Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴ തേടും വേഴാമ്പൽ 2

“‘ നീയെന്ന ഗ്ലൂമിയായിരിക്കുന്നെ ? വീട്ടിൽ പോകുമ്പോഴും പോയിട്ട് വന്നാലും സാധാരാണ ഭയങ്കര സന്തോഷത്തിലായിരുന്നല്ലോ .. എന്ന പറ്റിയെടാ ? വീട്ടിലെന്തെലും ?” അജയ് താക്കോൽ ഉണ്ണിയുടെ കയ്യിൽ കൊടുത്തു . ഉണ്ണി ഡ്രൈവിങ് സീറ്റിലേക്ക് കയറി .

“‘ ഒന്നുമില്ലടാ “‘

“”‘ വൈകുന്നേരം കണ്ടപ്പോഴും കുഴപ്പമൊന്നുമില്ലായിരുന്നല്ലോ .. ഓഫീസിലെന്തെലും ?”

“”ഹേയ് “”‘ ഉണ്ണി വണ്ടി പാർക്കിങ്ങിൽ നിന്ന് പുറത്തേക്കെടുത്തു .

“‘ ഒരെണ്ണം കഴിക്കണ്ടേ ? കപ്പയോ ചക്കയോ എന്തേലും കാണുമായിരിക്കുമല്ലോ നിന്റെ ബാഗിൽ “”

“‘അടച്ചു കാണില്ലേ ?”’ ഉണ്ണിക്കും ഒരെണ്ണം കഴിക്കണമെന്നുണ്ടായിരുന്നു . എത്രയും പെട്ടന്ന് ഷേർളിയുടെ അടുത്തെത്തണമെന്നു കരുതിയാണ് ഇരുന്നത് . പക്ഷെ അജുവിന്‌ വർക്ക് ചേഞ്ച് ഉണ്ടാകുമെന്ന് കരുതിയില്ല .

“‘ ബാറിലേക്ക് വിട് “‘

“‘ അടിച്ചിട്ടോടിക്കണോ .. വാങ്ങിക്കൊണ്ട് പോകാം അല്ലെ “”

”’ ഹമ് “‘അജയ് ഒന്ന് മൂളിയതെ ഉള്ളൂ .

“” ഒരു ഫുള്ള് വാങ്ങിയാൽ പോരെ . “” ഉണ്ണി അജയോട് ചോദിച്ചു

“‘ വാ ഓരോന്നടിച്ചിട്ടു പോകാം “‘ അജയ് ഒരു ക്യാബിനിലേക്ക് കയറി .

“‘ ചേട്ടാ ഓരോ ഓൾഡ് മങ്ക് ലാർജ് . പിന്നെ ഒരു ബോട്ടിൽ പാർസലും .”‘

“” സ്മിർനോഫ് കോക്കനട്ട് മതി പാർസൽ “” ഉണ്ണി ചാടി പറഞ്ഞു

“‘ എന്നാടാ ബ്രാൻഡ് മാറണോ ?”’

“” എന്നാൽ സ്മിർനോഫ് തന്നെ ആക്കാം “‘

“‘ വേണ്ട .. ഓൾഡ് മങ്ക് ഇറങ്ങിയിട്ട് കഴിച്ചില്ല . തുടക്കം ഓൾഡ് മങ്കിൽ നിന്നാ .. ചേട്ടാ രണ്ടു ലാർജ് ഓൾഡ് മങ്ക് . പിന്നെ ക്ലബ്ബ് സോഡാ . ബോയിൽഡ് എഗ്ഗ് . ഒരു ബീ ഡി എഫ്. പിന്നെ സ്മിർനോഫ് പാഴ്സലും “”

“‘വരുമ്പോഴേക്കും ഞാനൊന്ന് മുള്ളിയിട്ടു വരാം “” ഉണ്ണി എഴുന്നേറ്റു . .

“‘ഞാനും വരാം .. ഒന്ന് വലിക്കണം “” അജയും എഴുന്നേറ്റു . ടോയ്‌ലെറ്റിൽ ചെന്ന് ഷേർളിക്ക് മെസ്സേജ് അയക്കാമെന്നായിരുന്നു ഉണ്ണിയുടെ കണക്ക് കൂട്ടൽ . അതും 3g യപ്പോൾ ഉണ്ണി ആകെ വിളറി

“‘ അപ്പോൾ ചിയേർസ് “‘ അജയ് പറഞ്ഞിട്ട് പാതി ഗ്ലാസ് കാലിയാക്കി , കീറിയ മുട്ടയിൽ കുരുമുളകും ഉപ്പുമിട്ട് അവനു നീട്ടി .

“‘കഴിക്കടാ ..നിനക്കെന്താ ഒരു ഉഷാറില്ലാത്തെ ?”” ഉണ്ണി വെറുതെ ഗ്ലാസ് തെരുപ്പിടിച്ചുകൊണ്ട് ഇരിക്കുന്നത് കണ്ട അജയ് ചോദിച്ചു

“”ഹേ … “‘ ഉണ്ണിയൊരു സിപ് എടുത്തിട്ട് മുട്ട വാങ്ങി വായിലേക്കിട്ടു .

“‘ ഉണ്ണീ …നിനക്കന്തേലും എന്നോട് പറയാനുണ്ടോ ?”

“‘ഹേ ..എന്ത് ..എന്ത് പറയാൻ ?”’

“” അല്ല ..നിനക്കെന്തൊ പറയാനുള്ളത് പോലെ ഒരു തോന്നൽ ..നീയെന്തോ എന്നോട് ഒളിക്കുന്നു “” അത് കേട്ടതും ഉണ്ണിയുടെ മുഖം വിളറി .

അവൻ മുഖം കുനിച്ചിരുന്നു .

“‘നീയിത് പിടിപ്പിക്ക് ….എന്നിട്ടെന്താണേലും എന്നോട് പറയ് ” അജയ് ഉണ്ണിയുടെ കയ്യിൽ ഗ്ലാസ് പിടിപ്പിച്ചു .ഉണ്ണിയത് ഒറ്റവലിക്ക് കാലിയാക്കി . സപ്ലയർ ബി ഡി എഫുമായി വന്നപ്പോൾ അജയ് രണ്ടു ലാർജ് കൂടി പറഞ്ഞു . എന്നിട്ടൊരു കഷ്ണം നാരങ്ങാ പിഴിഞ്ഞൊഴിച്ച , മൊരിഞ്ഞ ബീഫ് ഒരു കഷ്ണം വായിലിട്ടു ചവച്ചിട്ട് ഉണ്ണിക്കും നീട്ടി .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025