Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 33

വെട്ടിയിട്ട വാഴപോലെ മാലിക്ക് വീഴുമ്പോള്‍ വാസുവിന്റെ പിന്നില്‍ സ്റ്റാന്‍ലിയുടെ കാല്‍ പതിഞ്ഞു കഴിഞ്ഞിരുന്നു. മുന്‍പിലേക്ക് വീണ വാസു മിന്നല്‍ പോലെ ഉരുണ്ടുമാറി ചാടി എഴുന്നേറ്റു. തന്നെ കുത്താനായി കത്തിയുമായി ചാടി വീണ അര്‍ജ്ജുനെ അടുത്തെത്തിയപ്പോള്‍ ആണ് അവന്‍ കണ്ടത്. കിടന്നകിടപ്പില്‍ വാസു ഇരുകാലുകളും മടക്കി ഉയര്‍ത്തി. അതിലേക്ക് പതിച്ച അര്‍ജുനെ അവന്‍ ദൂരേക്ക് ചവിട്ടി തെറിപ്പിച്ചു. ഒപ്പം എഴുന്നേറ്റ് തന്റെ നേരെ കാലുയര്‍ത്തിയ സ്റ്റാന്‍ലിയുടെ ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞു മാറി അര്‍ജുന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടുകയും ചെയ്തു. പക്ഷെ സ്റ്റാന്‍ലി അവനെ പിന്നില്‍ നിന്നും ഇരു കൈകളുടെയും ഉള്ളിലൂടെ കൈകള്‍ കടത്തി അനങ്ങാന്‍ ആകാത്ത വിധത്തില്‍ പൂട്ടിക്കളഞ്ഞു.
“അര്‍ജുന്‍..മാലിക്ക്..കമോണ്‍..ഇവന്റെ കൈയും കാലും കൂട്ടിക്കെട്ട്..ഫാസ്റ്റ്..” സ്റ്റാന്‍ലി അലറി.
അടികൊണ്ടു വീണ മാലിക്ക് പ്രയാസപ്പെട്ടാണ് എഴുന്നേറ്റ് വന്നത്. അര്‍ജുനും തകര്‍ന്നു പോയിരുന്നു. പക്ഷെ രണ്ടുപേരും ഊര്‍ജ്ജം സംഭരിച്ച് വേഗം തന്നെ അവരുടെ അടുത്തേക്ക് എത്തി. വാസു പിടിവിടുവിക്കാന്‍ ശ്രമിച്ചു എങ്കിലും സ്റ്റാന്‍ലി ഉടുമ്പിനേപ്പോലെ പിടി മുറുക്കി അവനെ അനങ്ങാന്‍ വയ്യാത്ത അവസ്ഥയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു.
“നായിന്റെ മോനെ..അവളെ നിന്റെ മുന്‍പില്‍ ഇട്ടു പണിഞ്ഞ ശേഷമേ നിന്നെ ഞങ്ങള് പണിയൂ..കള്ളക്കഴുവര്‍ട മോനെ..”
അടികൊണ്ട വേദനയും നിരാശയും കൂടിക്കലര്‍ന്ന സ്വരത്തില്‍ അങ്ങനെ പറഞ്ഞുകൊണ്ട് അര്‍ജ്ജുന്‍ വാസുവിന്റെ ഇടനെഞ്ചു ലക്ഷ്യമാക്കി ആഞ്ഞിടിച്ചു. പക്ഷെ വാസു അവന്റെ വരവ് കണക്കുകൂട്ടിക്കൊണ്ട് തന്നെ ഉയര്‍ന്നു പൊങ്ങി. സ്റ്റാന്‍ലി നല്‍കിയ ബലത്തില്‍ കാലുകള്‍ ഉയര്‍ത്തിയ വാസു ശക്തമായി അര്‍ജ്ജുനെ തൊഴിച്ചു. അവന്‍ തെറിച്ച് ഭിത്തിയിലടിച്ചു വീഴുന്നത് കണ്ടപ്പോള്‍ സ്റ്റാന്‍ലി അലറി.
“മാലിക്ക്..നായിന്റെ മോനെ കൊല്ലണം..നീ വേഗം മുകളില്‍ ചെന്ന് തോക്ക് എടുത്തുകൊണ്ടുവാ…” അവന്‍ വാസുവിനെ പിടിച്ചിരുന്ന പിടി കൂടുതല്‍ മുറുക്കിക്കൊണ്ട് പറഞ്ഞു.
മാലിക്ക് പല്ലുകള്‍ ഞെരിച്ച് കോപത്തോടെ ബോധം കെട്ടുകിടക്കുന്ന അര്‍ജ്ജുനെയും പിന്നെ വാസുവിനെയും നോക്കിയ ശേഷം മുകളിലേക്കുള്ള പടികള്‍ ഓടിക്കയറി. വാസു തന്നെ ഉടുമ്പിനേപ്പോലെ പിടിച്ചിരുന്ന സ്റ്റാന്‍ലിയുടെ കൈകളില്‍ നോക്കി. മെല്ലെ അവന്‍ പോക്കറ്റില്‍ കൈയിട്ട് ചെറിയ കത്തി കൈയിലെടുത്തു. സ്റ്റാന്‍ലി അത് അറിയുന്നതിന് മുന്‍പ് വാസു അവന്റെ കൈപ്പത്തിയില്‍ അത് കുത്തിയിറക്കിക്കഴിഞ്ഞിരുന്നു. അലറിക്കൊണ്ടാണ് സ്റ്റാന്‍ലി പിടിവിട്ടത്. സ്വതന്ത്രനായ വാസു ഒറ്റയിടിക്ക് അവന്റെ മൂക്ക് തകര്‍ത്തു. ചോര ചീറ്റിക്കൊണ്ട് സ്റ്റാന്‍ലി മുന്‍പോട്ടു കുതിച്ചു ചാടിയപ്പോള്‍ വാസു ഒഴിഞ്ഞു മാറി അവനെ ചവിട്ടി. പക്ഷെ ഒഴിഞ്ഞു മാറിയ സ്റ്റാന്‍ലി വെട്ടിത്തിരിഞ്ഞ് വാസുവിന്റെ കഴുത്ത് ലക്ഷ്യമാക്കി കൈ പായിച്ചു. അതില്‍ നിന്നും പിന്നിലേക്ക് ചാടി മാറിയ വാസു രണ്ടു ചുവടുകള്‍ മുന്‍പോട്ടു വച്ചിട്ട് ഇടതുകാല്‍ കറക്കി അവന്റെ കാലില്‍ അടിച്ചു. പക്ഷെ അതും സ്റ്റാന്‍ലി ഒഴിഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025