Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 8

“ഇതിന് വട്ടാണുട്ടോ.. ഞാനില്ലാത്തപ്പോ ഒന്ന് സൂക്ഷിക്കണേ… ” അമ്മയെ കാണിച്ചു ഞാൻ ചേച്ചിയോട് പറഞ്ഞു.

“അമ്മക്ക് പറ്റിയ മോൻ തന്നെയാ….” മൂപ്പത്തിയുടെ ആക്കൽ “അല്ലേ ലക്ഷ്മി.? ” അമ്മയോടും കൂടെ ചോദ്യം.

“ഇവനെന്‍റെ മോനല്ലേ അങ്ങനെയേ ആവു..” ഇപ്പൊ ചങ്കും,ചങ്കും തോളിൽ കയ്യിട്ട് നിൽക്കണപോലെ ഞങ്ങൾ നിന്നു. ചേച്ചിക്ക് ഇതൊക്കെ പുതിയ കാഴ്ചയാണെന്ന് ആ മുഖം കണ്ടപ്പോൾ തോന്നി. അല്ലേൽ അമ്മയെ ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാവും. വിശേഷമെല്ലാം നിരത്തിയിറങ്ങി. അച്ഛനൊരു വട്ടം കൂടെ വിളിച്ചു. അമ്മ പിന്നേ വലിയ ആലോചനയിൽ ഒന്നും അല്ലായിരുന്നു. ചിരിച്ചും കളിച്ചും തലയിൽ തൊണ്ടിയും, തമാശ പറഞ്ഞും ഞങ്ങൾ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.

റൂമിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു കിച്ചുവിനെ. ഞാനും അമ്മയും കേറി ചെന്നപ്പോ, എല്ലാരുമുണ്ട്. പിന്നേ നൂറു ചോദ്യം എവിടെ പോയതാന്നൊക്കെ.ഗൗരിയേച്ചിയുടെ മുഖം വിടർന്നിട്ടുണ്ട്. എന്നേ കണ്ട് ഒന്ന് ചിരിച്ചു. പിന്നേ ഫോൺ ഒന്ന് വിളിക്കാൻ തരുവോന്ന് ചോദിച്ചപ്പോ കൊടുത്തു. ചേച്ചിയുടെ ഫോൺ അവിടെ വെച്ചതല്ലേ. എന്നിട്ട് ഇറങ്ങിയോടിയതല്ലേ?

അച്ഛന്‍ പെട്ടന്നാണ് കേറി വന്നത്.

“ഹാ വന്നോ….” അമ്മയെയും എന്നെയും നോക്കി അച്ഛന്‍  ചോദിച്ചു. നേരത്തേ വിളിക്കുമ്പോഴൊക്കെ മര്യാദക്ക് കിട്ടുന്നുണ്ടായിരുന്നില്ല. ഇത്തിരി സീരിയസ് ആണോന്ന് തോന്നി.

“അനുനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ?. നിങ്ങളുടെ കൂടെ ണ്ടാവൂന്ന് ഞാൻ കരുതി…” ഞാൻ ഞെട്ടി. ചെറിയമ്മ ഇവിടെയില്ലേ? രാവിലത്തെ കാര്യം പെട്ടന്നോർമ വന്നു. കെട്ടിയിട്ടതല്ലേ. വായിൽ. ഈശ്വരാ..ഞാനൊന്ന് വിറച്ചു പോയി.എന്നാലും ആ കെട്ട് ഒന്നുവലിച്ചാൽ അഴിക്കാലോ? ഇറങ്ങുമ്പോ ആ വാതിലു ഞാൻ പൂട്ടിയിട്ടുണ്ടോ? ഇല്ലെന്നാണ് ഓർമ.

“അനു എങ്ങാട്ടോ പോവുമെന്ന് പറഞ്ഞിരുന്നു..ഞങ്ങളിറങ്ങുമ്പോ അവളവിടെ ഇല്ലായിരുന്നല്ലോ..” ഫോൺ വിളിക്കുന്ന ഗൗരിയേച്ചിയും പറഞ്ഞു. ആണെങ്കിലും ചെറിയമ്മ എന്‍റെ അടുത്തല്ലായിരുന്നോ?പേടി തോന്നി രാവിലെ പോന്നതല്ലേ.. ഇത്രം മഴ പെയ്തു. ഇടി വെട്ടി ഇപ്പൊ രാത്രിയായിട്ടുണ്ട്.

ഞാനമ്മയുടെ ഫോൺ പെട്ടന്ന് വാങ്ങി, ചെറിയമ്മയുടെ ഫോണിലേക്ക് വിളിച്ചു നോക്കി.. സ്വിച്ച് ഓഫ് ആണ്. ഞനെങ്ങനെ ഇതിവരോട് പറയും. ഇങ്ങനെ നിന്നാൽ ശെരിയാവില്ല.പോയി നോക്കണം.വെപ്രാളംമൊന്നും കാട്ടാതെ ഞാൻ അവരോട് പറഞ്ഞു ഇറങ്ങി. അവർക്കൊന്നും തോന്നിയിട്ടില്ല. അവളൊറ്റക്ക് വീട്ടിൽ ഇരിക്കുന്നുണ്ടാവുമെന്ന് അമ്മ എല്ലാവരോടും പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025