മനീഷ :ടെറസിൽ അവിടെ ആകുമ്പോൾ നിനക്കും ഡിസ്റ്റർബ് ഇല്ലല്ലോ…
മീര :ഉം നടക്കട്ടെ മിക്കവാറും ആ ചെക്കൻ നിന്നെ വിളിച്ചു കൊണ്ട് ഇരിക്കാൻ ലോൺ എടുക്കേണ്ടി വരും. അതെ പുള്ളി ദുബായ് നിന്നാണ് അല്ലാതെ നാട്ടിൽ നിന്ന് അല്ല.
മനീഷ ചിരിച്ചു കൊണ്ട് കതക് തുറന്നു ഫോൺ ചെവിയിൽ വെച്ച് സംസാരിച്ചു കൊണ്ട് പോയി. മീര അപ്പോൾ തന്നെ കതക് അടച്ചു കുറ്റി ഇട്ടു.
ഉണ്ണി :ആരാ അത്…
മനീഷ :എന്റെ ഫ്രണ്ട് ആണ് മീര….
ഉണ്ണി :നല്ല പേര്….!
മനീഷ :അതെന്താ എന്റെ പേരിന് വല്ല കുഴപ്പം ഉണ്ടോ…!
ഉണ്ണി :അല്ല അങ്ങനെ അല്ല അത് കേൾക്കാൻ രെസം ഉണ്ട് എന്ന് പറഞ്ഞത് ആണ്.
മനീഷ :അങ്ങനെ ഇയാൾ രസവും സാമ്പാറും വെക്കേണ്ട…
ഉണ്ണി :സോറി സോറി എന്റെ പൊന്നോ നിന്നെ ഒന്ന് ചൊടിപ്പിക്കാൻ പറഞ്ഞു പോയത് ആണേ.
മനീഷ :ഉം… അത് ഒരു സൈക്കോ ആണ് ഇടയ്ക്ക്. സത്യത്തിൽ ആളു ഒരു പാവം ആണ് അവളുടെ അച്ഛനും അമ്മയും തമ്മിൽ പിരിഞ്ഞു. അവർ രണ്ടാളും പുറത്ത് ആണ്. ചിലവിനു ഉള്ള പൈസ മാത്രം അയച്ചു കൊടുക്കും.
ഉണ്ണി :ഓഹ്ഹ് അല്ല അവളോട് നീ എന്തിനാ സോറി പറഞ്ഞത്..
മനീഷ :എപ്പോൾ…
ഉണ്ണി :കുറച്ചു മുൻപ്..
മനീഷ അവൾ വലിക്കുന്ന കാര്യവും കുടി ഉള്ള കാര്യവും തത്കാലം ഉണ്ണിയേട്ടനോട് പറയേണ്ട എന്ന് കരുതി. അത് ചിലപ്പോൾ ഉണ്ണിയേട്ടൻ ഇഷ്ടപ്പെടില്ല.
മനീഷ :അത് അത് ഞാൻ പറഞ്ഞില്ലേ ആളൊരു അര സൈക്കോ ആണ്. അത് കൊണ്ട് ഈ റൂം വിട്ട് പുറത്ത് പോയാൽ എവിടെ പോകുന്നു എങ്ങോട്ട് പോകുന്നു എന്നൊക്കെ ആളോട് പറയണം.അതാണ് ഞാൻ ടെറസിൽ പോകുന്നു എന്ന് അവളോട് പറഞ്ഞത്.
ഉണ്ണി :ഒഹ്ഹ്ഹ് ഓഹ്ഹ് അങ്ങനെ…. അത് എന്തായാലും നല്ലത് ആണ് അവിടെ നിന്നെ കണ്ട്രോൾ ചെയ്യാൻ ഒരാൾ ഉണ്ടല്ലോ അത് മതി.
മനീഷ :പിന്നെ എന്നേ കണ്ട്രോൾ ചെയ്യാൻ ഒന്നും ഞാൻ അവളെ സമ്മതിക്കില്ല..
