Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീനാക്ഷി കല്യാണം 4

ഈ സൗന്ദര്യം ഒക്കെ ആളുകൾ എന്തിനാണ് മറച്ചു പിടിച്ചു നടക്കുന്നത്, വസ്ത്ര സ്വാതന്ത്ര്യം വിടരട്ടെ, മറ്റൊരാൾ അയാളുടെ ഇഷ്ടത്തിന് വിലയിരുത്തുമ്പോൾ മാത്രമാണ് ഏതു വസ്ത്രവും ബോർ ആയി മാറുന്നത്. ഇല്ലെങ്കിൽ ഈ ലോകത്തു എല്ലാവരും സുന്ദരികളും, സുന്ദരന്മാരും ആയേനെ, സ്വന്തം ഇഷ്ടത്തിനൊത്തു ജീവിച്ചേനെ….  കുറെ സദാചാര പട്ടികള്…. ( ഓ…. നമ്മൾ ഒരുപാട് മുന്നോട്ടു പോയി…. നമ്മുടെ നായകൻ ഇപ്പോഴും മീനാക്ഷിയുടെ ഇളകിയാടുന്ന ചന്തിഗോളങ്ങൾ നോക്കി കമ്പിയടിച്ചു നിൽപ്പാണ്)

തുറന്ന വായ അടച്ചു ഞാൻ, പാചകത്തിലേക്കു കൂപ്പുകുത്തി.

മനസ്സിൽ സന്തോഷം നുരപൊന്തുകയായിരുന്നു. ആരെങ്കിലും ഒപ്പം ഉണ്ടെന്നു തോന്നുമ്പോൾ മാത്രമാണ് മനുഷ്യന്, ജീവിക്കാൻ ആശ തോന്നി തുടങ്ങുന്നത്.

ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണം കഴിക്കാൻ, അതിനെ നാല് കുറ്റംപറയാൻ, തമാശകൾ പറയുമ്പോൾ കൂടെ ചിരിക്കാൻ, ഇടയ്ക്കൊക്കെ ദേഷ്യപ്പെടാൻ, പനി വന്നാൽ ഒന്ന് തുണി നനച്ചിടാൻ, സങ്കടം വരുമ്പോൾ ചേർത്ത് പിടിക്കാൻ, എല്ലാം ആയി ആരെയെങ്കിലും ഒക്കെ മാത്രമേ അടിസ്ഥാനപരമായി മനുഷ്യനു ജീവിതത്തിൽ നേടാൻ ഉള്ളൂ. അതില്ലാതെ നാം നേടുന്നതെല്ലാം വെറും മായികസ്വർഗങ്ങളാണ്.

***************

തണുപ്പിൽ പലവിധ വർണ്ണങ്ങൾ ചാലിച്ച ക്രിസ്ത്മസ് ദിനങ്ങൾ…..

യഥാർത്ഥ വർണ്ണങ്ങൾ അവളായിരുന്നു, എനിക്കവളില്ലാതെ ജീവിക്കാൻ കഴിയില്ലയെന്ന അവസ്ഥ വന്നു തുടങ്ങിയിരിക്കുന്നു. അപ്പോഴേക്കും മീനാക്ഷി ജോണി വാക്കറിലെ നായിക മയക്കുമരുന്നിനു അടിമപ്പെട്ട പോലെ എന്റെ പാചകത്തിന് അടിമയായി തീർന്നിരുന്നു.

രാത്രികളിൽ അവൾ പറഞ്ഞിരുന്ന കഥകൾ യാതൊരു മടുപ്പും ഇല്ലാതെ കൊതിയോടെ ഞാൻ കേട്ടിരുന്നു. തണുത്ത നിലാവെളിച്ചം ഞങ്ങളിൽ പെയ്തിറങ്ങി.

രാത്രികളും പകലുകളും പവിഴമല്ലി പൂക്കൾ പോലെ വിടർന്നു കൊഴിഞ്ഞുവീണു.

പകലുകളിൽ അവൾക്കൊപ്പം ചിലവഴിക്കാൻ കിട്ടുന്ന ചെറിയ സമയം പോലും ഞാൻ പാഴാക്കിയിരുന്നില്ല. രാത്രികളിൽ അവളുറങ്ങുന്നതു വരെ അവൾക്കൊപ്പം കൂട്ടിരുന്നു.

ചെന്നൈ നഗരത്തിന്റെ എല്ലാ രസങ്ങളും, നിറങ്ങളും, മണങ്ങളും ഞങ്ങൾ ആസ്വദിച്ചു, ഒരുപാട് സ്ഥലങ്ങൾ കണ്ടു, ഒരുപാട് രുചികൾ പരീക്ഷിച്ചു. ഒരുമിച്ചു മഴയും, വെയിലും ആസ്വദിച്ചു, കടലിൽ ചേർന്നലിഞ്ഞു.

അവളെന്റെ ജീവിതത്തിന്റെ സന്തോഷം നിറഞ്ഞ ഭാഗം ആയി മാറി. അവളുടെ പ്രണയം മാത്രം, ഞങ്ങൾക്കിടയിൽ അതിർവരമ്പായി നിന്നു.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025