പോടീ മൈര് മനുഷ്യനെ പേടിപ്പിക്കാതെ… നീ വണ്ടിയിൽ കയറു.. വേഗം അടുത്തുള്ള ഹോസ്പിറ്റലിൽ പോകാം
ഞാൻ വേഗം ആ കൊച്ചിനെ പൊക്കി വണ്ടിയിൽ കയറി വേഗം വണ്ടി എടുത്തു… അഞ്ചാറു കിലോ മീറ്റർ കഴിഞ്ഞ് ഒരു ക്ലിനിക് കണ്ടു… വണ്ടി നിർത്തി വേഗം ആ കൊച്ചിനെ എടുത്ത് ക്ലിനികിൽ കയറി..
അപ്പോൾ ഒരു നേഴ്സ് വന്നു കന്നഡയിൽ എന്തോ പറഞ്ഞു…. ഞാൻ മലയാളി ആണെന്ന് എന്റെ സംസാരത്തിൽ അവർക്കു മനസിലായി…
അവർ ആ കൊച്ചിനെ നോക്കിട്ട് ഫോൺ എടുത്തു ആരെയോ ഫോൺ ചെയ്തു
ഞാൻ ഉണ്ടായകാര്യം ആ നഴ്സിനോട് പറഞ്ഞു
അപ്പോൾ അവർ അറിയാവുന്ന മലയാളത്തിൽ ഇവിടെ ഡോക്ടർ നൈറ്റ് ഡ്യൂട്ടിയിൽ ഇല്ല എന്നും… അവർ മാത്രമേ ഉള്ളു എന്നും ആ കൊച്ചിന് ജീവൻ ഉണ്ടെന്നും പറഞ്ഞു
ഞങ്ങൾ പുറത്ത് വെയിറ്റ് ചെയ്തു… കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസ് വണ്ടി വന്നു. അതിൽ ഒരു പോലീസുകാരൻ വന്ന് നഴ്സിനോട് സംസാരിച്ച ശേഷം എന്റെ അടുത്ത് വന്ന്..
ഹലോ ഞാൻ സജീവൻ ഇവിടുത്തെ പോലീസ് സ്റ്റേഷൻ നിന്നും സിസ്റ്റർ വിളിച്ചിട്ട് വന്നതാനും പറഞ്ഞു
ഞാൻ ഉണ്ടായകാര്യം മുഴുവൻ ആ പോലീസകാരനോട് പറഞ്ഞു
ഒരു കാര്യം ചെയ്യു നിങ്ങൾ നിങ്ങടെ അഡ്രെസും ഫോൺ നമ്പറും പറയു
ശേഷം ആ പോലീസ്കാരൻ ജീപ്പിൽ കയറി പോയി.. ഞാൻ എന്റെ ഭാര്യയെ നോക്കി സമാധാനം ആയല്ലോ നിനക്ക് വഴിയേ പോയ വയ്യ വേലി എടുത്തു കക്ഷത്തിൽ വച്ചപോലെ ആയില്ലേ…
സോറി ചേട്ടാ..
ഇനി സോറി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..
ഇവിടുന്നു ഊരി പൊക്കാൻ പറ്റുമോ എന്ന് നോക്കാം
കുറച്ചു കഴിഞ്ഞു നേഴ്സ് വന്ന് പറഞ്ഞു… കൃത്യ ടൈമിൽ കൊണ്ടുവന്നത് കൊണ്ട് ജീവൻ രക്ഷപെട്ടു… നല്ല ഹെഡ് ഇഞ്ചുറി ഉണ്ട് ബോധം വന്നിട്ടില്ല… നോക്കാം
ഞാൻ പറഞ്ഞു സിസ്റ്റർ എനിക്ക് നാളെ ബാംഗ്ളൂരിൽ ചെല്ലണം… ഞങ്ങൾ പോകോട്ടെ…
ശെരി എന്റെ ഫോണിൽ ഒരു മിസ്സ് കാൾ ചെയ്യു.. വല്ലോ വയ്യവേലി കേസ് ആണെങ്കിൽ ഞാൻ വിളിക്കാം
