്ലെങ്കിൽ അതും തുറന്നു പറയാം
വിക്രം എനിക്കും ഇന്നുവരെ പ്രണയം … കാമുകൻ അങ്ങിനെയൊന്നും എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല . ആഗ്രഹിച്ചിരുന്നു ഇഷ്ടപ്പെടാൻ ഒരാൾ നമുക്കുവേണ്ടി റോഡരികിൽ കാത്തിരിക്കാൻ … ആരും കാണാതെ പുസ്തകങ്ങളിൽ ഒളിപ്പിക്കാനെന്നപോലെ കത്തുകൾ . വീട്ടിൽ ആരും അറിയാതെ രാത്രികളെ പകലാക്കിയുള്ള ഫോൺ സംഭാഷണങ്ങൾ . എൻ്റെ വിഢിത്തരങ്ങൾ മനസ്സിലാക്കി എന്നെ നെഞ്ചോട് ചേർക്കുന്ന ഒരു കാമുകൻ പക്ഷെ വീട്ടിലെ സാഹചര്യങ്ങൾ എന്നെ അതില്നിന്നുമെല്ലാം വിലക്കി .
മനസ്സറിഞ്ഞുപറഞ്ഞാൽ എന്നെ ഒരാളും ആത്മാർത്ഥമായി ഇഷ്ടപെട്ടിട്ടില്ല എന്ന് പറയുന്നതാകും നല്ലതു . വിക്രം ഒരു പെൺകുട്ടി പൈസയുള്ള വീട്ടിലെയാണെങ്കിൽ അവൾ ചെയുന്ന കോമാളിത്തരത്തിനും എല്ലാത്തിനും അവരുടെ മാതാപിതാക്കൾ ഒരുവിതം സപ്പോർട്ടാണ് അതിരുവിടുമ്പോൾമാത്രമാണ് അവർ വിലക്കാൻ തുടങ്ങുന്നത് . പക്ഷെ ഒന്നുമില്ലാത്തവരുടെ വീട്ടിലാണെകിൽ എന്ത് പറഞ്ഞാലും പറയും അടങ്ങി ഒതുങ്ങി കഴിഞ്ഞോ നിന്നെ കെട്ടിച്ചുവിടാൻ ഞാൻ അംബാനിയൊന്നുമല്ല …
പൈസകൊടുത്തൊന്നും നിന്നെ കെട്ടിച്ചുവിടാൻപറ്റില്ല അതുകൊണ്ടു അതറിഞ്ഞുവരുന്നവർക്ക് നിന്നെക്കൊടുക്കും . വിനീഷേട്ടൻ്റെ വീട്ടുക്കാർ പറഞ്ഞത് ഒന്നും വേണ്ട എന്നുതന്നെയാണ് പിന്നെ ഓരോന്നും പറഞ്ഞതു പറഞ്ഞു എൻ്റെ അച്ഛനെക്കൊണ്ട് കടംവാങ്ങിപ്പിച്ചതിനു കയ്യും കണക്കുമില്ല . അത് ഇവിടെ പറഞ്ഞിട്ട് കാര്യമില്ല . എനിക്ക് വേണമെന്നോ വേണ്ട എന്നോ പറയാനുള്ള അവകാശമില്ല വേണ്ട എന്ന് പറഞ്ഞാൽ അവിടെ നിന്നുപോകുന്ന ഞാൻ മാത്രമല്ല എന്നതാണ് സത്യം
എന്നിരുന്നാലും ഭർത്താവിനെ സ്നേഹിക്കാനേ ഞാൻ അന്നുവരെ ശ്രമിച്ചിട്ടുള്ളൂ . എന്തും സഹിച്ചു അവിടെ നിൽക്കുമ്പോൾപോലും ഞാൻ വിനീഷ്‌ട്ടനെ സപ്പോർട് ചെയ്തിരുന്നു . പക്ഷെ അന്നത്തെ ദിവസം എന്നിൽ നിങ്ങൾ പടർന്നുകയറിയപ്പോൾ ഞാൻ അന്നുവരെ ഉണ്ടായിരുന്ന മായയല്ല ഇപ്പോൾ .അതിനേക്കാളും ഞാൻ അറിയാൻ ആഗ്രഹിക്കുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു
ഞാൻ അന്ന് കുളിക്കുമ്പോൾ നിന്നെമറക്കാനായി നിൻറെ വിയർപ്പു എന്നിൽനിന്ന് ഒഴുക്കാനായി തണുത്തവെള്ളം ശരീരത്തിലേക്ക് ഒഴിക്കുമ്പോൾ നീ പകർന്നചൂട് തീ മഴയായി എന്നിൽ വീണ്ടും പടർന്നു .ഇന്നുവരെ ആ ദിവസം ഓർക്കാത്ത ഒരു ദിവസംപോലും എന്നിൽ ഉണ്ടായിട്ടില്ല …എന്തിനു വിനീഷ്‌ട്ടനോടൊപ്പംകിടക്കുമ്പോൾപോലും ഞാൻ പല രാത്രികളിലും നിൻ്റെ മുഖമാണ് എൻ്റെ മനസ്സിൽ തെളിഞ്ഞുവന്നിരുന്നത്
വിക്രം എന്നെ ചുറ്റിപുണർന്നു …. വിക്രം എനിക്ക് പറയാനുള്ളത് മുഴുവിപ്പിക്കാൻ സമ്മതിക്ക് …
