Kambikuttan Malayalam

Sex stories Kambikuttan kambikathakal

മീരയുടെ രണ്ടാം ഭർത്താവ് 12

അയാൾ അവളെ കുഴപ്പിക്കാൻ വേണ്ടി പറഞ്ഞതായിരുന്നു അതെന്നു മനസ്സിലാകാതെ അവൾ പറഞ്ഞു..

സത്യമായിട്ടും ഗായത്രി എന്റെ മകളാണ്… നിങ്ങളെ ഞാനോ എന്റെ മകളോ ചതിച്ചിട്ടില്ല എല്ലാം നിങ്ങളുടെ തോന്നൽ ആണ് ദയവു ചെയ്ത് എന്റെ മകളെ ഉപദ്രവിക്കരുത് അതു പറഞ്ഞവൾ കരയാൻ തുടങ്ങി…

അയാൾ സോഫയിൽ നിന്നും ഉയർന്ന് രാധയുടെ അരികിലേക്ക് വന്ന് പറഞ്ഞു എനിക്കറിയാം എല്ലാം.. എന്നാൽ നിനക്കറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട്.. ആദ്യം ആ കരച്ചിൽ മതിയാക്കി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിക്ക് നിന്നെ പോലെ സുന്ദരിയായ ഒരു സ്ത്രീ എന്റെ മുന്നിൽ നിന്ന് കരയുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല..

അയാൾ അങ്ങനെ പറഞ്ഞതും അവളുടെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു..

അവൾ കരച്ചിൽ നിർത്തി അയാളുടെ വാക്കുകൾക്ക് കാതോർത്തു നിന്നതും അയാൾ പറഞ്ഞു..

എന്നെ ചതിച്ചത് വിശ്വനും ഗായത്രിയുടെ ഭർത്താവ് രോഹനും കൂടി ചേർന്നാണ്.. എനിക്കെന്റെ കാശ് തിരികെ തന്നാൽ ഗായത്രി സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തും… അല്ലെങ്കിൽ വഞ്ചനാ കുറ്റത്തിന് അവളും ഇനിയുള്ള കാലം ജയിലിൽ ആയിരിക്കും..

രാധ.. അയ്യോ വേണ്ട ഞാൻ എല്ലാം തിരികെ തരാം… പക്ഷേ അതിന് മുൻപ് എനിക്ക് ഗായത്രിയോട് ഒന്ന് സംസാരിക്കണം…

അച്ചായൻ… അതിന് മുൻപ് ഒരു കാര്യം കൂടി ഉണ്ട്…

രാധ അത്ഭുതത്തോടെ അയാളെ നോക്കി നിന്നതും അയാൾ പറഞ്ഞു എന്റെ കാശ് തിരികെ എന്റെ അക്കൗണ്ടിൽ എത്തുന്നത് വരെയും നീ എന്റെ ഒപ്പം കഴിയണം..

അവൾ ഒരു ഞെട്ടലോടെ അയാളെ നോക്കി നിന്ന ശേഷം പറഞ്ഞു എന്ത് വേണമെങ്കിലും ചെയ്യാം പക്ഷേ  എനിക്ക് ഗായത്രിയോട് ഒന്ന്  സംസാരിക്കണം…

അയാൾ ഗായത്രിയെ ഫോണിൽ വിളിച്ചു രാധക്ക് കൊടുത്ത ശേഷം അവിടെ നിന്നും മാറി…

ഗായത്രി വളരെ സന്തോഷത്തോടെ സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ  രാധക്ക് സമാദാനമായി…

ഗായത്രി… അദ്ദേഹത്തിന് വേണ്ടതെല്ലാം കൊടുത്തേക്ക്..

രാധ… അയാൾക്ക് വേണ്ടത് എല്ലാം  കൊടുക്കാൻ കഴിയില്ല.. എങ്കിലും അയാളുടെ കാശ് മുഴുവനും ഞാൻ കൊടുക്കാം..

ഗായത്രി… പിന്നെന്താ അദ്ദേഹം ആവശ്യപ്പെട്ടത്? അവൾ അറിയാത്ത ഭാവത്തിൽ ചോദിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025