Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 33

പുന്നൂസ് സാറും അമ്മയും എല്ലാം നല്‍കിയ സ്നേഹം എനിക്ക് ഈ നഗരത്തെ വലിയ ഒരു പരിധി വരെ ഇഷ്ടപ്പെടാന്‍ കാരണവും ആയി..പക്ഷെ എന്റെ ലോകം ഇതല്ല..എന്നാലും ഞാനെവിടെ പോയാലും..ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നിന്നെ വന്നു കാണും…കണ്ടിരിക്കും….അല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല”
വാസു അങ്ങനെ പറഞ്ഞപ്പോള്‍ ഡോണ നിറ കണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചു. പൌലോസ് ആരും കാണാതെ കണ്ണുകള്‍ തുടയ്ക്കുന്നത് ഇന്ദു ശ്രദ്ധിച്ചു.
*****************************
“ഇത് പറയാന്‍ ആണോ നിങ്ങള്‍ കഷ്ടപ്പെട്ട് ഇത്ര ദൂരം വന്നത്…”
പുച്ഛത്തോടെ അങ്ങനെ പറഞ്ഞ ശേഷം പൌലൊസിനെയും ഡോണയെയും നോക്കി ദിവ്യ പകയോടെ ഡോണയെ നോക്കി തുടര്‍ന്നു:
“നീ ഒരുത്തിയാണ് എന്റെ ജീവിതം തകര്‍ത്തത്..അന്ന് നിന്നെ അവന്റെകൂടെ കണ്ട ദിവസം തന്നെ ഞാന്‍ തീരുമാനം എടുത്തതാണ് ഇനി അവനുമായി യാതൊരു ബന്ധവും ഇല്ലെന്ന്..അതില്‍ നിന്നും ഞാനിപ്പോള്‍ ഒരുപാട് മുന്നേറിക്കഴിഞ്ഞു…. എന്റെ ജീവിതത്തില്‍ ഇനി ഒരിക്കലും ഒരു പുരുഷന്‍ ഉണ്ടാകില്ല..പുരുഷന്മാരെ മൊത്തം ഞാന്‍ വെറുക്കുന്നു..വൃത്തികെട്ട വര്‍ഗ്ഗം..ത്ഫൂ..”
പുറത്തേക്ക് കാറിത്തുപ്പിയ ശേഷം, അവളെ രൂക്ഷമായി ഒന്നുകൂടി നോക്കിയിട്ട് ദിവ്യ തന്റെ വിരിഞ്ഞ നിതംബങ്ങള്‍ കുലുക്കി ഉള്ളിലേക്ക് പൊയ്ക്കളഞ്ഞു. ശങ്കരന്റെ വീടിന്റെ വരാന്തയില്‍ ആയിരുന്നു അവര്‍ ഇരുന്നിരുന്നത്.
ശങ്കരനും രുക്മിണിയും ദൈന്യതയോടെ പൌലൊസിനെയും ഡോണയെയും നോക്കി. പൌലോസിന് കോപം നുരഞ്ഞുപൊന്തിയിരുന്നു എങ്കിലും അയാള്‍ സ്വയം നിയന്ത്രിച്ചു.
“മോള് ക്ഷമിക്കണം..അവള്‍ക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു..”
ഡോണയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് രുക്മിണി ഡോണയോട് ക്ഷമാപണം നടത്തി.
“സാറെ..ഞാനും മാപ്പ് ചോദിക്കുന്നു. മുന്‍പ് അവളെ വാസുവിനെക്കൊണ്ട് കെട്ടിക്കാന്‍ എനിക്ക് മനസ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ മോളെ രക്ഷിക്കാന്‍ വേണ്ടി അവന്‍ നടത്തിയ സാഹസങ്ങള്‍ കേട്ടപ്പോള്‍, നിങ്ങളൊക്കെ തമ്മിലുള്ള പറിച്ചെറിയാന്‍ പറ്റാത്ത സ്നേഹബന്ധം തിരിച്ചറിഞ്ഞപ്പോള്‍, അവനെക്കാള്‍ നല്ലൊരു പയ്യനെ എന്റെ മോള്‍ക്ക് ഒരിക്കലും കിട്ടില്ല എന്ന് ഞാന്‍ മനസിലാക്കുന്നു..പക്ഷെ അവള്‍..” ശങ്കരന്‍ വിതുമ്പി.
“മോളെ..അവള്‍ പഴയ പെണ്ണല്ല. ആകെ മാറി എന്ന് പറഞ്ഞാല്‍ അടിമുടി അവള്‍ മാറിയിരിക്കുകയാണ്. ഏതോ ഒരു ആശ്രമത്തില്‍ അവള്‍ പോയിത്തുടങ്ങിയിട്ടുണ്ട്. സന്യാസിനി ആകാന്‍ ആണ് അവളുടെ പ്ലാന്‍. ആശ്രമത്തിലെ സ്വാമിയും അയാളുടെ ഒപ്പമുള്ള കുറെ പെണ്ണുങ്ങളും ഇവളുടെ തലച്ചോര്‍ കഴുകി വച്ചിരിക്കുകയാണ്.. എന്ത് പറഞ്ഞു കൊടുത്താലും തലയില്‍ കയറില്ല…മുന്‍പൊക്കെ മത്സ്യവും മാംസവും കൊതിയോടെ കഴിച്ചിരുന്ന അവള്‍ ഇപ്പോള്‍ പച്ചക്കറി അല്ലാതെ യാതൊന്നും കഴിക്കില്ല…

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025