“ഹും..അവന്‍ കാണിച്ച അബദ്ധം എത്ര വലുതാണ് എന്നവന്‍ അറിയാന്‍ പോകുന്നതെ ഉള്ളു..ഗൌരീകാന്തിന്റെ മകള്‍..ഒപ്പം അര്‍ജുന്റെ സഹോദരി..രണ്ടു കൊടും ക്രിമിനലുകളുടെ മകളും സഹോദരിയുമായ അവളെ പോലീസ് പോലും തെറ്റ് ചെയ്താല്‍ കണ്ടില്ലെന്നാണ് നടിക്കുക..അവളെയാണ് ആ വിഡ്ഢി നടുറോഡില്‍ ഇത്ര ജനത്തെ സാക്ഷി നിര്‍ത്തി മര്‍ദ്ദിച്ചിരിക്കുന്നത്..അവനെ അവര്‍ കൊന്നു കടലില്‍ തള്ളും….” പുന്നൂസ് അവള്‍ക്ക് അവനോടു തോന്നിയ ആരാധന ഇല്ലാതാക്കാനായി പറഞ്ഞു.
“നോ..അങ്ങനെ സംഭവിക്കരുത്..പപ്പാ..അയാളെ കണ്ടുപിടിക്കണം…അയാളെ നമ്മള്‍ പ്രൊട്ടക്റ്റ് ചെയ്യണം.. കാരണം അയാള്‍ ചെയ്തത് ലോകത്ത് ഒരുത്തനും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ്..പോലീസ് പോലും അവളുടെ മുന്‍പില്‍ പഞ്ചപുച്ഛം അടക്കിയാണ് നില്‍ക്കുന്നത്..എന്റെ മുംതാസിനെ മൃഗീയമായി ബലാല്‍സംഗം ചെയ്ത അവളുടെ ചേട്ടനും കൂട്ടുകാര്‍ക്കുമുള്ള ഫസ്റ്റ് ഡോസ് ആണ് ഇത്..ഐ വാണ്ട് ടു സീ ഹിം..ആന്‍ഡ് ഐ മസ്റ്റ് സീ ഹിം..”
പുന്നൂസ് ആലോചനയോടെ എഴുന്നേറ്റു. അയാള്‍ ആകെ അങ്കലാപ്പില്‍ ആയിരുന്നു. മകളെ സംരക്ഷിക്കാനാണ് അവനെ കൊണ്ടുവന്നത്. ഇപ്പോള്‍ അവനെ സംരക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഒപ്പം മകള്‍ക്ക് അവനോട് അന്ധമായ ആരാധനയും ഉടലെടുത്തിരിക്കുന്നു. ഇന്നേ നാള്‍ വരെ ഒരു പുരുഷനെയും ഗൌനിക്കാതെ അത്തരമൊരു ചിന്തപോലും ഇല്ലാതെ നടന്ന ഡോണ ഇപ്പോള്‍ വാസുവിന്റെ ആരാധിക ആയി മാറിയിരിക്കുകയാണ്. അവള്‍ അറിയാതെയാണ് അവനെ കൊണ്ടുവന്നത്; പക്ഷെ ഇപ്പോള്‍ അവനെ അവളെന്നല്ല എല്ലാവരും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. പക്ഷെ എന്തിനാണ് അവന്‍ ആ പെണ്ണിനോട് പ്രശ്നം ഉണ്ടാക്കിയത് എന്ന് മാത്രം മനസിലാകുന്നില്ല. ഒരു പക്ഷെ ഡോണയ്ക്ക് അറിയാമായിരിക്കും.
“എന്തിനാണ് അവനിത് ചെയ്തത് എന്ന് നീ അറിഞ്ഞോ?” അയാള്‍ അവളോട് ചോദിച്ചു.
“യെസ് പപ്പാ..എല്ലാം ഞാന്‍ അറിഞ്ഞു. അഞ്ജന വളരെ റെക്ക് ലെസ്സ് ആയാണ് വണ്ടി ഓടിക്കുന്നത്. മിക്ക വണ്ടികളെയും മുട്ടിമുട്ടിയില്ല എന്ന മട്ടിലാണ് അവളുടെ ഓവര്‍ടെക്കിംഗ്; അതവള്‍ക്ക് ഒരു ഹരമാണ്. പല തവണ ബൈക്കുകള്‍ അവള്‍ മൂലം വീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്..അതേപോലെ സിഗ്നലില്‍ വണ്ടി നിര്‍ത്തിയാല്‍ അവള്‍ക്ക് തോന്നുന്ന സമയത്തെ അവള്‍ അതെടുക്കൂ..മുന്‍പൊരിക്കല്‍ ചോദിക്കാന്‍ ചെന്ന പ്രായമായ ഒരാളെ അവള്‍ മുഖമടച്ച് അടിച്ചത് പപ്പയ്ക്ക് ഓര്‍മ്മ ഇല്ലേ? കോളജില്‍ പഠിക്കുന്ന മൂന്നു ചെറുപ്പക്കാര്‍ അവളുമായി ഒരിക്കല്‍ ഉടക്കിയതിന് അവളുടെ ചേട്ടന്‍ ഗുണ്ടകളെ അയച്ച് അവന്മാരെ അടിച്ച് ആശുപത്രിയില്‍ ആക്കിയതും എല്ലാവരും അറിഞ്ഞതാണ്..ഇന്ന് രാവിലെ അവള്‍ വണ്ടി സിഗ്നലില്‍ നിന്നും എടുത്തില്ല..തൊട്ടു പിന്നിലായിരുന്നു അയാള്‍..
