Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 6

“അഭീ ഞാൻ പറയുന്നതൊന്ന് കേൾക്ക്…. അപ്പു നിർബന്തിച്ചപ്പോ ” മുന്നോട്ട് വന്നു എന്റെ കൈ പിടിക്കാൻ നോക്കി അവൾ പറഞ്ഞു.

” ഓഹ് നിർബധിച്ചാൽ അങ്ങ് നിന്ന് കൊടുക്കും ല്ലെ… ഇതായിരുന്നോ നിനക്ക് മുന്നേയും പണി ” പ്രാന്ത് കേറി എനിക്ക്… ഒച്ച വല്ലതെ പൊന്തി..

“അഭീ പ്ലീസ് അമ്മ കേൾക്കും…” അവൾ എന്റെ വായ പൊത്താൻ നോക്കി.

“കേൾക്കട്ടെ .തള്ള കേൾക്കട്ടെ അനിയത്തിയുടെ സൂക്കേട്..കണ്ടവന്മാർക്ക് ഒക്കെ നിന്ന് കൊടുക്കാൻ പോവുന്ന…” പറഞ്ഞു തീർന്നില്ല അവളുടെ കൈ എന്റെ കവിളിൽ നേരിട്ട് പതിഞ്ഞു.

“വേണ്ടാത്തത് പറയരുത്…” വല്ലാത്ത ദേഷ്യം അതിലുണ്ടായിരുന്നു.

“നിന്നെ ഞാൻ തല്ലില്ല കാരണം എനിക്ക് അത്രക്ക് അറപ്പാ നിന്നെ…”

റൂമിന്റെ മുഴക്കി കൊണ്ട് ഞാൻ ആർത്തു പറഞ്ഞപ്പോഴേക്ക്, ചെറിയമ്മ കരഞ്ഞു കൊണ്ട് എന്നെ പൊതിഞ്ഞു..

“അഭീ…അഭീ..പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…. പറ്റിപ്പോയി… അഭീ… ”  പിടഞ്ഞു മാറി പുറത്തേക്ക് പോകാൻ നിന്ന എന്നെ വിടാതെ അവൾ പിടിച്ചപ്പോ, കുടഞ്ഞു മാറിക്കൊണ്ട് ഞാൻ വാതിലിനു പുറത്തേക്ക് എത്തി. എവിടേക്കെങ്കിലും ഇപ്പൊ മാറണം എന്ന് തോന്നി.. വിടാതെ വന്നു വീണ്ടും എന്നെ ബലമായി നിർത്തിക്കാൻ അവൾ നോക്കി..

“അഭീ പോവല്ലേ… ഞാൻ പറയണത് ഒന്ന് കേൾക്ക്.. ഞാനും അപ്പുവും ഇത്തിരി കാലം റിലേഷനിൽ ആയിരുന്നു.. വളരെ കുറച്ചു കാലം ” കരഞ്ഞു കൊണ്ട് എന്നെ പിടിക്കുന്ന.. അവളെ ഞാൻ ഉന്തി മാറ്റി… സ്റ്റെപ്പിന്റെ സൈഡിലുള്ള ചുമരിലേക്ക് ചെന്നിടിച്ചു അവൾ നിന്നു.ഇനിയും അവളുടെ കള്ള കഥകൾ കേട്ട് നിൽക്കാൻ എനിക്ക് പറ്റില്ല. അത്രക്ക് ഞാൻ തകർന്നു.

“ഇനിയും ആവാലോ ചെന്ന് കൊടുക്ക്.. കാത്തിരിക്കുന്നുണ്ടാവും ” ഉള്ള ദേഷ്യം എല്ലാം തീർത്തു പറഞ്ഞു തളർന്ന അവളെ വകവെക്കാതെ സ്റ്റെപ്പിലേക്ക് തിരിഞ്ഞപ്പോ മുകളിലേക്ക് കേറി വരുന്ന അമ്മണ്ട്… എന്റെ മുഖത്തേക്ക് നീളുന്ന നോട്ടത്തിൽ… ആ കണ്ണ് നിറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടു കാണും.

“അഭീ…” പുറകിൽ നിന്ന് അനുവിന്റെ വിളി വന്നതും നിന്നു.. അമ്മയെ കണ്ടു കാണും..വിശദീകരണത്തിന് നിൽക്കാൻ ഒന്നും താൽപ്പര്യമില്ല.ഞാൻ താഴേക്ക് ഇറങ്ങി അമ്മയുടെ മുന്നിലെത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025