Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 25

“ശരി..നമുക്ക് കബീറിന്റെ വീട്ടുകാരുടെ പ്രതികരണം ലഭിച്ച ശേഷം വീണ്ടും കൂടാം” ഇന്ദുലേഖ പറഞ്ഞു.
—————————-
“കള്ളക്കഴുവേറി..കൊന്നുകളയും നിന്നെ ഞാന്‍. നിനക്കെങ്ങനെ ധൈര്യം വന്നെടാ ഞങ്ങള്‍ക്കെതിരെ മൊഴി നല്‍കാന്‍?” സ്റ്റാന്‍ലി ഷാജിയുടെ വായിലേക്ക് റിവോള്‍വര്‍ തിരുകിക്കയറ്റി അലറി.
“സ്റ്റാന്‍ലി..ലീവ് ഹിം..” അര്‍ജുന്‍ വിളിച്ചു പറഞ്ഞു. സ്റ്റാന്‍ലി പകയോടെ തോക്ക് വലിച്ചൂരിയ ശേഷം അവനെ പിടിച്ചു തള്ളി. ഷാജി മലര്‍ന്നടിച്ചു നിലത്ത് വീണു.
“ഉണ്ട ചോറിനു നന്ദി ഇല്ലാത്ത പട്ടി. അര്‍ജ്ജുന്‍ ഇവനിനി ജീവനോടിരിക്കാന്‍ പാടില്ല. മൊഴി നല്‍കിയത് പോട്ടെ..ഇവനെങ്ങനെ ധൈര്യം വന്നു അത് നമ്മളോട് തന്നെ വന്നു പറയാന്‍?” സ്റ്റാന്‍ലിയുടെ പക അടങ്ങിയിരുന്നില്ല.
“അതെ..എന്തുകൊണ്ട് നീ ഈ വിവരം അവരെ കാണുന്നതിനു മുന്‍പ് ഞങ്ങളെ അറിയിച്ചില്ല” മാലിക്ക് ചോദിച്ചു.
തന്നെക്കൊണ്ട് വാസുവും ഡോണയും പൌലോസും കൂടി എല്ലാ സത്യങ്ങളും പറയിച്ച് വീഡിയോ ആക്കിയ വിവരം ഷാജി അറേബ്യന്‍ ഡെവിള്‍സിന്റെ താവളത്തില്‍ എത്തി അവരെ അറിയിച്ചതിന്റെ പ്രതികരണമായിരുന്നു നടന്നുകൊണ്ടിരുന്നത്.
“അറിയിച്ചാല്‍ എന്റെ മോളെ കൊന്നുകളയും എന്ന് പറഞ്ഞാല്‍ ഞാനെന്ത് ചെയ്യും സാറന്മാരെ? നിങ്ങളെ ചതിക്കാന്‍ ആയിരുന്നെങ്കില്‍ ഞാനിതിവിടെ വന്നു പറയുമായിരുന്നോ? എനിക്ക് വേറെ ഒരു നിര്‍വാഹവും ഉണ്ടായിരുന്നില്ല. ആ വാസു കണ്ണില്‍ ചോര ഇല്ലാത്തവനാണ്..”
“വാസു..പന്നക്കഴുവേറി മോന്‍…” അര്‍ജ്ജുന്‍ പല്ലുകള്‍ ഞെരിച്ചു.
“ഉം നീ പോ..ഞങ്ങള്‍ വക്കീലിനെ ഒന്ന് കാണട്ടെ..” മാലിക്ക് പറഞ്ഞു.
“സാറന്മാരെ എന്നോട് നിങ്ങള്‍ ദേഷ്യം വച്ചോണ്ടിരിക്കരുത്. എന്റെ മോള്‍ടെ ജീവന്‍ അപകടത്തില്‍ ആയതുകൊണ്ട് മാത്രമാണ് ഞാനത് പറഞ്ഞത്. അത് മാറ്റി ഏതു കോടതിയില്‍ പറയാനും ഞാന്‍ ഒരുക്കമാണ്…” ഷാജി ദൈന്യതയോടെ മൂവരെയും നോക്കി.
“നീ പോടാ..നിന്നെ പിന്നെ കണ്ടോളാം..ഉം ഗെറ്റ് ഔട്ട്‌” സ്റ്റാന്‍ലി കോപത്തോടെ പറഞ്ഞു.
ഷാജി വിഷണ്ണനായി മൂവരെയും നോക്കിയ ശേഷം കുനിഞ്ഞ തലയുമായി പുറത്തേക്ക് പോയി.
“അര്‍ജ്ജുന്‍..കോടതിയില്‍ മൊഴി പറയാന്‍ ഇവന്‍ ജീവനോടെ കാണാന്‍ പാടില്ല…” സോഫയിലേക്ക് ഇരുന്നുകൊണ്ട് സ്റ്റാന്‍ലി പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025