Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴത്തുള്ളികൾ പറഞ്ഞ പ്രണയം 

“ഗുഡ് മോർണിംഗ് “

“ഗുഡ് മോർണിംഗ്”

“നീ എണീറ്റെ, ഞാൻ പോയ് പശുവിനെ കറക്കട്ടെ”

“കുറച്ചുനേരംകൂടി ഇങ്ങനെ കിടക്കാം ജോച്ചായാ, നല്ല തണുപ്പല്ലേ?”

എന്‍റെ മുഖത്തേക്ക് നോക്കിയവളത് പറഞ്ഞപ്പോൾ ഞാനൊന്നു മുഖം ചുളിച്ചു 

“ഹോ, എന്നാ ഒരു മണവാടീ, എണീറ്റ് പോയി പല്ലുതേക്കടീ പെണ്ണെ”

“പിന്നേ നിങ്ങടെ വായിക്ക് അത്തറിന്‍റെ മണമാണല്ലോ”

എന്നെ ഒന്നൂടെ വലിഞ്ഞുമുറുക്കി കഴുത്തിനടിയിലേക്കു മുഖം പൂഴ്ത്താൻ പോയ അവളെ വലിച്ച് എണീപ്പിച്ച്  ഞാനുമെഴുന്നേറ്റു. കട്ടിലിൽനിന്നിറങ്ങി വാഷ്‌റൂമിലേക്ക് നടന്ന എന്നെ വട്ടംപിടിച്ച് അവളും ഒപ്പംവന്നു.

മുകളിലത്തെ ഞങ്ങളുടെ മുറിയിൽനിന്നിറങ്ങി താഴെ അടുക്കളയിലേക്ക് ചെന്നു. അമ്മച്ചി രാവിലെ അടുപ്പ് കത്തിക്കാനുള്ള പരിപാടിയിലാണ്. 

“ഗുഡ് മോർണിംഗ് അന്നക്കുട്ടീ”

നേരെ ചെന്നു കവിളിലൊരുമ്മ കൊടുത്തു. 

“കൊഞ്ചാതെ പോയി പശുനെ കറക്കടാ..”

ചിരിയോടെ പാൽപ്പാത്രം എടുത്തു കയ്യിലെക്ക് തന്നു. 

അന്നക്കുട്ടി എന്ന് ഞങ്ങൾ വിളിക്കുന്ന ആനി കുര്യൻ തേൻമല സ്കൂളിലെ അധ്യാപികയാണ്. ചാച്ചൻ താഴങ്ങാടി കാനറാ ബാങ്കിന്‍റെ മാനേജർ. ഞങ്ങൾ രണ്ടു മക്കൾ മൂത്തത് ഞാൻ ജോയ്‌സ് കുര്യൻ, വീട്ടിൽ ജോക്കുട്ടൻ എന്ന് വിളിക്കും , ബി ടെക് കഴിഞ്ഞു ചാച്ചന്‍റെ പാത പിൻതുടർന്ന് ഇപ്പോൾ SBI താഴങ്ങാടി ബ്രാഞ്ചിന്‍റെ അസിസ്റ്റന്റ് മാനേജർ ആണ്. പിന്നെയുള്ളത് ഒരു അനിയത്തിക്കുട്ടി ജൂലിയ കുര്യൻ , ഇപ്പോൾ BSC കെമിസ്ട്രി പഠിക്കുന്നു. ഇനി പരിചയപ്പെടുത്താൻ ഉള്ളത് എന്‍റെ നല്ല പാതി ഡോ.സീതാലക്ഷ്മി, ടൗണിലെ ഹോസ്പിറ്റലിൽ എല്ലുരോഗവിദക്തയായി ജോലി ചെയ്യുന്നു.

അമ്മച്ചി തന്ന പാത്രവും എടുത്ത് ആലക്കൂട്ടിലേക്ക് ചെന്നു. ആകെ ഒരു പശുവും കിടാവും മാത്രമേ ഒള്ളു, നമ്മുടെ വീട്ടിലേക്കാവശ്യത്തിനുള്ള പാലും പിന്നെ വളത്തിനുള്ള ചാണകവും കിട്ടും. പശുവിനെയും കിടാവിനെയും മാറ്റിക്കെട്ടി ആല അടിച്ചു കഴുകി, പിന്നെ പശുവിനെ കൊണ്ടുവന്നു കെട്ടി കിടാവിനെ പാല് കുടിക്കാനായി അഴിച്ചുവിട്ടു. കുറച്ചുകഴിഞ്ഞപ്പോൾ ആർത്തിയോടെ അകിട് നുണഞ്ഞിരുന്ന കിടാവിനെ മാറ്റിക്കെട്ടി പശുവിന്‍റെ അകിട് കഴുകി പാൽ കറന്നു. കിടാവിനെ പിന്നെയും അഴിച്ചുവിട്ടു പശുവിനു പുല്ലും കൊടുത്തു കറന്ന പാലുമായി അടുക്കളവശത്തേക്കു ചെന്നു. പതിവുപോലെ ചിന്നു നോക്കിനിൽപ്പുണ്ടായിരുന്നു, പാൽപ്പാത്രം അവളുടെ കയ്യിൽ കൊടുത്തു ഞാൻ മുൻവശത്തേക്കു ചെന്നു.

ചാച്ചൻ രാവിലെ തന്നെ പത്രം വായനയിലാണ്. മഴക്കാലമായതുകൊണ്ട് മാനത്തു കാർമേഘം നിറഞ്ഞതിനാൽ വെളിച്ചം കുറവായി തോന്നി, നിന്നും നിർത്തിയും രാവിലെ തൊട്ടേ ചാറ്റൽമഴ പെയ്യുന്നുണ്ട്, താഴ്വാരത്തുനിന്നും കോട കേറിവരുന്നത് കാണാമായിരുന്നു. കയ്യും കാലും കഴുകി തിണ്ണയിലെ  സ്റ്റെപ്പിൽ ഇരുന്നു ചാച്ചന്‍റെ കയ്യിൽ നിന്നും ഒരു ഷീറ്റ് പേപ്പർ വാങ്ങി ഞാനും വായിച്ചു. കുറച്ചുനേരം കൊണ്ടുതന്നെ കോട കേറി  , നേരത്തെ കാണാമായിരുന്ന മുറ്റത്തെ ഗേറ്റ് പോലും കാണാൻ പറ്റാത്തവിധം  മൂടി. ചിന്നുവും അമ്മച്ചിയും കയ്യിൽ ചായയുമായി തിണ്ണയിലേക്ക് വന്നു.

“മുത്ത് എണീറ്റില്ലെടീ മോളെ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025