എന്റെ ഉള്ളിലും എന്നോട് തന്നെ ഒരു പുച്ഛം നിറഞ്ഞു വന്നു.. ഇന്നലെ വരെ ഞാൻ ഒരു തെറ്റായ രീതിയിലും മുഹ്സിന യെ കണ്ടിട്ടില്ല.. ഇന്നൊരു ദിവസം കൊണ്ട് എന്നിലേക്കു ഇബിലീസ് വന്നു എന്തെല്ലാമാണ് കാണിച്ചു കൂട്ടിയത്…
നീ എവിടെ പോവുകയാ… ബെഡിൽ നിന്നും എഴുന്നേറ്റ് തുടങ്ങിയ മുഹസിനയെ നോക്കി ഞാൻ ചോദിച്ചു…
എനിക്കൊന്ന് കുളിക്കണം… നീ ഇവിടെ കിടന്നോ ഞാൻ ആ സോഫയിൽ കിടന്നോളാം.. എന്നെ നോക്കാതെ ആയിരുന്നു അവളുടെ സംസാരം…
മുഹ്സി.. തെറ്റ് എന്റേതാണ്.. ഞാൻ ഒരിക്കലും നിന്നോട് പെരുമാറാൻ പാടില്ലാത്ത രീതിയിലായിപ്പോയി പെരുമാറിയത്… നീ ഇവിടെ കിടന്നോ.. ഞാൻ കിടക്കാം സോഫയിൽ…
അവളൊരു മറുപടിയും നൽകാതെ പെട്ടന്ന് തന്നെ എഴുന്നേറ്റ് ബാത്റൂമിലേക് കയറി…
❤❤❤..
അരമണിക്കൂറിനു ശേഷമാണ് മുഹ്സിന ബാത്റൂമിൽ നിന്നും ഇറങ്ങിയത്..
ആ സമയം ഞാൻ സോഫയിൽ ഒരു പുതപ്പ് വിരിച്ചു കിടന്നിരുന്നു…
അവളൊന്നു എന്നെ നോക്കി.. മുഖം കണ്ടാലേ അറിയാം നല്ലത് പോലെ കരഞ്ഞിട്ടുണ്ട്…
