Kambikuttan Malayalam

Sex stories Kambikuttan kambikathakal

മെമ്മറീസ് 2

അവന്റെ ശബ്ദം അപ്പോഴും ഇടറുന്നുണ്ടായിരുന്നു. കൂടുതലൊന്നും ചോതിക്കാനവളും നിന്നില്ല. നിള അവനിൽനിന്നും വിട്ടകന്നു കിച്ചനിലേക്ക് പോകാനൊരുങ്ങി. പക്ഷെ പിന്നെ ഒരു തോനലിൽ തിരിക്കവന്നു അവനെയും വലിച്ചുകൊണ്ടാണവൾ പോയത്. അവനെയവിടെ ഒറ്റക്ക് വിട്ട് ഒരു മിനിറ്റ് പോലും മാറുവാൻ അവളുടെ മനസ്സവളെ അനുവദിച്ചിരുന്നില്ല.

അവളോട് ഇന്നെങ്കിലും തന്നെ കുറിച്ചുള്ള എല്ലാകാര്യവും പറയണമെന്ന് കിച്ചു ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷെ എത്ര ശ്രമിച്ചിട്ടും അവനതിനു കഴിഞ്ഞിരുന്നില്ല. തന്റെ കയ്യെയും കെട്ടിപിടിച്ചുകൊണ്ട് സ്റ്റെയർ ഇറങ്ങുന്ന നിളയെനോക്കികൊണ്ടവൻ മനസ്സിൽ വിചാരിച്ചു.

അവളവനെക്കൊണ്ട് ഡെയിനിങ് റൂമിലിരുത്തിയിട്ടു വെള്ളമെടുക്കാൻ കിച്ചനിലേക്ക് പോയി. അവിടെയിരുന്ന് ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് പുറത്ത് കോളിങ് ബെൽ കേട്ടത്. ക്ലോക്കിലേക്ക് നോക്കിയപ്പോ സമയം പതിനൊന്നുമണി കഴിഞ്ഞു. ” അല്ല ഇതാരപ്പാ ഈ നട്ടുച്ചക്ക്” എന്നും പറഞ്ഞ് ഡോർ തുറന്നതും തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടവനൊന്നു ഞെട്ടി. ” വിച്ചു,,,, എന്ന് വിളിച്ചതും ചെക്കിട്ടത്ത് ഒരടി കിട്ടിയതും ഒരുമിച്ചായിരുന്നു. അപ്രെതീക്ഷിതമായി കിട്ടിയ അടിയിൽ കിച്ചു നിലത്തേക്ക് വീണു.

ശബ്ദം കേട്ടുകൊണ്ട് നിള പെട്ടന്നുകിച്ചണിൽ നിന്നും ഹാളിലേക്ക് വന്നപ്പോൾ, നിലത്ത് കവിളും പൊത്തിപിടിച്ചു കിടക്കുന്ന കിച്ചുവിനെയും, അവന്റെ മുന്നിലായി കയ്യ് കുടഞ്ഞുകൊണ്ട് നിൽക്കുന്ന വിഷ്ണുവിനെയുമാണ് കണ്ടത്.

———————*———————

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025