Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 10

വാസു ആ ചുക്കിച്ചുളിഞ്ഞ മുഖത്തെ കണ്ണീര്‍ വേദനയോടെ നോക്കി. അയാളുടെ വേദന അതിന്റെതായ ആഴത്തില്‍ അവനു മനസിലാക്കാന്‍ സാധിക്കില്ലായിരുന്നു എങ്കിലും ഒരേയൊരു മകള്‍ അകാലത്തില്‍ നഷ്ടപ്പെട്ട ഒരു പിതാവിന്റെ ദുഃഖം എത്ര കഠിനമായിരിക്കും എന്നവന് ഏറെക്കുറെ ഊഹിക്കാന്‍ സാധിക്കുമായിരുന്നു. അവരുടെ സ്വപ്നവും ജീവിതവും സന്തോഷവും എല്ലാം അവളായിരുന്നു.

“വാസു..നോക്ക്..അതാണെന്റെ മുംതാസ്” നിറകണ്ണുകളോടെ ഡോണ ഭിത്തിയില്‍ തൂക്കിയിരുന്ന ഒരു ഫോട്ടോയിലേക്ക് ചൂണ്ടി പറഞ്ഞു. വാസു നോക്കി; മാലാഖയെപ്പോലെ നിഷ്കളങ്ക മുഖമുള്ള ആ പെണ്‍കുട്ടിയുടെ മുഖം കണ്ടപ്പോള്‍ അവന്റെ മനസും വിങ്ങി.

“അവള്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് ആദ്യം ഞങ്ങള്‍ എല്ലാവരും കരുതിയത്.. അത് ആത്മഹത്യ തന്നെ ആയിരുന്നു താനും..പക്ഷെ..” ഡോണ കണ്ണുകള്‍ തുടച്ചുകൊണ്ട് തുടര്‍ന്നു “ആ ആത്മഹത്യ അവളെക്കൊണ്ട് ചിലര്‍ ചെയ്യിച്ചതായിരുന്നു…” അവള്‍ അമര്‍ഷത്തോടെ പല്ലുകള്‍ ഞെരിച്ചു.
“മക്കളെ ചായ..” സുബൈദ രണ്ടു ഗ്ലാസുകളില്‍ ചായയുമായി വന്ന് ഇരുവര്‍ക്കും നല്‍കി.

“മൂസാക്കയ്ക്ക് വേണ്ടേ?” വാസു ചോദിച്ചു.
“മാണ്ട മോനെ..ഞമ്മള് രാത്രീല് ചായ കുടിക്കാറില്ല”
“എന്താണ് മുംതാസ് മരിക്കാനുള്ള കാരണം?” ചായ കുടിച്ച ശേഷം വാസു ചോദിച്ചു.

“ഓലെ ചതിച്ചതാ മോനെ..എന്റെ പൊന്നുമോളെ അവന്മാര് ചതിച്ചു..” സുബൈദ ഏങ്ങലടിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

“വാസു..എന്നോട് പൊതുവേ എല്ലാം തുറന്ന് പറയാറുള്ള മുംതാസ് ഒരു കാര്യം മാത്രം എന്നില്‍ നിന്നും ഒളിപ്പിച്ചു വച്ചിരുന്നു; അത് അവളുടെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയബന്ധമായിരുന്നു. എറണാകുളം നഗരത്തിലെ ഒരു പ്രധാന ജൂവലറിയുടെ ഉടമയുടെ മകനായ കബീര്‍ എന്ന യുവാവുമായി അവള്‍ പ്രേമത്തിലായിരുന്നു. അവളുടെ ബാങ്കിലാണ് ആ ജൂവലറിയുടെ പ്രധാന ഇടപാടുകള്‍ നടക്കുന്നത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025