Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 25

എന്റെ ജീവിതത്തില്‍ ശാരീരികമായും മാനസികമായും ഒരൊറ്റ പെണ്ണ് മാത്രമേ എന്റെ ഭാര്യയും കാമുകിയും ആകൂ..ദിവ്യ അതായിക്കഴിഞ്ഞു..അവളുടെ മനസ് മാറിയത് ഞാനൊരു പ്രശ്നമായി കാണുന്നില്ല” അവസാനം അവന്‍ പറഞ്ഞു.
“ഇത് നീ മുന്‍പും പറഞ്ഞതാണ്. വാസൂ നിന്റെ മനസും മറ്റു മനുഷ്യരുടെ മനസും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. നീ വലിയ വില കല്‍പ്പിക്കുന്ന മൂല്യങ്ങള്‍ ചിലര്‍ക്ക് വെറും പാഴ് വസ്തുവാണ്. അവരതിന് പുല്ലുവില പോലും നല്‍കുന്നില്ല. ഒരാളെ ഇഷ്ടപ്പെട്ട് അയാളെ വിവാഹം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ വേറെ ആരെയും കല്യാണം കഴിക്കില്ല എന്നൊക്കെ ഈ വന്ന കാലത്ത് നീയല്ലാതെ വേറെ ഒരാളും പറയില്ല. കല്യാണം കഴിച്ച ആളുകള്‍ തന്നെ തമ്മില്‍ തല്ലിപ്പിരിഞ്ഞു വേറെ കെട്ടുന്നില്ലേ? പ്രായോഗികമല്ല നിന്റെ ചിന്താഗതി. നീ അവളെ മനസ്സില്‍ നിന്നും കളഞ്ഞാല്‍, നീയും അവളും തമ്മിലുള്ള ബന്ധം അതോടെ തീര്‍ന്നു. നീ അവളുമായി മേല്‍പ്പറഞ്ഞതില്‍ കൂടുതല്‍ ബന്ധം ഒന്നും ഉണ്ടായിട്ടില്ലല്ലോ? ഐ മീന്‍ നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഒന്നായിട്ടില്ലല്ലോ?” ഡോണ ചോദിച്ചു.
“ഇല്ല..വിവാഹം കഴിയാതെ ഒരിക്കലും ഞാനത് ചെയ്യില്ല. പക്ഷെ ശാരീരിക ബന്ധത്തെക്കാള്‍ വലുതല്ലേ മാനസികബന്ധം? അത് നീ എന്താണ് മനസിലാക്കാത്തത്”
“നോക്ക്..ആദ്യം നീ ഒന്ന് മനസിലാക്കുക. നിന്നെപ്പോലെ നീ മാത്രമേ ഉള്ളു. ദിവ്യ ഒരിക്കല്‍ നിന്നെ ഇഷ്ടപ്പെട്ടിരുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ ഇന്ന് അവള്‍ക്ക് നിന്നെ വേണ്ട എന്നതും ഒരു സത്യമാണ്. ഈ ഒരു സത്യം സ്വന്തം തലയില്‍ നീ ഒന്ന് ഫീഡ് ചെയ്യ്‌”
“പക്ഷെ നിനക്കറിയാമല്ലോ? അവളെന്നെ വെറുക്കാന്‍ കാരണം ഞാന്‍ തന്നെയാണ്. അന്ന് നിന്റെയൊപ്പം ഞാന്‍ അവിടേക്ക് ചെന്നത് അവളെ കഠിനമായി വേദനിപ്പിച്ചു. അത്രയ്ക്ക് അവളെന്നെ സ്നേഹിച്ചിരുന്നു. അവള്‍ക്ക് മറ്റൊരു പെണ്ണിന്റെ കൂടെ എന്നെ കാണുന്നത് താങ്ങാനുള്ള കരുത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവള്‍ ഇങ്ങനെയൊക്കെ പെരുമാറുന്നത്. ഇന്ന് അവള്‍ പറയുന്നത് എന്നെയെന്നല്ല ഒരാളെയും വിവാഹം കഴിക്കില്ല എന്നാണ്..അതിനു കാരണക്കാരന്‍ ഞാനല്ലേ” വാസു ഡോണയെ നോക്കി.
“ഹേയ്..അല്ല വാസൂ..ഒരിക്കലും നീയല്ല അതിനു കാരണക്കാരന്‍. അവളുടെ മാനസിക വൈകൃതം ആണ് അതിന്റെ പിന്നില്‍. ഒരു പെണ്ണിന്റെ കൂടെ ഒരു ആണിനെ ഇരുട്ടിലോ മറവിലോ രഹസ്യ സ്ഥലത്തോ കാണുന്നതും, അവളുടെ കൂടെ പരസ്യമായി വീട്ടിലേക്ക് ചെല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലേ? നീ എനിക്ക് വേണ്ടി ജോലി ചെയ്യുകയാണ് എന്നെങ്കിലും അവള്‍ ഓര്‍ക്കണമായിരുന്നു. അതെപ്പറ്റി സംസാരിക്കാനും അവളുടെ തെറ്റിദ്ധാരണ മാറ്റാനും ഞാന്‍ എത്ര ശ്രമിച്ചു..അവള്‍ ഒരിക്കലും സംസാരിക്കാന്‍ തയാറായില്ല. നാളെ നിന്റെ കല്യാണശേഷം ആണ് ഇവള്‍ ഈ പെരുമാറ്റം എടുക്കുന്നത് എങ്കില്‍, നീ എന്ത് ചെയ്യും. ഇങ്ങനെയൊരു ഭാര്യയുടെ കൂടെ ജീവിച്ചാല്‍ നിനക്ക് അബദ്ധത്തില്‍ പോലും മറ്റൊരു സ്ത്രീയെ നോക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് അവള്‍ നിന്നെ വെറുക്കുന്നത് നിനക്ക് ഗുണകരമാണ് എന്നെ ഞാന്‍ പറയൂ. അവളെ നീ മറക്ക്”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025