ഒന്നും സംഭവിക്കാത്തത് പോലെ അവൾ കടന്നു പോയി. എല്ലാം സാമ്പ്രതായകം…
ഹോ… മനസ്സിന്റെ ഭാരം ഇറക്കി വയ്ക്കാൻ, അന്നും ഞാൻ ഒരു മൂന്നെണ്ണം (പെഗ്ഗ് )പൊട്ടിച്ചു…
അന്നോ, അതിന്റെ പിറ്റേന്നോ തന്നെ അവൾ കോളേജ് ഹോസ്റ്റലിലേക്ക് തിരികെ പോവുകയും ചെയ്തു.
അന്നും അവൾ എന്റെ മുന്നിൽ അധികം പ്രത്യക്ഷപ്പെടാറില്ല മിണ്ടാട്ടവും കുറവായിരുന്നു….
അതിന് ശേഷം അടുത്തയാഴ്ചയിൽ ഞാൻ തിരികെ ദുബായ്ക്ക് പോയി…
കുറെ നാൾക്ക് ശേഷം, എനിക്ക് ആരുടെതെന്ന് അറിയാത്ത ഒരു എഴുത്തു വന്നു..
ഈ കാലഘട്ടത്തിൽ ആരും എഴുത്തുകൾ അയക്കുന്ന പതിവില്ലാത്തത് കൊണ്ട്, അപരിചിതമായ കൈപടയുള്ള ആ എഴുത്തിനു ഞാൻ അത്രയേ പ്രാധാന്യം കല്പിച്ചിട്ടുള്ളു.
പക്ഷെ അത് റൂമിൽ കൊണ്ട് പോയി ഞാൻ പൊട്ടിച്ചു വായിച്ചു നോക്കി. അതിന്റെ ഉള്ളടക്കം ഇങ്ങനെ…..
