Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 15

“നാളെ രാവിലെ കാണാം..ചിലത് സംസാരിക്കാനുണ്ട്..സ്കൂളിലേക്ക് ഉള്ള വഴി പാടത്തിനു സമീപം കാത്ത് നില്‍ക്കണം” ദിവ്യ സന്ദേശം അയച്ചു.
“ഉറപ്പായും ഡാര്‍ലിംഗ്..ഓ..ഞാന്‍ ഭയങ്കര ഹാപ്പിയാണ്..അവസാനം ദേവി എന്നില്‍ പ്രസാദിച്ചല്ലോ..”
അവന്‍ വര്‍ധിച്ച ആഹ്ലാദത്തോടെ മറുപടി നല്‍കി. ദിവ്യ ഫോണ്‍ മാറ്റി വച്ചിട്ട് കട്ടിലില്‍ മലര്‍ന്നുകിടന്നു. അവളുടെ മനസ്സില്‍ പകയും അനുരാഗവും തുല്യ അളവില്‍ ഏറ്റുമുട്ടി. വാസുവിനോടുള്ള പക തീര്‍ക്കാന്‍ അവള്‍ കണ്ട വഴി ആയിരുന്നു ആ യുവാവ്. സ്ഥലത്തെ ഒരു പണച്ചാക്കിന്റെ ഏകപുത്രന്‍. പേര് അനുരാഗ്. ഇരുപതു വയസു കഴിഞ്ഞ അവന്‍ കോളജ് വിദ്യാര്‍ഥി ആണ്. കുറെ ഏറെ നാളായി അവന്‍ ദിവ്യയുടെ പിന്നാലെ കൂടിയിട്ട്. രതീഷുമായി അവള്‍ അടുപ്പത്തില്‍ ആയിരിക്കുന്ന സമയത്തും അനുരാഗ് വാട്ട്സ് അപ്പിലൂടെയും ഫെയിസ് ബുക്കിലൂടെയും നേരിലും തന്റെ ഇംഗിതം അവളെ അറിയിച്ചിരുന്നു. അവള്‍ അവനോട് എതിര്‍ത്തോ അനുകൂലമായോ യാതൊരു മറുപടിയും കൊടുത്തില്ല. പക്ഷെ വാസുവിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ അവള്‍ അവനെ താക്കീത് ചെയ്തു. ഇനി മേലാല്‍ തന്നെ ശല്യപ്പെടുത്തരുത് എന്നവള്‍ അവനു സന്ദേശം അയച്ചതോടെ അവന്‍ ആകെ ദുഖിതനായി. പിന്നീട് അവനവളെ കാണാനോ സന്ദേശം അയയ്ക്കാനോ ശ്രമിച്ചിട്ടില്ല.
വാസു തന്നെ ചതിച്ചു എന്ന തോന്നല്‍ ഉണ്ടായതോടെ അവനോടു പകരം ചെയ്യാന്‍ അവനെക്കാള്‍ കരുത്തനും സുന്ദരനും പണക്കാരനുമായ ഒരുത്തനെ താന്‍ പ്രേമിക്കണം എന്നവള്‍ മനസ്സില്‍ നിശ്ചയിച്ചു. രതീഷിനെപ്പോലെ ദുര്‍ബലനായ ഒരുവനെ ഇനി മേലാല്‍ താന്‍ ഇഷ്ടപ്പെടില്ല എന്നവള്‍ അവന്‍ വാസുവിന്റെ കൈയില്‍ നിന്നും അടി വാങ്ങിയ സമയത്ത് തന്നെ നിശ്ചയിച്ചതായിരുന്നു. അനുരാഗ് തന്നെ കാണാന്‍ കാറിലും ബൈക്കിലും സൈക്കിളിലും ഒക്കെ വന്നിട്ടുള്ളത് അവള്‍ ഓര്‍ത്തു. ജിമ്മാണ് അവന്‍. നല്ല ഉറച്ച ശരീരം. നല്ല ഉയരവും സൗന്ദര്യവും. ഏതു പെണ്ണിനെ വേണമെങ്കിലും അവനു കിട്ടും; പക്ഷെ അവന് തന്നെയാണ് വേണ്ടത്. വേണ്ടി വന്നാല്‍ അവന്റെയൊപ്പം ബൈക്കില്‍ കൊച്ചിക്ക് പോയി അവനെയും അവളെയും ഒന്ന് കാണിച്ചു കൊടുക്കണം. അങ്ങനെ പലവുരു മനസില്‍ കണക്ക് കൂട്ടിയ ശേഷമാണ്‌ ദിവ്യ ആദ്യമായി അവനൊരു മെസേജ് അയച്ചത്. അനുരാഗ് അതോടെ ഏഴാം സ്വര്‍ഗ്ഗത്തില്‍ എത്തിയ സന്തോഷത്തിലായിരുന്നു.
അടുത്ത ദിവസം ദിവ്യ അല്പം നേരത്തെ തന്നെ സ്കൂളിലേക്ക് പോകാനിറങ്ങി. അവള്‍ പറഞ്ഞ സ്ഥലത്ത് തന്റെ പോളോയില്‍ അനുരാഗ് കാത്തു നില്‍പ്പുണ്ടായിരുന്നു. ദൂരെ നിന്നും ദിവ്യയുടെ സൈക്കിള്‍ കണ്ടതോടെ അവന്റെ ശരീരവും മനസും തുടികൊട്ടി. ഒന്നൊന്നര വര്‍ഷമായി താന്‍ പിന്നാലെ നടന്ന പെണ്ണ്! സ്ത്രീ സൌന്ദര്യത്തിന്റെ ഉദാത്തഭാവം. മാദകത്വം അതിന്റെ പരകോടിയില്‍ ഈശ്വരന്‍ വാരിക്കോരി നല്‍കിയിരിക്കുന്ന അപ്സരസ്സ്. അവള്‍ ചവിട്ടുന്ന മണ്‍തരികളോട് പോലും അസൂയയാണ് തനിക്ക്. ഒരിക്കലും അവളുടെ ഒരു നോട്ടംപോലും ലഭിക്കില്ല എന്ന നിരാശയോടെ ദിനങ്ങള്‍ തള്ളി നീക്കിയിരുന്ന തന്നെ ഇതാ അവള്‍ സ്വയം തേടിവരുന്നു! മേലാല്‍ തന്നെ ശല്യപ്പെടുത്തരുത് എന്ന് താക്കീത് തന്നവള്‍! അനുരാഗിനു സത്യത്തില്‍ ആ നിമിഷം വരെ അതില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷെ ദിവ്യ വരുന്നത് കണ്ടപ്പോള്‍, അവളുടെ മുഖത്തെ നാണവും തുടുപ്പും കണ്ടപ്പോള്‍ ശരീരം അടിമുടി പ്രകമ്പനം കൊള്ളുന്നതുപോലെ അവനുതോന്നി.. ദിവ്യ അവന്റെ അരികിലെത്തിയപ്പോള്‍ സൈക്കിള്‍ നിര്‍ത്തി.
അനുരാഗ് സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ സ്ഥിതിയിലായിരുന്നു. താന്‍ ഭ്രാന്തമായി മോഹിച്ച പെണ്ണാണ്‌ ഇപ്പോള്‍ തന്റെ മുന്‍പില്‍ നില്‍ക്കുന്നത്. ശ്വാസം നിലച്ചുപോയമട്ടില്‍ അവനവളെ നോക്കിനിന്നുപോയി. എന്തൊരു സൌന്ദര്യം! ആ മുഖത്തിന്റെ ഇനിപ്പും ശരീരത്തിന്റെ വടിവും എത്ര കണ്ടാലാണ്‌ മതിവരുക? വ്രീളാവതിയായ ഈ ദേവി ഇനി തന്റെ മാത്രം സ്വന്തം. അവന്റെ ഹൃദയം അനുരാഗലോലമായി. പ്രേമഭിക്ഷുവിനെപ്പോലെ നില്‍ക്കുന്ന അവനെ നോക്കി ദിവ്യ മധുരമായി പുഞ്ചിരിച്ചു; ആ പാല്‍പ്പുഞ്ചിരിയില്‍ മയങ്ങിപ്പോയ അനുരാഗിന്റെ അധരങ്ങള്‍ വിറപൂണ്ടു. കുളിര്‍മ്മയുള്ള നിലാവില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് താനെന്ന് അവന് തോന്നി. പൂര്‍ണ്ണ ചന്ദ്രികയാണ് തന്റെ കണ്മുന്നില്‍ മന്ദസ്മിതം തൂകി നില്‍ക്കുന്നത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025