Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാലുമണിപ്പൂക്കൾ 3

“വാക്കാ?”

“വാക്ക്”

“എന്ത് രസാ ചേച്ചിടെ..അല്ല സംഗീതടെ കൈ പിടിക്കാൻ. നല്ല ഭംഗിണ്ട്. കരിവളട്ട കാരണം ഭംഗി കൂടി.” അത് കേട്ടവൾക്ക് രസിച്ചു.

“ഇന്നാ ഇത് പോവുമ്പോ കൊണ്ടെയ്ക്കോ”

“എന്ത് കൈയാ?”

“അനക്ക് വേണ്ട്യേതൊക്കെ കൊണ്ടോയ്ക്കടാ” അവൾ സ്നേഹപൂർവ്വം മൊഴിഞ്ഞു. അവളവന്റെ കൈയിൽ പിടിച്ച് തന്റെ മടിയിൽ വച്ചു.

“നല്ല സുഖണ്ട് മടീൽ വെക്കാൻ”

“ന്റെ മടീൽ കെട്ക്കണാ അനക്ക്?”

“ഉം..” അതും പറഞ്ഞവൻ കാത്തിരുന്നു.
അവൾ മടിയൊന്നുമില്ലാതെ പ്രിയനെ തോളിൽ പിടിച്ച് മടിയിൽ കിടത്തി.

“കോറേ നേരം ഇങ്ങനെ കെട്ക്കാൻ തോന്ന്ണ്”

“കെട്ന്നെടാ. മത്യായ്ട്ട്ണീച്ചാ മതിട്ടാ” അവളുടെ പകരം വെക്കാനാവാത്ത സ്നേഹത്തിനു മുന്നിൽ അവൻ തലകുനിച്ച് കിടന്നു. അവന്റെ മുടിയിഴകളിൽ സ്നേഹത്തിന്റെ വിരൽസ്പർശം ഒഴുകി നടന്നു. സംഗീതയുടെ മടിയിലെ ചൂടിൽ സംവൃതയിൽ നിന്ന് കിട്ടാത്തതെന്തോ അവൻ അനുഭവിച്ചറിഞ്ഞു. അവൻ തന്റെ പ്രണയിനിയെ അരയിൽ കെട്ടിപ്പിടിച്ച് മടിയിൽ മുഖം പൂഴ്ത്തി വെണ്ണിലാപെണ്ണിന്റെ വഴിഞ്ഞൊഴുകും ചെമ്പക ഗന്ധം മനസ്സിൽ നിറച്ചു.

അവളവനെ മുതുകിൽ തലോടി സ്നേഹം പകർന്നപ്പോൾ അവിടെയൊഴുകിയ തണുത്ത കാറ്റവരെ തഴുകി കാതോരമോതി.., നിങ്ങളെ കണ്ടെനിക്ക് കൊതിതീരുന്നില്ല,വീണ്ടും വരുമ്പോൾ ചേർന്ന് നിൽക്കണേ ഇല്ലെങ്കിലെന്റെ ചങ്ക് പിടഞ്ഞ് ചുടുകാറ്റായിവിടം കരിഞ്ഞു പോകും!
അവരുടെ സ്നേഹം കണ്ട് പാർവ്വതി താൻ ചെയ്തതെത്ര തെറ്റാണെന്ന് പശ്ചാത്തപിച്ചു. ‘വേറെയെന്തെങ്കിലുമാവുമെന്ന് സംഗീതയെ തെറ്റിദ്ധരിച്ചു. ച്ഛേ മോശമായിപ്പോയി.’ അവരുടെ മുന്നിൽ താനൊന്നുമല്ലായെന്നവൾ ചിന്തിച്ചു. അവളുടെ കാലിൽ വീണ് കരയാൻ തോന്നി പാർവ്വതിയ്ക്ക്. അവളുടെ ഹൃദയം നീറിപ്പുകഞ്ഞു.

“ഈ മടീല് കെട്ന്നൊറങ്ങാൻ തോന്ന്ണ്”

“ഒറങ്ങിക്കൊടാ..” അവളുടെ പ്രണയാർദ്രമായ വാക്കുകൾ അവനിൽ മഞ്ഞായ് പെയ്തിറങ്ങി.

“ഇക്കൊറങ്ങണെങ്കി പാട്ട് കേക്കണം” മത്സരങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിയ സംഗിതയോടിത് പറയുമ്പോൾ സുഖമുള്ളൊരു പാട്ട് കേൾക്കാൻ അംജദ് കൊതിച്ചു.

“അയ്നെന്താ ന്റെ അംജദേ ഞാൻ പാട്യേരാട്ടാ.‌.അനക്ക് വേണ്ടി പാടീലെങ്കി പിന്നാര്ക്ക് വേണ്ട്യാ പാട്വാ?” അവൾ ചുവന്ന ചുരിദാറിന്റെ കറുത്ത ഷാൾ നേരെയാക്കി അവന്റെ മുടിയിൽ വിരലോടിച്ച് പാടിത്തുടങ്ങി…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025