Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിടിപ്പ്

അവർ ചോദിക്കുവാണേൽ മൂന്നാമത്തെ ക്യൂബിക്കിളിൽ ഉണ്ടെന്നു പറഞ്ഞേക്കാൻ പറഞ്ഞിട്ട് നടന്നു പോയി.”

“ഏതാടാ ആഹ് കൊച്ച്…”

അത്രയും നേരം ഏതോ സിനിമാക്കഥ കേട്ടിരുന്നത് പോലെ ഇരുന്ന കനി അവനോടു ചോദിച്ചു.

“അത് കുറച്ചു കഴിഞ്ഞപ്പോഴാ മനസ്സിലായെ ക്ലാസ്സിൽ ടീച്ചർ വരുന്നതിനു തൊട്ടു മുന്നേ അവളും വന്നു…
അവൾ ഞങ്ങളുടെ ക്ലാസ്സിലാ…”

“ആഹാ…അപ്പോൾ ജൂനിയർ ആയിട്ട് നല്ല തന്റേടം ഉണ്ടല്ലോ…
കണ്ടു പടിക്കട കാർത്തീ…”

കനി അവന്റെ കവിളിൽ കുത്തി കളിയാക്കികൊണ്ട് പറഞ്ഞു.

“ഓഹ് പിന്നെ….”

അവളുടെ കൈ തട്ടി മാറ്റി അവൻ മുഖം കോട്ടി.

“ആഹ് കൊച്ചിന്റെ പേരെന്താടാ…”

“ജീന…”

********************************

അവന്റെ പകലുകൾക്ക് കോളേജിൽ നിറം പിടിച്ചു തുടങ്ങിയിരുന്നു….

“ജീന, കാർത്തിക്ക് നിങ്ങൾ ലാബിൽ ഒരു ഗ്രൂപ് ആയിരിക്കും.”

അന്ന് ക്ലാസ്സിൽ സ്റ്റുഡന്റസിനെ ലാബ് ഗ്രൂപ്പുകളിലേക്ക് അസ്സൈൻ ചെയ്തു കൊണ്ടിരുന്ന ക്ലാസ് ട്യൂട്ടർ പറഞ്ഞത് കേട്ട ജീന ഡെസ്കിലേക്ക് മുന്നിലേക്ക് ചാഞ്ഞു അവനെ നോക്കി ചിരിച്ചു.
ആഹ് ചിരി പക്ഷെ തുളഞ്ഞു കയറിയത് ക്ലാസ്സിലെ ആബാല വൃന്ദം ആണ്പിള്ളേരുടെ നെഞ്ചിലേക്കായിരുന്നു..
അവരുടെ അസൂയ പൂണ്ട നോട്ടം ചെന്ന് നിന്നത് ഒരു മൂലയിൽ ഒതുങ്ങി ഇരുന്ന കാർത്തിക്കിന്റെ നേരെ ആയിരുന്നു.

————————————-
“ചേച്ചീ….ജീനയും ഞാനും ഒരേ ഗ്രൂപ്പിൽ ആഹ് ലാബിൽ….”

“കൊള്ളാല്ലോ…അപ്പോൾ ഇത്രയും നാളും ഒരു പെൺകൊച്ചിനോട് പോലും മിണ്ടാത്ത നീ ഇപ്പോൾ ഈ ജീനയോട് പെട്ടെന്ന് അടുത്ത പോലുണ്ടല്ലോ…എന്താടാ…”

“ഏയ് ഒന്നൂല്ല ചേച്ചീ…
അവൾ എല്ലാരോടും പെട്ടെന്ന് കൂടുന്ന ടൈപ്പ് ആണ്…ഫസ്റ്റ് ഡേ തന്നെ പിന്നെ ഞങ്ങൾ കാണുന്നതും അങ്ങനെ ഒരു സാഹചര്യത്തിൽ ആയിരുന്നല്ലോ…അതോണ്ട്, അവിടെ ആദ്യം കിട്ടിയ ഫ്രണ്ടും അവളാ…”

“ഹ്മ്മ് ശെരി…ശെരി.. ”

കോളേജ് കഴിഞ്ഞുള്ള അവരുടെ പതിവ് സംസാരത്തിൽ ആയിരുന്നു കനിയും കാർത്തിക്കും.

“ജീന ബോംബെയിലാ ജനിച്ചു വളർന്നെ….ഇവിടെ ഡിഗ്രി ചെയ്യണം എന്ന് പറഞ്ഞപ്പോൾ അവളുടെ പരെന്റ്സ് ഇങ്ങോട്ടു അയച്ചതാ…”

“ആഹാ ബോംബെകാരിയാണോ എങ്കിൽ കുറച്ചു പൊടിക്കൈ ഒക്കെ കയിൽ കാണും…ഒന്ന് സൂക്ഷിച്ചോ ചെക്കാ…”

കനി ചിരിയോടെ അവനെ നോക്കി പറഞ്ഞപ്പോൾ അവൻ പുരികം കോട്ടി അവളെ കണ്ണുരുട്ടികാട്ടി.

********************************

ലാബിലും ക്ലാസ്സിലും ജീന കാർത്തിക്കിനെ ചുറ്റി നടന്നു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025